For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂക്കയെ പരിചയപ്പെടുന്നത് അവിടെ വെച്ച്! നേരില്‍ കണ്ടപ്പോള്‍ പറഞ്ഞത് ഇക്കാര്യം

  |

  മലയാളത്തില്‍ നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ തിളങ്ങിയ താരമാണ് മനോജ് കെ ജയന്‍. സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത അനന്തഭദ്രം പോലെയുളള സിനിമകള്‍ മനോജ് കെ ജയന്റെ കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു. നായക വേഷങ്ങളേക്കാള്‍ ക്യാരക്ടര്‍ റോളുകളിലാണ് നടന്‍ മോളിവുഡില്‍ കൂടുതലായി തിളങ്ങിയിരുന്നത്. ഏത് കഥാപാത്രമായാലും അനായാസമായ അഭിനയ ശൈലിയിലൂടെ നടന്‍ മികവുറ്റതാക്കാറുണ്ട്.

  പെരുന്തച്ചന്‍, സര്‍ഗം തുടങ്ങിയ സിനിമകളിലെ പ്രകടനത്തിലൂടെയാണ് മനോജ് കെ ജയന്‍ ശ്രദ്ധേയനായി മാറിയത്. മലയാളത്തിന് പുറമെ തെന്നിന്ത്യയിലെ മറ്റ് ഭാഷകളിലും താരം തിളങ്ങിയിരുന്നു. മമ്മൂട്ടിക്കൊപ്പവും നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുളള താരമാണ് മനോജ് കെ ജെയന്‍. ഇരുവരും ഒരുമിച്ച വന്ന സിനിമകള്‍ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരുന്നത്.

  മമ്മൂക്കയെ ആദ്യമായി കണ്ടുമുട്ടിയതിനെക്കുറിച്ച് ഒരഭിമുഖത്തില്‍ മനോജ് കെ ജയന്‍ മനസുതുറന്നിരുന്നു. കൈരളി ടിവിയിലെ ജെബി ജംഗ്ഷനിലാണ് മെഗാസ്റ്റാറിനെ ആദ്യമായി നേരില്‍ക്കണ്ടതിനെക്കുറിച്ച് മനോജ് കെ ജയന്‍ മനസുതുറന്നത്. അലി അക്ബര്‍ സംവിധാനം ചെയ്ത മാമലകള്‍ക്കപ്പുറത്ത് എന്ന സിനിമയുടെ ഡബ്ബിംഗ് സമയത്താണ് മമ്മൂക്കയെ ആദ്യമായി നേരില്‍ കാണുന്നതെന്ന് മനോജ് കെ ജയന്‍ പറയുന്നു.

  ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ വെച്ചായിരുന്നു ഡബ്ബിംഗ് നടന്നത്. ഞങ്ങള്‍ അവിടെയെത്തിയ സമയത്തായിരുന്നു അടൂര്‍ സാറിന്റെ മതിലുകള്‍ എന്ന ചിത്രത്തിന് വേണ്ടി മമ്മൂക്ക അവിടെ ഡബ്ബ് ചെയ്യുന്നത്. മമ്മൂക്കയുടെ ഡബ്ബിംഗ് കഴിഞ്ഞിട്ട് വേണമായിരുന്നു ഞങ്ങള്‍ക്ക് തുടങ്ങാന്‍. ഞങ്ങള്‍ ഇങ്ങനെ വെളിയില്‍ അഭയാര്‍ത്ഥികള്‍ നില്‍ക്കുന്നത് പോല നില്‍ക്കുകയായിരുന്നു,.

  അപ്പോ മമ്മൂക്ക ഇടവേളയില്‍ എപ്പോഴോ ഞങ്ങള്‍ക്കടുത്തായുളള സീറ്റില്‍ വന്നിരുന്നു. ആ സമയത്ത് ഞങ്ങള്‍ ഒരു ഏഴ് ഏട്ട് പേര് അവിടെ നില്‍പ്പുണ്ടായിരുന്നു. അദ്ദേഹത്തെ നേരില്‍ കണ്ടപ്പോള്‍ ഒന്ന് പരിചയപ്പെടണമെന്ന ആഗ്രഹം എല്ലാവര്‍ക്കും ഉണ്ടായിരുന്നു. ആ സമയത്ത് ഞാനഭിനയിച്ച ഒരു സീരിയല്‍ സംപ്രേക്ഷണം ചെയ്ത് തുടങ്ങിയിരുന്നു.

  Mammootty says he won't interfere in Dulquer Salmaan's programs | FilmiBeat Malayalam

  പെട്ടെന്ന് എന്നോട് മമ്മൂക്ക അദ്ദേഹത്തിന്റെ അടുത്തേക്ക് ചെല്ലാന്‍ പറഞ്ഞു. അടുത്തെത്തിയ ശേഷം നിങ്ങള്‍ ആ കുമിളകള്‍ സീരിയലില്‍ അഭിനയിക്കുന്ന ആളല്ലെ എന്ന് ചോദിച്ചു. അദ്ദേഹം അത് അന്ന് കണ്ടിരിക്കുന്നു. മമ്മൂക്ക പറഞ്ഞത് കേട്ട് ഞാന്‍ ഞെട്ടിപ്പോയി. മമ്മൂക്ക ഇതൊക്കെ കാണുമോ എന്ന് എന്റെ മനസില്‍ വന്നു. തുടര്‍ന്ന് കൊളളാം കേട്ടോ എന്ന് അദ്ദേഹം പറഞ്ഞു.

  നന്നായിട്ടുണ്ട് നിങ്ങളുടെ അഭിനയം. ഞാന്‍ അത് ശ്രദ്ധിക്കാറുണ്ടെന്ന് അന്ന് അദ്ദേഹം പറഞ്ഞു. ആ വാക്കുകള്‍ എനിക്ക് ലഭിച്ച ആദ്യത്തെ അവാര്‍ഡായിരുന്നു, മനോജ് കെ ജയന്‍ പറയുന്നു. മമ്മൂക്കയെന്ന ഒരു ആക്ടറ് എന്റെ സീരിയല്‍ കണ്ട് ബെസ്റ്റ് എന്ന് പറഞ്ഞു. അങ്ങനെ ഒരു സംഭവമുണ്ടായി. മമ്മൂക്ക എന്നെ അങ്ങോട്ട് വിളിച്ച് പരിചയപ്പെടുകയായിരുന്നു.

  വാരിയംകുന്നന്‍ ഒരുങ്ങുന്നത് 80 കോടി ബഡ്ജറ്റില്‍? ബ്രഹ്മാണ്ഡ ചിത്രവുമായി പൃഥ്വിരാജും ആഷിക്ക് അബുവും

  ആ സമയത്ത് തന്നെ ഞാന്‍ ഇന്നയാളുടെ മകനാണ് എന്നൊക്കെ അദ്ദേഹത്തോട് പറഞ്ഞു. അപ്പോ മമ്മൂക്കയ്ക്ക് എന്റെ അച്ഛനെ അറിയാമെന്നൊക്കെ പറഞ്ഞു. അതായിരുന്നു മമ്മൂക്കയുമായുളള ആദ്യത്തെ മീറ്റിംഗ്, മനോജ് കെ ജയന്‍ പറഞ്ഞു. സിനിമാ കരിയറില്‍ തനിക്ക് ഫസ്റ്റ് ബ്രേക്ക് നല്‍കിയ ചിത്രം പെരുന്തച്ചനാണെന്നും മനോജ് കെ ജയന്‍ പറയുന്നു. അപ്രതീക്ഷിതമായിട്ടാണ് പെരുന്തച്ചനിലേക്ക് അവസരം ലഭിച്ചത്.

  അച്ഛനായതിന്റെ ഓരോ നിമിഷവും ആസ്വദിക്കുന്നു! മകള്‍ ആദ്യം പറഞ്ഞ വാക്ക് അച്ഛാ എന്നാണ്: ദീപന്‍ മുരളി

  കുമിളകള്‍ സീരിയലിലെ എന്റെ പ്രകടനം കണ്ട അണിയറ പ്രവര്‍ത്തകരിലൊരാള്‍ എന്നെ വിളിക്കുകയായിരുന്നു. തുടര്‍ന്ന് ഓഡീഷനായി മംഗലാപുരത്തേക്ക് പോവുകയും അവിടെ വെച്ച് എന്റെ പ്രകടനം അവര്‍ക്ക് ഇഷ്ടപ്പെടുകയും ചെയ്തു. പെരുന്തച്ചനില്‍ അഭിനയിക്കുനതിന് മുന്‍പ് എംടി വാസുദേവന്‍ നായര്‍ തന്നെ അനുഗ്രഹിച്ച കാര്യവും മനോജ് കെ ജയന്‍ പറഞ്ഞു. പെരുന്തച്ചനിലെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെയാണ് തനിക്ക് സര്‍ഗവും മണിരത്‌നത്തിന്റെ ദളപതിയുമാക്കെ കിട്ടിയതെന്നും മനോജ് കെ ജയന്‍ പറഞ്ഞു.

  സച്ചിയുമായി പിരിഞ്ഞതിന്റെ കാരണം വ്യക്തമാക്കി സേതു! പ്രചരിക്കുന്ന വാര്‍ത്തകളെല്ലാം അടിസ്ഥാന രഹിതം

  Read more about: mammmootty manoj k jayan
  English summary
  Manoj K jayan reveals about His First Meeting With Mammootty
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X