twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ചേട്ടാ ഇങ്ങനെ ഒന്ന് കെട്ടിപ്പിടിച്ചിട്ട് 6 വര്‍ഷം കഴിഞ്ഞു; കലാഭവന്‍ മണിയുടെ ഓര്‍മ്മയില്‍ സഹോദരനും താരങ്ങളും

    |

    കേരളവും മലയാള സിനിമാലോകവും ഒന്നടങ്കം ഞെട്ടിയ ദിവസമാണ് 2016 മാര്‍ച്ച് ആറ്. നടന്‍ കലാഭവന്‍ മണിയെ അതിഗുരുതര നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്ന വാര്‍ത്ത വരുന്നു. പിന്നാലെ നടന്റെ വിയോഗ വാര്‍ത്തയും എത്തി. അപ്രതീക്ഷിതമായിട്ടുണ്ടായ വേര്‍പാട് ആരാധകര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും പോലും ഉള്‍കൊള്ളാന്‍ സാധിച്ചിരുന്നില്ല. പിന്നാലെ അതൊരു കൊലപാതകമാണോ എന്ന സംശയവും ഉയര്‍ന്ന് വന്നു.

    മണിയുടെ കുടുംബാംഗങ്ങളടക്കം ഇതേ ആരോപണവുമായി വന്നതോടെ വലിയ വിവാദങ്ങളുണ്ടായി. ഇന്നിതാ കലഭവന്‍ മണിയുടെ വേര്‍പാടിന്റെ ആറാം വര്‍ഷമാണ്. ഇന്നും നടന്റെ മരണ കാരണം ഒരു ദുരുഹത പോലെ തുടരുകയാണെങ്കിലും താരത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് കൊണ്ട് എത്തിയിരിക്കുകയാണ് പ്രിയപ്പെട്ടവര്‍. സഹോദരന്‍ രാമകൃഷ്ണനും സിനിമയിലെ അടുത്ത സുഹൃത്തുക്കളെല്ലാം മണിയെ കുറിച്ച് പറഞ്ഞതിങ്ങനെയാണ്..

    ചേട്ടാ.... 6 വര്‍ഷം കഴിഞ്ഞു നമ്മള്‍ ഇങ്ങനെ ഒന്ന് കെട്ടിപിടിച്ചിട്ട്

    'ചേട്ടാ.... 6 വര്‍ഷം കഴിഞ്ഞു നമ്മള്‍ ഇങ്ങനെ ഒന്ന് കെട്ടിപിടിച്ചിട്ട്'. എന്നാണ് കലാഭവന്‍ മണിയുടെ അനിയന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ പങ്കുവെച്ച ചിത്രത്തിന് ക്യാപ്ഷനായി എഴുതിയിരിക്കുന്നത്. മണിയെ കെട്ടിപ്പിടിച്ച് നില്‍ക്കുന്നൊരു ഫോട്ടോയും അദ്ദേഹം പങ്കുവെച്ചിരുന്നു. ചിത്രത്തില്‍ അനിയന്റെ സ്‌നേഹത്തിന് മുന്നില്‍ കണ്ണുകള്‍ നിറഞ്ഞ് നില്‍ക്കുന്ന കലാഭവന്‍ മണിയെ ആണ് കാണുന്നത്.

    ദിലീപും നാദിർഷയുമടക്കമുള്ള മണിയുടെ സുഹൃത്തുക്കൾ

    'മണ്ണില്‍ നിന്ന് പോയാലും മനസ്സില്‍ നിന്ന് പോവില്ല' എന്നാണ് ദിലീപ് മണിയെ കുറിച്ച് എഴുതിയത്. മനസ് ഏറെ വേദനിച്ച ദിവസം എന്നാണ് മല്ലിക സുകുമാരന്‍ പറയുന്നത്. നാദിര്‍ഷ, ലക്ഷ്മിപ്രിയ, സെന്തില്‍ കൃഷ്ണ, തുടങ്ങി നിരവധി താരങ്ങളാണ് കലാഭവന്‍ മണിയെ കുറിച്ചുള്ള ഓര്‍മ്മകള്‍ നേര്‍ന്ന് കൊണ്ട് എത്തിയിരിക്കുന്നത്.

    നവ്യ നായര്‍ എന്തിനാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞത്; പെട്ടെന്ന് സങ്കടം വരുന്ന ആളാണ് താനെന്ന് നടിനവ്യ നായര്‍ എന്തിനാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞത്; പെട്ടെന്ന് സങ്കടം വരുന്ന ആളാണ് താനെന്ന് നടി

    മണിച്ചേട്ടന്‍ നമ്മെ വിട്ടുപിരിഞ്ഞ ദിവസമാണിന്ന്

    കലാഭവന്‍ മണിയെ ഓര്‍ത്ത് പ്രൊഡഷന്‍ കണ്‍ട്രോളറും നിര്‍മാതാവുമായ എംഎന്‍ ബാദുഷയും എത്തിയിരുന്നു. 'മലയാളിയെ ഒരു പാട് ചിരിപ്പിച്ച ശേഷം, കണ്ണീരിലാഴ്ത്തി കലാഭവന്‍ മണി. എന്റെ പ്രിയപ്പെട്ട മണിച്ചേട്ടന്‍ നമ്മെ വിട്ടുപിരിഞ്ഞ ദിവസമാണിന്ന്. എന്റെ തുടക്കകാലത്ത് നിരവധി സിനിമകളില്‍ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചിട്ടുണ്ട്. എന്റെ മുന്നോട്ടുള്ള യാത്രയില്‍ ഏറെ സഹായിച്ചിട്ടുള്ള വ്യക്തിയാണ് മണിച്ചേട്ടന്‍. വലുപ്പച്ചെറുപ്പമില്ലാതെ മലയാളി ഇത്രയധികം നെഞ്ചോടു ചേര്‍ത്തു പിടിച്ച മറ്റൊരു കലാകാരനുണ്ടോ എന്നു സംശയമാണ്. ജനങ്ങള്‍ക്കിടയില്‍, അവരില്‍ ഒരുവനായി ചേര്‍ന്നു നിന്ന മണിച്ചേട്ടന്റെ ഓര്‍മകള്‍ക്കു മുന്നില്‍ കോടി പ്രണാമം'.

    10 പേരെക്കണ്ടാല്‍ 8 പേരോടും പ്രണയം തോന്നും; സിനിമയിലുള്ള ഒരാളാണ് മനസിലെന്നും ശ്രീവിദ്യ10 പേരെക്കണ്ടാല്‍ 8 പേരോടും പ്രണയം തോന്നും; സിനിമയിലുള്ള ഒരാളാണ് മനസിലെന്നും ശ്രീവിദ്യ

    കടുത്ത ദാരിദ്ര്യത്തിലായിരുന്നു മണിയുടെ ബാല്യകാലം

    ചാലക്കുടി ചേന്നത്തുനാട് കുന്നിശ്ശേരി വീട്ടില്‍ രാമന്റെയും അമ്മിണിയുടെയും മകനായി 1971 ജനുവരി ഒന്നിന് കലാഭവന്‍ മണിയുടെ ജനനം. കടുത്ത ദാരിദ്ര്യത്തിലായിരുന്നു മണിയുടെ ബാല്യകാലം. അച്ചന്റെ വരുമാനം വീട്ടിലെ വിശപ്പകറ്റിയില്ല. ഇതോടെ സഹോദരങ്ങളെ പോലെ മണിയും ഓരോ ജോലികള്‍ ചെയ്ത് തുടങ്ങി. ചെത്തുകാരനായും, മണല്‍വാരല്‍ തൊഴിലാളിയായും ഓട്ടോറിക്ഷാ ഡ്രൈവറായും ജീവിതത്തില്‍ അദ്ദേഹം പല പല വേഷങ്ങള്‍ കെട്ടി. ഇതിനിടയിലാണ് കൊച്ചിന്‍ കലാഭവന്‍ മിമിക്‌സ് പരേഡിലൂടെ കലാരംഗത്ത് എത്തുന്നത്.

    കാമുകൻ്റെ വീട്ടിൽ നിന്നും താരപുത്രിയെ വലിച്ചിഴച്ച് കൊണ്ട് വന്ന് സൂപ്പർതാരം; ശ്രദ്ധ കപൂറിൻ്റെ പ്രണയകഥയിങ്ങനെകാമുകൻ്റെ വീട്ടിൽ നിന്നും താരപുത്രിയെ വലിച്ചിഴച്ച് കൊണ്ട് വന്ന് സൂപ്പർതാരം; ശ്രദ്ധ കപൂറിൻ്റെ പ്രണയകഥയിങ്ങനെ

    Recommended Video

    ഈ വർഷം മമ്മൂക്ക അങ്ങ് എടുക്കുവാ..ഭീഷ്മ ബോക്സ് ഓഫീസ് തൂത്തുവാരി
    നായകനായും വില്ലനായും സഹനടനായും ഹാസ്യ താരമായിട്ടും മണി തിളങ്ങി

    ഇന്ത്യയ്ക്ക് അകത്തും പുറത്തും ഒരുപാട് വേദികളില്‍ പരിപാടികള്‍ അവതരിപ്പിച്ചു. സിബി മലയില്‍ സംവിധാനം ചെയ്ത 'അക്ഷരം' എന്ന ചിത്രത്തില്‍ ഓട്ടോറിക്ഷ ഡ്രൈവറുടെ വേഷം ചെയ്തു കൊണ്ട് 1995-ലാണ് മണി ചലച്ചിത്ര ലോകത്തേയ്ക്ക് കടക്കുന്നത്. തൊട്ടടുത്ത വര്‍ഷം പുറത്തിറങ്ങിയ സല്ലാപം എന്ന ചിത്രത്തില്‍ ചെത്തുകാരനായും അഭിനയിച്ചു. പിന്നീടിങ്ങോട്ട് നായകനായും വില്ലനായും സഹനടനായും ഹാസ്യ താരമായിട്ടും മണി തിളങ്ങി.

    English summary
    March 6: Dileep, Rlv Ramakrishnan And Others About Late Actor Kalabhavan Mani's Remembrance Day
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X