twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    രണ്ടാമൂഴക്കാരനാണ് എന്നും, ആരോടും പരിഭവമില്ല, പരാതിയില്ല, ഇത്രയും കിട്ടിയതിനൊക്കെ വലിയ സന്തോഷം: മനോജ് കെ ജയന്‍

    By Midhun Raj
    |

    മലയാള സിനിമയില്‍ അഭിനയം കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിച്ച താരങ്ങളില്‍ ഒരാളാണ് മനോജ് കെ ജെയന്‍. സര്‍ഗത്തിലെ കുട്ടന്‍ തമ്പുരാനും അനന്തഭദ്രത്തിലെ ദിഗംബരനും മനോജ് കെ ജയന്‌റെതായി എല്ലാവരും ഏറ്റെടുത്ത കഥാപാത്രങ്ങളാണ്. ഏത് റോളായാലും തന്‌റെ അഭിനയ മികവുകൊണ്ട് ഗംഭീരമാക്കാറുണ്ട് നടന്‍. മലയാളത്തിലെ മുന്‍നിര സംവിധായകരുടെ സിനിമകളിലെല്ലാം പ്രധാന വേഷങ്ങളില്‍ മനോജ് കെ ജയന്‍ അഭിനയിച്ചിട്ടുണ്ട്. പഴശ്ശിരാജയിലെ തലയ്ക്കല്‍ ചന്തുവും താരത്തിന്‌റെതായി ഏറെ തരംഗമായ കഥാപാത്രമാണ്.

    നടി മൗനി റോയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറല്‍, കാണാം

    നായകനായി അഭിനയിച്ചിട്ടുണ്ടെങ്കിലും ക്യാരക്ടര്‍ റോളുകളിലാണ് മനോജ് കെ ജയന്‍ കരിയറില്‍ കൂടുതല്‍ തിളങ്ങിയത്. മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും എത്തിയിരുന്നു താരം. അതേസമയം കുട്ടന്‍ തമ്പുരാന്‍, ദിംഗംബരന്‍ തുടങ്ങിയ മികച്ച കഥാപാത്രങ്ങള്‍ ചെയ്തെങ്കിലും തന്നെ എപ്പോഴും രണ്ടാമൂഴക്കാരനാക്കി ഒതുക്കിയതിനെ കുറിച്ച് പറയുകയാണ് മനോജ് കെ ജയന്‍.

    ഫേസ്ബുക്കിലൂടെയാണ് നടന്‍ പ്രതികരിച്ചത്.

    ഫേസ്ബുക്കിലൂടെയാണ് നടന്‍ പ്രതികരിച്ചത്. 'കുട്ടന്‍ തമ്പുരാന് എന്തുക്കൊണ്ട് ബെസ്റ്റ് ആക്ടര്‍ കിട്ടിയില്ല എന്ന് ചോദിച്ചവരോട് നായക കഥാപാത്രമായിരിക്കണം സര്‍ക്കാര്‍ മാനദണ്ഡമെന്ന് മനോജ് കെ ജയന്‍ പറയുന്നു. നടന്‌റെ വാക്കുകളിലേക്ക്: 'രണ്ടാമൂഴം....1992ല്‍ സര്‍ഗത്തിലെ കുട്ടന്‍ തമ്പുരാന്‍ എന്തുക്കൊണ്ട് സംസ്ഥാന അവാര്‍ഡില്‍ ബെസ്റ്റ് ആക്ടര്‍ കിട്ടിയിട്ടില്ല എന്ന് ചോദിച്ചവരെ ഞാന്‍ പറഞ്ഞു മനസിലാക്കി'.

    അത് ഗവണ്‍മെന് മാനദണ്ഡമാണ്

    'അത് ഗവണ്‍മെന് മാനദണ്ഡമാണ്, നായക കഥാപാത്രമായിരിക്കണം. സഹനടനായി വേഷമിടുന്നവര്‍ക്ക് രണ്ടാമത്തെ മികച്ച നടനുളള പുരസ്‌കാരമേ കൊടുക്കൂ. പലര്‍ക്കും അന്നത് ദഹിച്ചില്ല. കാരണം കുട്ടന്‍ തമ്പുരാന്‍ ജനമനസുകളില്‍ ഈ മാനദണ്ഡങ്ങള്‍ക്ക് എല്ലാം അപ്പുറമായിരുന്നു. അതങ്ങനെ കഴിഞ്ഞു. 2006ല്‍ അനന്തഭദ്രത്തിലെ ദിംഗംബരന് അവാര്‍ഡില്ല'.

    പക്ഷേ അന്നും ഇന്നും എന്നും നിങ്ങള്‍ പ്രിയപ്പെട്ട

    'പക്ഷേ അന്നും ഇന്നും എന്നും നിങ്ങള്‍ പ്രിയപ്പെട്ട പ്രേക്ഷകര്‍ ദിംഗംബരന് നല്‍കികൊണ്ടിരിക്കുന്ന അഭിപ്രായങ്ങള്‍ക്കും അംഗീകാരങ്ങള്‍ക്കും മുന്നില്‍ ഒരു അവാര്‍ഡിനും പിടിച്ചുനില്‍ക്കാന്‍ കഴിയില്ല', മനോജ് കെ ജയന്‍ പറയുന്നു. '2009ല്‍ പഴശ്ശിരാജയിലെ തലക്കല്‍ ചന്തുവിലൂടെ ഞാന്‍ വീണ്ടും മികച്ച രണ്ടാമത്തെ നടനായി സംസ്ഥാന അവാര്‍ഡ് നേടി. മാനദണ്ഡം കറക്ട്. ചിത്രത്തില്‍ ഞാന്‍ സഹനടന്‍ തന്നെ'.

    2012ല്‍ കളിയച്ചനില്‍ നായക കഥാപാത്രമായ

    '2012ല്‍ കളിയച്ചനില്‍ നായക കഥാപാത്രമായ കഥകളി നടനായ കുഞ്ഞിരാമനിലൂടെ ഞാന്‍ വീണ്ടും രണ്ടാമനായപ്പോള്‍ എനിക്ക് മനസിലായി... ഒന്നാമനാവണമെങ്കില്‍ അജ്ഞാതമായ വേറെ ചില മാനദണ്ഡങ്ങള്‍ കൂടിയുണ്ടാവുമെന്ന്. ആരോടും പരിഭവമില്ല, പരാതിയില്ല, ഇത്രയും കിട്ടിയതൊക്കെ തന്നെ വലിയ സന്തോഷം', മനോജ് കെ ജയന്‍ കുറിച്ചു.

    Recommended Video

    ദിലീപും മഞ്ജുവും ചേർന്ന് സല്ലാപം 2..അഡ്വാൻസ് വരെ കൊടുത്ത..പക്ഷെ
    അതേസമയം മലയാളത്തില്‍ സല്യൂട്ട് ആണ് മനോജ്

    അതേസമയം മലയാളത്തില്‍ സല്യൂട്ട് ആണ് മനോജ് കെ ജയന്‌റെ പുതിയ സിനിമ. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന സിനിമയില്‍ ദുല്‍ഖര്‍ സല്‍മാനൊപ്പം നടന്‍ പ്രധാന വേഷത്തില്‍ എത്തുന്നു. ബിലാലാണ് മനോജ് കെ ജയന്‌റെതായി പ്രേക്ഷകര്‍ കാത്തിരിക്കുന്ന മറ്റൊരു ചിത്രം. ബിലാല്‍ ജോണ്‍ കുരിശ്ശിങ്കലിനൊപ്പം എഡ്ഡി ജോണ്‍ കുരിശ്ശിങ്കലിന്‌റെ വരവിനായും എല്ലാവരും കാത്തിരിക്കുന്നു.

    English summary
    manoj k jayan's reaction about being called second grade best actor, latest post goes viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X