twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പെരുന്തച്ചനിലേക്ക് എന്നെ വിളിക്കേണ്ട ആവശ്യമില്ല, ചിത്രത്തില്‍ അവസരം ലഭിച്ചതിനെ കുറിച്ച് മനോജ് കെ ജയന്‍

    |

    സിനിമ പ്രേമികള്‍ക്ക് മികച്ച ഒരുപിടി കഥാപാത്രങ്ങളെ നല്‍കിയ താരമാണ് മനോജ് കെ ജയന്‍. ദൂരദര്‍ശനിലൂടെ അഭിനയ ജീവിതം തുടങ്ങിയ താരം 'മാമലകള്‍ക്കപ്പുറത്ത്' എന്ന ചിത്രത്തിലൂടെയാണ് സിനിമ ജീവിതം ആരംഭിക്കുന്നത്. എന്നാല്‍ നടന്‍ എന്ന നിലയില്‍ ശ്രദ്ധിക്കപ്പെടുന്നത് 1992ല്‍ പുറത്ത് വന്ന സര്‍ഗ്ഗത്തിലെ കുട്ടന്‍ തമ്പുരാന്‍ എന്ന കഥാപാത്രത്തിലൂടെയാണ്. ഈ കഥാപാത്രം മനോജ് കെ ജയന്റെ കരിയര്‍ തന്നെ മാറ്റുകയായിരുന്നു.

    സീതയിലെ ഫസ്റ്റ് നൈറ്റ് കണ്ടതിന് ശേഷം ഭാര്യ ഒരു സന്ദേശം അയച്ചു, രസകരമായ മെസേജിനെ കുറിച്ച് ഷാനവാസ്സീതയിലെ ഫസ്റ്റ് നൈറ്റ് കണ്ടതിന് ശേഷം ഭാര്യ ഒരു സന്ദേശം അയച്ചു, രസകരമായ മെസേജിനെ കുറിച്ച് ഷാനവാസ്

    നടന്റെ സിനിമ ജീവിതത്തില മറ്റൊരു പ്രധാനപ്പെട്ട ചിത്രമാണ് 1991 ല്‍ പുറത്ത് ഇറങ്ങിയ പെരുന്തച്ചന്‍. എംടി വാസുദേവന്‍ നായര്‍ തിരക്കഥ എഴുതി അജയന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ പെരുന്തച്ചനായി തിലകന്‍ ആയിരുന്നു എത്തിയത്. പറയിപെറ്റ പന്തിരുകുലത്തിലെ ഒരംഗമായ പെരുന്തച്ചനും മകനും തമ്മിലുള്ള അന്തര്‍സംഘര്‍ഷങ്ങളാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. നിരവധി പുരസ്‌കാരങ്ങള്‍ ഈ ചിത്രത്തിന് ലഭിച്ചിരുന്നു. ഇപ്പോഴിത പെരുന്തച്ചനില്‍ എത്തിയതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് മനോജ് കെ ജയന്‍. ബിഹൈന്‍ഡ്വുഡ്സിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

    ബിഗ് ബോസില്‍ നിന്ന് വിളിച്ചിരുന്നു, പോകാന്‍ ആഗ്രഹമുണ്ട്; ഈ സീസണില്‍ ഗായത്രി ഉണ്ടാകുമോബിഗ് ബോസില്‍ നിന്ന് വിളിച്ചിരുന്നു, പോകാന്‍ ആഗ്രഹമുണ്ട്; ഈ സീസണില്‍ ഗായത്രി ഉണ്ടാകുമോ

     പെരുന്തച്ചന്‍

    ചിത്രത്തില്‍ നീലകണ്ഠന്‍ എന്ന കഥാപാത്രത്തെയാണ് നടന്‍ അവതരിപ്പിച്ചിരിക്കുന്നത്. 'പെരുന്തച്ചനിലേക്ക് ഒന്നും എന്നെ വിളിക്കേണ്ട ആവശ്യമില്ല. കാരണം ഞാന്‍ ആകെ ചെയ്തത് കുറച്ച് സീരിയലുകളാണ്. ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്ത കുമിളകള്‍ എന്ന സീരിയലിലാണ് അഭിനയിക്കുന്നത്. അതാണെങ്കില്‍ നഗരപ്രദേശങ്ങളില്‍ മാത്രമല്ലെ ഒള്ളു. വേറെ എവിടെയും എന്റെ മുഖം കണ്ടിട്ടില്ല. അതിന്റെ പോപ്പുലാരിറ്റി കൊണ്ടാവാം എന്നെ പെരുന്തച്ചനിലേക്ക് വിളിച്ചത്, അല്ലാതെ എന്നെയൊന്നും വിളിക്കാന്‍ ഒരു ചാന്‍സുമില്ല.

        സിനിമയിലെ അവസരം

    മംഗലാപുരത്ത് നിന്ന് ചിത്രത്തിന്റെ പ്രൊഡ്യൂസര്‍ വിളിക്കുന്നത്. വിളിച്ചിട്ട് പറഞ്ഞു ''പെരുന്തച്ചനില്‍ ഒരു മേജര്‍ റോളുണ്ട്. നിങ്ങള്‍ നന്നായി ചെയ്യുമെന്ന് പലരും പറഞ്ഞു അതുകൊണ്ടാണ് വിളിച്ചതെന്ന്. നിങ്ങളെ വെച്ച് ജസ്റ്റ് ഒന്ന് ട്രൈ ചെയ്ത് നോക്കാനാണ്. ആ വാക്ക് അണ്ടര്‍ലൈന്‍ ചെയ്ത് വെച്ചോളു. വന്നിട്ട് ചിലപ്പോള്‍ തിരിച്ച് പോകേണ്ടിവരും'' എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അന്ന് അമ്മയോട് മാത്രമാണ് ആ കാര്യം പറയുന്നത്. എന്നിട്ട് നേരെ പെട്ടി പാക്ക് ചെയ്ത് പോയി.

     മൊട്ടയടിക്കാന്‍ പറഞ്ഞു

    എം.ടി. സാറിന്റെ ഒരു സ്‌ക്രിപ്റ്റിന് വിളിച്ചെങ്കിലും ചെയ്തല്ലൊങ്കില്‍ തിരിച്ച് പോകേണ്ടിവന്നാലും കുഴപ്പമില്ല എന്നുകരുതി തന്നെയാണ് പോയത്. അവിടെ എത്തി രണ്ട് ദിവസം കഴിഞ്ഞു, ഇവര് ഒരു തീരുമാനവും പറയുന്നില്ല. മൂന്നാമത്തെ ദിവസമായപ്പോള്‍ വേണുവേട്ടനും ഡയറക്ടര്‍ അജയേട്ടനുമുള്ള റൂമിലേക്ക് എന്നെ വിളിപ്പിച്ചു. നിങ്ങളെ ഒന്ന് ടെസ്റ്റ് ചെയ്യാനാണ് ഒരു സീന്‍ വേണുവേട്ടന്റെ കൂടെ ചെയ്ത് കാണിക്കണമെന്ന് പറഞ്ഞു. നെടുമുടി വേണു ചേട്ടന്റെ കൂടെയൊക്കെ ഞാന്‍ എങ്ങനാ ചെയ്യാ എന്നായിരുന്നു മനസ്സില്‍. അങ്ങനെ ചെയ്ത് നോക്കി, അത് കഴിഞ്ഞപ്പോള്‍ വേണുചേട്ടന്‍ തന്നെ പറഞ്ഞു, മനോജ് നിനക്ക് ഇത് ചെയ്യാന്‍ പറ്റും, നാളെ നമുക്ക് ഷൂട്ട് തുടങ്ങാം, താഴെ ബാര്‍ബര്‍ ഷോപ്പുണ്ട് പോയി തലമൊട്ടയടിച്ചൊയെന്ന്,' മനോജ് കെ. ജയന്‍ പറഞ്ഞു. ഈ ചിത്രത്തിന് ശേഷമാണ് സ്വര്‍ഗ്ഗത്തിലെ കുട്ടന്‍ തമ്പുരാന്‍ ആവുന്നത്.

    പുതിയ സിനിമ

    സ്വര്‍ഗത്തിന് ശേഷം നിരവധി മികച്ച ചിത്രങ്ങള്‍ നടനെ തേടി എത്തുകയായിരുന്നു. നായകനായും പ്രതിനായകനായും ഒരു തിളങ്ങാന്‍ മനോജ് കെ ജയന് കഴിഞ്ഞിട്ടുണ്ട്. ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമായ സല്യൂട്ടാണ് ഏറ്റവും ഒടുവില്‍ പുറത്ത് വന്ന മനോജ് കെ ജയന്റെ ചിത്രം. ഒടിടി റിലീസായിട്ടാണ് ചിത്രം എത്തിയത്. സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.

    English summary
    Manoj k Jayan Opens Up About he Received Chance for Perunthachan Movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X