twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോന് ഹിന്ദി അറിയാമോ? ആ ചോദ്യത്തില്‍ തുടങ്ങിയതാണ്, ഉയരെയുടെ വിജയത്തെ കുറിച്ച് സംവിധായകന്‍

    |

    പാര്‍വ്വതി നായിക കഥാപാത്രത്തെ അവതരിപ്പിച്ച് ഏപ്രില്‍ അവസാനം തിയറ്ററുകളിലേക്ക് എത്തിയ സിനിമയായിരുന്നു ഉയരെ. അന്തരിച്ച സംവിധായകന്‍ രാജേഷ് പിള്ളയുടെ സഹസംവിധായകനായിരുന്ന മനു അശോകന്‍ സംവിധാനം ചെയ്ത കന്നിച്ചിത്രമാണ് ഉയരെ. ടൊവിനോ തോമസും ആസിഫ് അലിയും നായകന്മാരായി എത്തിയ സിനിമ നൂറ് ദിവസങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഇതിന്റെ ആഘോഷം കഴിഞ്ഞ ദിവസം നടന്നു. സിനിമയുടെ വിജയത്തില്‍ നന്ദി രേഖപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍. ഫേസ്ബുക്കിലെഴുതിയെ കുറിപ്പ് വൈറലാവുകയാണ്.

     മനു അശോകന്റെ വാക്കുകളിലേക്ക്

    മോന് ഹിന്ദി അറിയാമോ?' കരിയറിലേയും ജീവിതത്തിലെയും വഴിത്തിരിവായ രാജേഷേട്ടന്റെ (രാജേഷ് രാമന്‍പിള്ള) എന്നോടുള്ള ആദ്യത്തെ ചോദ്യം. ട്രാഫിക് ഹിന്ദി വേര്‍ഷന്‍ ചീഫ് അസോസിയേറ്റ് ഡയറ്ക്ടര്‍ ആയിട്ട് മുംബൈയിലേക്ക്. അഞ്ചാറു വർഷത്തെ കഷ്ടപ്പാടിനൊടുവിൽ കിട്ടിയ വലിയ അവസരം. രാജേഷേട്ടനുമായി സിനിമക്കും അപ്പുറത്തുള്ള ബന്ധം. മേഘേച്ചി - (മേഘ രാജേഷ്) അഛൻ, രേഘേച്ചി അങ്ങനെ പലരും ലൈഫിലേക് വന്നു.

     മനു അശോകന്റെ വാക്കുകളിലേക്ക്

    ആ പടം കഴിഞു, വീണ്ടും മുന്നോട്ട്... എങ്ങനെയെങ്കിലും സിനിമ ചെയ്യണം എന്ന അപക്വമായ ചിന്തകൾ, ശ്രമങ്ങൾ... ആ മനുഷ്യൻ പിന്നെയും ട്വിസ്റ്റ് തരാൻ വേണ്ടി വിളിച്ചു ' ഈ പടം കഴിഞ്ഞാൽ പിന്നെ ഞാൻ ഇനി സിനിമ ചെയ്യുമോ എന്നറിയില്ല , മോൻ വര്‍ക്ക് ചെയ്യണം എന്ടെ കൂടെ'. രാജേഷേട്ടൻടെ അവസാന ചിത്രമായ വേട്ട റിലീസിന്റെ പിറ്റേദിവസം ഞങ്ങളെ ഒക്കെ പറ്റിച്ച് പിള്ളേച്ചൻ പോയി. ബ്ലാക്ക് ഔട്ട് ആയി നടക്കുന്ന സമയം. അവള് - ശ്രേയ അരവിന്ദ് ഫുള്‍ സ്വിംഗില്‍ ഇട്ട് സപ്പോര്‍ട്ട് ചെയ്തു. പാവത്തിന് നല്ല ടെന്‍ഷന്‍ ഉണ്ടായിരുന്നു.കൂടെ അച്ഛനമ്മമാരും... അവരൊക്കെ കുറെ കാലമായി ഇതേ ടെൻഷനിലാണ്..

    മനു അശോകന്റെ വാക്കുകളിലേക്ക്

    ജീവിതത്തിലെ മൂന്നാമത്തെ ട്വിസ്റ്റ് എലമെന്റ് കൂടി തന്നിട്ടായിരുന്നു രാജേഷേട്ടൻ പോയത്. ബോബി-സഞ്ജയ്. ഏത് പുതുമുഖ സംവിധായകന്റെയും ഡ്രീം റൈറ്റേഴ്‌സ്‌. എന്നെപ്പറ്റി നല്ല ഫീഡ്ബാക്ക് അവർക്ക് പിള്ളേച്ചൻ കൊടുത്തിരുന്നു. ആദ്യം പരിചയപ്പെട്ടത് സഞ്ജു ഏട്ടനെ ആണ്. കഥകൾ രണ്ടു മൂന്നെണ്ണം പറഞ്ഞു. അവർക്ക് സ്ക്രിപ്റ്റ് എഴുതാൻ സമയം ഇല്ലാരുന്നു. മറ്റ് ചിത്രങ്ങളുടെ തിരക്കിലായിരുന്നു അവര്‍. പക്ഷെ ഒരു ദിവസം രാവിലെ എനിക്ക് സഞ്ജു ഏട്ടൻടെ കോള്‍ വന്നു. ഞങ്ങൾ എഴുതാം മനുവിന് വേണ്ടി എന്ന്. എണീറ്റൊരോട്ടം ആരുന്നു സഞ്ജു ഏട്ടൻടെ ഫ്ലാറ്റിലേക്ക്... സൗഹൃദം ഒക്കെ ഉണ്ടെങ്കിലും എങ്ങനെ ഇവരെ ഡീല്‍ ചെയ്യും എന്നറിയില്ലായിരുന്നു.

    മനു അശോകന്റെ വാക്കുകളിലേക്ക്

    തിരുവനന്തപുരം ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ലെറ്റേര്‍സില്‍ പങ്കെടുക്കാൻ ഞങ്ങൾ ഒരുമിച്ച് ഒരു യാത്ര. തെറിയുടെ രാഷ്ട്രീയം എന്ന ഒറ്റ സെഷൻ. ഐസ് ബ്രേക്കിംഗ്‌ സംഭവിക്കാൻ അതിലും വലിയ ഒന്നും കിട്ടാനില്ലായിരുന്നു. അതിനു ശേഷം ആണ് ബോബി ചേട്ടനെ (ബോബി ചെറിയാന്‍) കിട്ടുന്നത്... രണ്ടും രണ്ട് ഐറ്റം ആണ്... പഠിക്കുന്ന കോളേജിലെ പ്രോഫസ്സർ ആണ് ബോബി ചേട്ടൻ എങ്കിൽ അതെ കോളേജിലെ സീനിയര്‍ ചേട്ടൻ ആണു സഞ്ജു ഏട്ടൻ. പിന്നെ രണ്ടു പേരുടെയും കൂടെ യാത്രകൾ... ചർച്ചകൾ...അതിലേവിടെയോ ഞങ്ങൾക് കിട്ടിയ സിനിമ, ഉയരെ...

     മനു അശോകന്റെ വാക്കുകളിലേക്ക്

    പി വി ഗംഗാധരൻ സാറും മക്കളായ ഷേനുഗ, ഷെഗ്ന, ഷേർഗ എന്നീ ചേച്ചിമാരും കൂടെ വന്നപ്പോൾ കാര്യം നല്ല സ്ട്രോങ്ങ് ആയി. പാർവതി , ടോവിനോ, ആസിഫ്, സിദ്ധിഖ് ഇക്ക, കറിയാച്ചൻ അങ്കിള്‍, പ്രതാപ് പോത്തൻ സാർ, ഭഗത് മാനുവൽ അങ്ങനെ തുടങ്ങി ചെറുതും വലുതുമായ ഒരു പാട് പേർ... എല്ലാവരും ഒരുമിച്ച് നിന്ന 55 ഷൂട്ടിംഗ് ദിവസങ്ങള്‍. ദിവസങ്ങള്‍ മാത്രമല്ല പാതിരാത്രികൾ കൂടി... ആ കഷ്ടപ്പാടിന്റെ റിസള്‍ട്ട്. ഉയരെ റിലീസ് ആയിട്ട് 101 മത്തെ ദിവസം ആണിന്ന്... സ്വപ്നം കണ്ടതിനുമപ്പുറം എന്നെ കൊണ്ടെത്തിച്ചതിന്.. ഒരു പാട് നന്ദി..നന്ദി..

    മനു അശോകന്റെ വാക്കുകളിലേക്ക്

    കുഞ്ഞി, പിള്ളേച്ചന്‍, മേഘചേച്ചി ബോബി ചേട്ടന്‍, സഞ്ജു ഏട്ടന്‍ , അഞ്ജനേച്ചി, എന്റെ കൂടെ കട്ടയ്ക്കു നിന്ന എന്റെ ഡയറക്ഷന്‍ ടീം, സനീഷ്, ശ്യാം മോഹന്‍ ശ്യാം, ശരത്തേട്ടന്‍, എന്റെ ചുട്ടി, ശില്‍പ, അശ്വിന്‍, കിരണ്‍, എല്ലാവരോടും സ്‌നേഹം. നിങ്ങളായിരുന്നു സെറ്റിലെ എന്റെ ധൈര്യം. പാട്ടു പാടി തോൽപ്പിക്കുക. അതായിരുന്നു ഗോപിച്ചേട്ടൻ. നീ മുകിലോ ആദ്യം കേട്ടപ്പോ തന്നെ ഞാൻ തോറ്റു.. പിന്നെ രണ്ടു പാടുകൾ ബിജിഎം, റി-റെക്കോര്‍ഡിംഗ്, ഉയരെ യെ വീണ്ടും ഉയരത്തിലേക്ക് കൊണ്ടു പോയത് ഗോപിച്ചെട്ട്‌നടെ മ്യൂസിക് ആണ്. താങ്ക്യൂ ഗോപിച്ചേട്ടാ, കൂടെ മിഥുനും ടീം മുഴുവനും നന്ദി.

    മനു അശോകന്റെ വാക്കുകളിലേക്ക്

    ചാലക്കുടി യാത്രയിൽ എനിക്ക് കിട്ടിയ എന്റെ ഛായാഗ്രാഹകന്ർ മുകേഷ്- പിന്നെ മുകേഷിന്റെ പട്ടാളം ഷിനോസ്, സുമേഷ്, അഖിൽ, കൂടെ ഫോക്കോസിന്റെ രാജാവ് ദീപക്കേട്ടൻ. എന്തുപറഞ്ഞാലും നോക്കാം ചെയ്യാം എന്നു മാത്രം പറഞ്ഞ് ഒടുവിൽ വട്ടായി, ആ വട്ട്‌ കാണാതിരിക്കാൻ തലയിൽ തൊപ്പി വെച്ച് നടക്കുന്ന ആർട്ട് ഡയറക്ടർ ദിലീപ്. അനീഷേട്ടൻ. മനു തമ്പാൻ, രാജേഷ്, ചന്ദ്രൻ, അജി , രമേശേട്ടൻ...പിന്നേം ഒരു പാട് പേർ..

    മനു അശോകന്റെ വാക്കുകളിലേക്ക്

    ഷാജി പുൽപള്ളി, വേട്ട യിൽ പരിചയപ്പെട്ടതാണ്. വിളിച്ചപ്പോൾ ഓടി വന്നു. മേക്ക്അപ് ടീം , സ്പെഷൽ എഫക്ട് ടീം. എല്ലാവർക്കും നന്ദി. കുഞ്ഞപ്പൻ പാതാളം, സജി ചേട്ടൻ, ബിജു ചേട്ടൻ , വാസു ഏട്ടൻ, ജ്യോതിഷ് നന്ദി എന്നെയുംകുഞ്ഞുവിന്റെയും. സജി ജോസഫ്, നിങ്ങടെ മുഖത്ത് നോക്കി ചൂടാവാൻ കൂടീ പറ്റില്ല. കൂടാതെ ബിനു തോമസ്, നീ സൂപ്പറാടാ... ഷമീജ്, രാധകൃഷ്ണന് നന്ദി. വിഎഫ്എക്സ് ടീം പ്രമോദ് തോമസ്, നിഷാദ് ഗംഗാധരൻ, മഹോഷ് ബാലകൃഷ്ണൻ ഒരുപാട് പണി ഉണ്ടായിട്ടും , ലാസ്റ്റ് സെക്കൻഡ് വരെ ഞാൻ പറഞ്ഞ എല്ലാ കറക്ഷൻസും ചെയ്തു എന്നെ തെറി വിളിക്കാതെ കൂടെ നിന്നതിന് താങ്ക്യൂ.

    മനു അശോകന്റെ വാക്കുകളിലേക്ക്

    സ്വന്തം പടത്തിന്റെ തിരക്കുണ്ടായിട്ട് കൂടി ഒരുപാട് സമയം എനിക്ക് തന്ന എഡിറ്റർ മഹേഷേട്ടൻ .. കൂടെ രാത്രിയും, പകലും എപ്പോ വിളിച്ചാലും എണീറ്റ് വർക് ചെയ്യുന്ന രാഹുൽ രാധാകൃഷ്ണൻ, നന്ദി... ചങ്കിപ്പിൻടെ അവസാന നാളുകളിൽ തിരുവനന്തപുരം വിസമയയിൽ ഓടി നടന്നവർ. എത്ര നന്ദി പറഞ്ഞാലും തീരില്ല. പൈസ നോക്കണ്ട , റിസൽട് അതുമാത്രം മതി' എന്നത് ധൈര്യത്തോടെ എന്നോട് പറഞ്ഞ എൻറെ പ്രൊഡ്യൂസേഴ്സ്...

    മനു അശോകന്റെ വാക്കുകളിലേക്ക്

    എങ്ങനെ ഈ ധൈര്യം കിട്ടി നിങ്ങൾക്ക്, ഒരു പരിചയവുമില്ലാത്ത എനിക്ക് ഈ പടം തരാൻ പിന്നെ നിങ്ങളെ പറഞ്ഞിട്ട് കാര്യമില്ല, അച്ഛൻ പണ്ടേ ഇതൊക്കെ പഠിപ്പിച്ച് തന്നതാണല്ലൊ.. എത്ര പറഞ്ഞാലും തീരാത്ത നന്ദി ആ അച്ഛനും അമ്മയ്ക്കും ഈ മക്കൾക്കും... അവസാനമായി ആയി ഈ 101 മത്തെ ദിവസം ഇങ്ങനെ ഒരു പോസ്റ്റ് ഇടാൻ എനിക്ക് അവസരം തന്ന , ഉയരെ കണ്ടു ചിരിച്ച , കരഞ്ഞ, ചിന്തിച്ച എല്ലാ പ്രേക്ഷകർക്കും ഒരായിരം ആയിരം നന്ദി.... ഉയരേ... ഉയരെ, മനു അശോകൻ..

    Read more about: uyare ഉയരെ
    English summary
    Manu Ashokan Thanks To Fans And Uyare Movie Crew
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X