»   » ഉര്‍വശിയുടെ സ്വഭാവമാണ് ചിഞ്ചിയ്ക്ക്..കല്‍പന മരിച്ച ദിവസം അവള്‍ സ്‌കൂളിലേക്ക് പോയിരുന്നു

ഉര്‍വശിയുടെ സ്വഭാവമാണ് ചിഞ്ചിയ്ക്ക്..കല്‍പന മരിച്ച ദിവസം അവള്‍ സ്‌കൂളിലേക്ക് പോയിരുന്നു

Posted By: Nihara
Subscribe to Filmibeat Malayalam

പ്രിയപ്പെട്ടവരെ ഒന്നടങ്കം ഞെട്ടിച്ചൊരു മരണമായിരുന്നു കല്‍പ്പനയുടേത്. അപ്രതീക്ഷിതമായ വിയോഗം സൃഷ്ടിച്ച വേദനയില്‍ നിന്നും പ്രിയപ്പെട്ടവര്‍ ഇന്നും കര കയറിയിട്ടില്ല. പ്രേക്ഷകര്‍ക്കും ഏറെ പ്രിയപ്പെട്ട താരമായിരുന്നു കല്‍പ്പന. ഒന്നിനൊന്ന് വ്യത്യസ്തമായ കഥാപാത്രങ്ങളുമായി സിനിമയില്‍ നിറഞ്ഞു നിന്നിരുന്ന താരത്തിന്റെ വിയോഗം സൃഷ്ടിച്ച ശൂന്യതയില്‍ നിന്നും ഇപ്പോഴും മലയാള സിനിമ കരകയറിയിട്ടില്ല.

വിതുര പെണ്‍വാണിഭക്കേസില്‍ ജഗതിയെ കുടുക്കിയതാണ്..നടുക്കുന്ന വെളിപ്പെടുത്തലുമായി ജഗതിയുടെ സഹധര്‍മ്മിണി

ചങ്ക് തകര്‍ന്ന് കാവ്യാ മാധവനും മീനാക്ഷിയും..നിരാശയോടെ ആരാധകര്‍..ദിലീപില്ലാത്ത ഒാണം !

കലാരഞ്ജിനിയുടെ അനിയത്തിയും ഉര്‍വശിയുടെ ചേച്ചിയുമാണ് കല്‍പ്പന. മലയാള സിനിമയിലെ താരസഹോദരിമാരില്‍ ഒരാളായ താരത്തിന്റെ അപ്രതീക്ഷിത വിയോഗം ആരാധകരെയും ഞെട്ടിച്ചിരുന്നു. കല്‍പ്പനയുടെ മകള്‍ ശ്രീമയിയെക്കുറിച്ചുള്ള വിശേഷം പങ്കുവെയ്ക്കുകയാണ് മനോജ് കെ ജയന്‍. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് മനോജ് കാര്യങ്ങള്‍ പങ്കുവെച്ചത്.

ഉര്‍വശിയുടെ സ്വഭാവമാണ്

ശ്രീമയിയെ ചിഞ്ചിയെന്നാണ് മനോജ് കെ ജയന്‍ വിളിക്കുന്നത്. മനോജ് കെ ജയന്റെ മകള്‍ കുഞ്ഞാറ്റയുടെ ക്ലാസിലായിരുന്നു ശ്രീമയിയും പഠിച്ചിരുന്നത്. സ്വഭാവത്തിന്റെ കാര്യത്തില്‍ ഉര്‍വശിയോടാണ് ചിഞ്ചിക്ക് സാമ്യമെന്ന് മനോജ് കെ ജയന്‍ പറയുന്നു.

കല്‍പ്പന മരിച്ച ദിവസം സ്‌കൂളില്‍ പോയിരുന്നു

ഹൈദരാബാദില്‍ വെച്ചായിരുന്നു കല്‍പ്പന അന്തരിച്ചത്. തമിഴ് സിനിമയുടെ ഷൂട്ടിങ്ങിനിടെയായിരുന്നു അപ്രതീക്ഷിതമായാണ് താരം യാത്രയായത്. കല്‍പ്പന മരിച്ചുവെന്ന് അറിയാതെ ആ ദിവസം ചിഞ്ചി സ്‌കൂളില്‍ പോയിരുന്നുവെന്ന് മനോജ് കെ ജയന്‍ പറയുന്നു.

പൊതുസമൂഹത്തിന് മുന്നില്‍ കരയില്ല

കല്‍പ്പനയുടെ മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ പൊതു സമൂഹത്തിന് മുന്നില്‍ വെച്ച് കരയില്ലെന്ന് അവള്‍ പറഞ്ഞിരുന്നു. ഒരു റൂമില്‍ വെച്ച് അമ്മയെ കാണണമെന്ന് അവള്‍ ആവശ്യപ്പെട്ടിരുന്നു. അവിടെ വെച്ചാണ് അവള്‍ കരഞ്ഞത്.

സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റില്‍ ഒപ്പിടുന്നതിനായി

പ്ലസ് ടു സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് രക്ഷിതാവിന്‍രെ ഒപ്പ് ആവശ്യമായിരുന്നു. കല ചേച്ചി സ്ഥലത്തില്ലായിരുന്നതിനാല്‍ ആശയോടായിരുന്നു ചിഞ്ചി ഇക്കാര്യം ചോദിച്ചതെന്നും മനോജ് പറയുന്നു.

മൂന്നു പെണ്‍മക്കളാണെന്ന് പറഞ്ഞ് ആശ കരഞ്ഞു

തന്റെ അമ്മയുടെ സ്ഥാനത്തു നിന്നും ഒപ്പിടാമോയെന്ന് ചിഞ്ചി ചോദിച്ചപ്പോള്‍ തനിക്ക് മൂന്നു പെണ്‍മക്കളാണെന്ന് പറഞ്ഞ് ആശ കരഞ്ഞിരുന്നുവെന്നും മനോജ് പറഞ്ഞു.

അഭിനയത്തോട് താല്‍പര്യമുണ്ട്

അമ്മയുടെ പാത പിന്തുടര്‍ന്ന് അഭിനയ രംഗത്തേക്ക് പ്രവേശിക്കാനുള്ള തയ്യാരെടുപ്പിലാണ് ശ്രീമയി എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. ഇതിന്റെ ഭാഗമായി ചെന്നൈയിലേക്ക് ശ്രീമയി താമസം മാറിയിരുന്നു.

English summary
Manoj K Jayan's talk about Kalapana's daughter.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam