For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മക്കളോട് ചാന്‍സ് ചോദിക്കാറില്ല, സെറ്റില്‍ ഞാന്‍ ആര്‍ട്ടിസ്റ്റ് മാത്രം; 'മറിമായം സുമേഷേട്ടന്‍' അന്ന് പറഞ്ഞത്

  |

  പേരെന്താണെന്നു ചോദിച്ചാല്‍ വി.പി ഖാലിദ് ഒന്നു പുഞ്ചിരിക്കും. ലക്ഷക്കണക്കിന് ആരാധകരെ രസിപ്പിച്ച നിഷ്‌കളങ്കമായ ആ ചിരിയോടെ പറയും, 'മാതാപിതാക്കള്‍ ഇട്ട പേര് ഖാലിദ്. വലിയകത്ത് പരീത് മകന്‍ ഖാലിദ്.' എന്നാല്‍, ആരാധകര്‍ക്കും സ്‌നേഹിതര്‍ക്കും പരിചയം ഈ പേരൊന്നുമല്ല. ഫോര്‍ട്ടു കൊച്ചിക്കാര്‍ക്ക് ഖാലിദ് എന്നാല്‍ കൊച്ചിന്‍ നാഗേഷ് ആണ്. സ്‌റ്റൈലായി റെക്കോര്‍ഡ് ഡാന്‍സ് ചെയ്യുന്ന ചെറുപ്പക്കാരന് ഫാ. മാത്യു കോതകത്ത് ഇട്ട പേരാണ് അത്.

  എന്നാല്‍ ജീവിതത്തിന്റെ മറുപാതിയില്‍ വി.പി ഖാലിദിനെ പ്രശസ്തനാക്കിയത് മറിമായത്തിലെ സുമേഷ് എന്ന കഥാപാത്രമാണ്. ഫോര്‍ട്ടു കൊച്ചി ബീച്ചിലൂടെ നടക്കുമ്പോള്‍ ആളുകള്‍ തിരിച്ചറിയുന്നതും ഒരു സെല്‍ഫി ചോദിക്കുന്നതും മറിമായത്തിലെ സുമേഷേട്ടന്‍ സമ്മാനിച്ച പൊട്ടിച്ചിരികളുടെ തുടര്‍ച്ചയാണ്.

  'മനോരമയില്‍ മറിമായത്തിന് മേക്കപ്പ് ചെയ്യാന്‍ പോയതാണ്. സുഹൃത്ത് അഷ്‌റഫാണ് എന്നെ കൊണ്ടുപോയത്. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ കമ്പനി സ്റ്റാഫ് വന്നു. അതോടെ എന്റെ മേക്കപ്പ് നിന്നു. അപ്പോഴാണ് കൂടെയുള്ളവര്‍ ഞാന്‍ ആര്‍ട്ടിസ്റ്റാണെന്നൊക്കെ പറഞ്ഞത്.

  അങ്ങനെ എനിക്ക് അതില്‍ ചെറിയൊരു വേഷം കിട്ടി. ഞാനത് ചെയ്തപ്പോള്‍ എല്ലാവരും ചിരിച്ചു. എന്നോടു സ്ഥിരമായി വരാന്‍ പറഞ്ഞു. ഇപ്പോള്‍ ഒന്‍പതു വര്‍ഷമായി ഞാന്‍ മറിമായത്തിലുണ്ട്. സിനിമയില്‍ ഇപ്പോള്‍ അവസരങ്ങള്‍ ലഭിക്കുന്നതിന് കാരണം പോലും മറിമായം ആണ്.' ഖാലിദ് പറയുന്നു.

  Also Read: മുസ്ലിം പെണ്‍കുട്ടിയുമായിട്ടുള്ള വിവാഹം സംഘര്‍ഷമായിരുന്നോ? താന്‍ വ്യക്തികളെയാണ് നോക്കുന്നതെന്ന് ദേവ് മോഹന്‍

  എന്നാല്‍, പലര്‍ക്കും അറിയാത്ത മറ്റൊരു മേല്‍വിലാസം കൂടിയുണ്ട് മറിമായത്തിലെ ഈ സുമേഷേട്ടന്. യുവചലച്ചിത്രകാരന്മാരില്‍ ഏറെ ശ്രദ്ധേയമായ സിനിമകള്‍ ചെയ്ത ഷൈജു ഖാലിദ്, ജിംഷി ഖാലിദ്, ഖാലിദ് റഹ്മാന്‍ എന്നിവരുടെ പിതാവാണ് വി.പി ഖാലിദ്.

  സൈക്കിള്‍ യജ്ഞം മുതല്‍ നാടകവും, സിനിമയും സീരിയലും വരെ പരന്നുകിടക്കുന്ന ആ ജീവിതത്തെക്കുറിച്ച് ഒരിക്കല്‍ വി.പി.ഖാലിദ് തുറന്നുസംസാരിച്ചിട്ടുണ്ട്. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് ഖാലിദ് തന്റെ ജീവിതത്തെക്കുറിച്ച് മനസ്സുതുറന്നത്.

  Also Read: അടിയും വഴക്കും പഴങ്കഥ; റോബിനെ കാണാന്‍ ജാസ്മിനെത്തി; റോബിന്‍ കാല് പിടിച്ചെന്ന് ജാസ്മിന്‍!

  ഒരു മകളടക്കം അഞ്ചു മക്കളാണ് ഖാലിദിന്. മൂത്തമകന്‍ ഷാജിയാണ് ആദ്യം സിനിമയിലെത്തിയത്. അനുജന്മാരെ ക്യാമറ പഠിപ്പിച്ചതും അവരെ സിനിമയിലേക്ക് വഴി തിരിച്ചു വിട്ടതും ഷാജിയായിരുന്നു. എന്നാല്‍ 2012-ല്‍ ഷാജി മരിച്ചു. പിന്നീടാണ് ഷൈജു ഖാലിദും ജിംഷി ഖാലിദും ഖാലിദ് റഹ്മാനും സിനിമയില്‍ സജീവമാകുന്നതും പേരെടുക്കുന്നതും.

  മക്കള്‍ സിനിമയില്‍ പ്രശസ്തരായപ്പോഴും അവരോട് അവസരങ്ങള്‍ ചോദിക്കാനൊന്നും ഖാലിദ് ഒരുക്കമായിരുന്നില്ല. ''അവര്‍ക്ക് അവരുടെ വഴി, എനിക്ക് എന്റേതും'' എന്നതായിരുന്നു ഖാലിദിന്റെ രീതി. ''ഞാന്‍ അവസരമൊന്നും ചോദിക്കാറില്ല. അവര്‍ വിളിച്ചാല്‍ പോയി ചെയ്യും. സെറ്റില്‍ ഞാന്‍ അവരുടെ ബാപ്പയല്ല. അവിടെ ഞാന്‍ ആര്‍ടിസ്റ്റ് മാത്രമാണ്. അവര്‍ക്ക് അവരുടെ പണി. എനിക്ക് എന്റെ ജോലി'' ഖാലിദ് പറഞ്ഞു.

  Also Read: അഞ്ച് ദിവസത്തില്‍ ഒന്ന് വിളിക്കും ഭാര്യയുടെ അടിമ! വിവാഹശേഷം രണ്‍ബീറിനുള്ള മാറ്റത്തെക്കുറിച്ച് അമ്മ

  Recommended Video

  മമ്മൂട്ടി കമൽ ഹസൻ ചിത്രം വരുന്നു, വമ്പൻ പ്രഖ്യാപനം | Kamal Haasan | #Kollywood | FilmiBeat Malayalam

  സത്യത്തില്‍, കൊച്ചിയില്‍ ഇത്രയും സിനിമാക്കാരുള്ള വീട് വേറെയുണ്ടോ എന്നു സംശയമാണ്. അച്ഛനും മൂന്നു മക്കളും സിനിമയില്‍! അതിനെക്കുറിച്ചു പറയുമ്പോള്‍ നിറയെ അഭിമാനമായിരുന്നു ഖാലിദിന്. ''ഒരുപാടു സന്തോഷമുണ്ട്. ഇനി മരിച്ചാലും അതില്‍ സങ്കടമില്ല. കലയിലൂടെ എനിക്ക് കിട്ടിയിരിക്കുന്ന പേര്... അത് എന്നും നിലനില്‍ക്കും!'' ഖാലിദ് പറയുന്നു.

  Read more about: marimayam mazhavil manorama
  English summary
  Marimayam Fame V P Khalid opens up about his family and acting career in an old interview
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X