twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മരക്കാര്‍ വിറ്റത് 90 കോടിയ്ക്ക് മുകളില്‍? റിലീസിന് മുന്‍പ് തന്നെ റെക്കോര്‍ഡ് തുക സ്വന്തമാക്കിയതായി റിപ്പോർട്ട്

    |

    മലയാള സിനിമാപ്രേമികള്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന സിനിമയാണ് മരക്കാര്‍- അറബിക്കടലിന്റെ സിംഹം. ഇതുവരെ നിര്‍മ്മിച്ചതില്‍ ഏറ്റവും ചെലവേറിയ സിനിമയാണെന്ന പ്രത്യേകതയോടെയാണ് മരക്കാര്‍ എത്തുക. കഴിഞ്ഞ മാര്‍ച്ചില്‍ റിലീസിനൊരുങ്ങി സിനിമ ഒടിടി യിലൂടെ റിലീസ് നടത്തുമെന്നാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും വിവാദങ്ങളുമൊക്കെ ഈ ദിവസങ്ങളില്‍ നടന്ന് കൊണ്ടിരിക്കുകയായിരുന്നു. തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തണമെങ്കില്‍ അഡ്വാന്‍സ് തുക ലഭിക്കണമെന്ന നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന്റെ ആവശ്യമാണ് ചര്‍ച്ചകളിലേക്ക് വഴി തെളിച്ചത്.

    ഏറെ ചര്‍ച്ചകള്‍ നടന്നെങ്കിലും ഒടുവില്‍ ഓണ്‍ലൈനിലൂടെ തന്നെ മരക്കാര്‍ റിലീസിനെത്തുമെന്ന് അറിയിച്ചു. അതേ സമയം എത്ര കോടി രൂപയ്ക്കാണ് സിനിമ വിറ്റതെന്ന് സംബന്ധിച്ച കണക്കുകള്‍ ഒന്നും പുറത്ത് വന്നിട്ടില്ല. എങ്കിലും ആമസോണ്‍ പ്രൈമിന് വമ്പന്‍ തുകയക്കാണ് മരക്കാര്‍ വിറ്റതെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. വിശദമായി വായിക്കാം...

    മരക്കാർ വിറ്റത് 90 കോടി രൂപയ്ക്ക്

    നീണ്ട അനിശ്ചിതത്വങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമൊടുവില്‍ മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഒടിടി പ്ലാറ്റ്‌ഫോമിലൂടെ തന്നെ റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ്. ആമസോണ്‍ പ്രൈമിലൂടെയാവും മരക്കാര്‍ പ്രേക്ഷകരിലേക്ക് എത്തുന്നത്. അതേ സമയം സിനിമ വിറ്റത് എത്ര രൂപയ്ക്കാണെന്ന് അറിയാനുള്ള പ്രേക്ഷകരുടെ ആകാംഷയ്ക്ക് അവസാനമാവുകയാണ്. 90 മുതല്‍ 100 കോടി വരെയുള്ള രൂപയുടെ ഇടയിലാണെന്നാണ് സൂചനകള്‍. തുക ഇനിയും വെളിപ്പെടുത്തിയിട്ടില്ല. പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ ചില റെക്കോര്‍ഡുകള്‍ കൂടി മരക്കാരിന്റെ പേരിലുണ്ടാവുമെന്നാണ് അറിയുന്നത്. രാജ്യത്ത് ഇതുവരെ ഒടിടി യിലൂടെ കൈമാറിയ സിനിമകളില്‍ ഏറ്റവും വലിയ കച്ചവടമാണിത്.

    നൂറ് കോടി മുതല്‍ മുടക്കിൽ നിർമ്മിച്ച ചിത്രം

    നൂറ് കോടിയ്ക്ക് അടുത്ത് മുതല്‍ മുടക്കിലാണ് മരക്കാര്‍ നിര്‍മ്മിക്കുന്നത്. സാറ്റലൈറ്റ് അവകാശ വില്‍പനയിലെ ലാഭവും നിര്‍മാതാവിന് ലഭിക്കുന്നതാണ്. അങ്ങനെ എങ്കില്‍ മരക്കാരിന്റെ റിലീസിന് മുന്‍പ് തന്നെ മുടക്ക് മുതല്‍ ആന്റണിയ്ക്ക് ലഭിക്കുമെന്നാണ് അറിയുന്നത്. റിലീസ് തീയ്യതി ഇനിയും വ്യക്തമാക്കിയിട്ട് ഇല്ലെങ്കിലും മലയാള സിനിമ ഇതുവരെ കാണാത്ത വിസ്മയമായി ഇത് മാറുമെന്ന് തന്നെയാണ് അറിയുന്നത്. രണ്ട് വര്‍ഷത്തോളം നീണ്ട ചിത്രീകരണത്തിനൊടുവിലാണ് മരക്കാര്‍ പൂര്‍ത്തിയാക്കുന്നത്.

    ഒടിടി റിലീസിലേക്ക്

    മരക്കാര്‍ കൂടാതെ മോഹന്‍ലാലിനെ നായകനാക്കിയ നിര്‍മ്മിച്ച മറ്റ് നാലോളം സിനിമകളും ഒടിടി റിലീസിന് തയ്യാറെടുക്കുകയാണ്. എല്ലാം ആമസോണ്‍ പ്രൈമിലൂടെ ആവില്ല. ബ്രോ ഡാഡി, ട്വല്‍ത്ത് മാന്‍, എന്നീ സിനിമകള്‍ ഹോട്ട്‌സ്റ്റാറിലൂടെ റിലീസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ഇനിയും പേരിടാത്തൊരു ചിത്രം കൂടി ഒടിടി യിലേക്ക് എത്തിക്കാനാണ് തയ്യാറെടുക്കുന്നത്.

    തിയറ്ററില്‍ പോയി സിനിമ കാണാറില്ല; അതിന് പിന്നില്‍ വേദനിപ്പിക്കുന്ന ചില ഓര്‍മ്മകളുണ്ടെന്ന് നടന്‍ ജാഫര്‍ ഇടുക്കിതിയറ്ററില്‍ പോയി സിനിമ കാണാറില്ല; അതിന് പിന്നില്‍ വേദനിപ്പിക്കുന്ന ചില ഓര്‍മ്മകളുണ്ടെന്ന് നടന്‍ ജാഫര്‍ ഇടുക്കി

    Recommended Video

    മരക്കാരിന്റെ OTT റിലീസ്.. ദുൽഖറിന് പറയാനുള്ളത്. | Filmibeat Malayalam
    കോടികളുടെ കച്ചവടം

    തിയറ്റര്‍ റിലീസ് ചെയ്യണമെങ്കില്‍ മുന്‍കൂര്‍ തുകയായി 40 കോടി തരണമെന്ന് തിയറ്റര്‍ ഉടമകളോട് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ ആവശ്യപ്പെട്ടിരുന്നു. നീണ്ട ചര്‍ച്ചകള്‍ക്ക് ഒടുവില്‍ 15 കോടി രൂപ എന്നതിലേക്ക് എത്തി. അതുവരെ തിയറ്റര്‍ ഉടമകള്‍ അംഗീകരിച്ചിരുന്നു. എന്നാല്‍ നഷ്ടം സംഭവിച്ചാല്‍ തിയറ്റര്‍ വിഹിതത്തില്‍ നിന്ന് നിശ്ചിത തുക നല്‍കാണമെന്ന ആന്റണി പെരുമ്പാവൂരിന്റെ ആവശ്യം തിയറ്റര്‍ ഉടമകള്‍ അംഗീകരിക്കാന്‍ തയ്യാറായില്ല. ഇതോടെ സിനിമ സംഘടനകള്‍ തമ്മിലും പ്രശ്നങ്ങള്‍ ഉടലെടുത്തു. ഒടുവില്‍ തിയറ്റര്‍ റിലീസ് ഇല്ലാതെ ഒടിടിയിലൂടെ സിനിമ എത്തിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു.

    കല്യാണം കഴിക്കുമ്പോൾ അവൾക്ക് 22 വയസ്; നാല് കുഞ്ഞുങ്ങൾക്ക് ജന്മം കൊടുത്തു, ഭാര്യയുടെ ജന്മദിനത്തിൽ കൃഷ്ണ കുമാർകല്യാണം കഴിക്കുമ്പോൾ അവൾക്ക് 22 വയസ്; നാല് കുഞ്ഞുങ്ങൾക്ക് ജന്മം കൊടുത്തു, ഭാര്യയുടെ ജന്മദിനത്തിൽ കൃഷ്ണ കുമാർ

    English summary
    Marakkar Arabikadalinte Simham Sold For 90 Crore Over On Amazone Prime
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X