twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നായികയോട് കഥ പറയാന്‍ പോയത് ഡയറി മില്‍ക്കും വാങ്ങി! സേതുലക്ഷ്മിയെ നായികയാക്കിയതിനെ പറ്റി സംവിധായകന്‍

    |

    അമ്മ വേഷത്തിനൊപ്പം ഹാസ്യ കഥാപാത്രങ്ങളും ഒരുപോലെ കൈകാര്യം ചെയ്യുന്ന നടിയാണ് സേതുലക്ഷ്മി. മലയാള നാടക രംഗത്ത് നിന്നും വെള്ളിത്തിരയിലേക്ക് എത്തിയ നടിയുടെ പ്രൊഫൈല്‍ പരിശോധിച്ചാല്‍ ആരും അമ്പരന്ന് പോവും. 73 വയസുകാരിയായ സേതുലക്ഷ്മിയ്ക്ക് ഇതിനകം നാല് തവണ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

    നാല്‍പത് വര്‍ഷത്തിനുള്ളില്‍ അയ്യായിരത്തോളം വേദികളില്‍ നാടകത്തില്‍ അഭിനയിച്ച ആളാണ്. ഇപ്പോഴിതാ റിലീസിനൊരുങ്ങുന്ന മറിയം വന്ന് വിളക്കൂതി എന്ന ചിത്രത്തിലെ നായികയും സേതുലക്ഷ്മിയാണ്. സിനിമയുടെ കഥ പറയാന്‍ സേതുലക്ഷ്മി ചേച്ചിയുടെ വീട്ടില്‍ പോയ കഥ പറഞ്ഞെത്തിയിരിക്കുകയാണ് സംവിധായകന്‍ ജെനിത് കാച്ചപ്പിള്ളി. ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പിലാണ് രസകരമായ അനുഭവം പങ്കുവെച്ചത്.

     ജെനിതിന്റെ വാക്കുകളിലേക്ക്

    മറിയം വന്ന് വിളക്കൂതിയുടെ കഥ ആദ്യമായി സേതുലക്ഷ്മി ചേച്ചിയുടെ അടുത്ത് പറയാന്‍ പോകുന്നത് ഒരു ഡയറി മില്‍ക്കും വാങ്ങിച്ചിട്ടാണ്. അത് എന്തിനാണ് എന്ന് ചോദിച്ചാ എന്തോ എനിക്ക് അങ്ങനെ തോന്നി. എനിക്ക് ചേച്ചി ഒരു മുത്തശ്ശി ഫീല്‍ ആണ്. കഥാപാത്രങ്ങളിലൂടെ തന്നെ ഒരുപാട് ഇഷ്ട്ടമാണ്. അതുകൊണ്ട് ഒക്കെയാണ് മെഗാ മീഡിയയില്‍ വെച്ച് ആദ്യമായി കഥ പറയാന്‍ പോകുമ്പോ ഒരു ഡയറി മില്‍ക്ക് വാങ്ങി കയ്യില്‍ കരുതിയത്. കഥ പറയുന്ന സമയത്ത് മറിയാമ്മയുടെ ഓരോ ഡയലോഗും ഞാന്‍ കഥ പറയുന്ന കൂടെ തന്നെ പറഞ്ഞു നോക്കുന്ന ആ ഡെഡിക്കേഷന്‍ കണ്ട് വലിയ സന്തോഷം തോന്നിയിട്ടുണ്ട്.

    ജെനിതിന്റെ വാക്കുകളിലേക്ക്

    നാടക കാലഘട്ടങ്ങളില്‍ നിന്നേയുള്ള ചേച്ചിയുടെ ശീലം ആയിരിക്കണം. സെറ്റിലും കഴിയുമ്പോഴൊക്കെയും ഡയലോഗ് ഉരുവിട്ട് നടക്കുന്ന ചേച്ചിയെ ആണ് കണ്ടിട്ടുള്ളത്. അത് കാണുമ്പോ ഒരു സംവിധായകന്‍ എന്ന നിലയില്‍ വലിയ സന്തോഷം തോന്നും. വരുമ്പോഴും പോകുമ്പോഴും കൃത്യമായി സംവിധായകന്റെ, ക്യാമറയുടെ അടുത്ത് വന്ന് വരുന്നതും പോകുന്നതും അറിയിക്കുന്ന, ഇപ്പോഴും മക്കളുടെ മക്കളുടെ പ്രായമുള്ള സംവിധായകന്‍ ആണെങ്കിലും സര്‍ എന്ന് വിളിച്ചു പോകുന്ന, സ്‌നേഹത്തോടെ ഞാനൊക്കെ ആ വിളി തിരുത്തിയിട്ടുള്ള, അത്രയേറെ പ്രിയപ്പെട്ട സേതുലക്ഷ്മി ചേച്ചി.

    ജെനിതിന്റെ വാക്കുകളിലേക്ക്

    ആ ചേച്ചിയാണ് ഞങ്ങളുടെ നായിക. മൂന്ന് വര്‍ഷത്തോളം പരന്നു കിടന്ന ഈ സിനിമയുടെ അധ്വാനത്തിന്റെ ചരിത്രത്തില്‍ ഓരോ തവണ ഓരോ ആവശ്യത്തിന് വിളിക്കുമ്പോഴും പ്രായത്തിന്റെയും യാത്രയുടെയും ബുദ്ധിമുട്ടുകള്‍ക്ക് ഇടയിലും ഓടി വന്നിട്ടുള്ള, ലേറ്റ് നൈറ്റ് ഷൂട്ട് പോയി ഞങ്ങള്‍ ബുദ്ധിമുട്ടിച്ചിട്ടുള്ള ഞങ്ങളുടെ മറിയാമ്മ ജോര്‍ജ്.

    ജെനിതിന്റെ വാക്കുകളിലേക്ക്

    ചേച്ചി ഇടയ്ക്ക് വിളിക്കും എന്നിട്ട് ചോദിക്കും 'പടം നന്നായിട്ട് വന്നിട്ടുണ്ടോ മക്കളേ?'. ഞാന്‍ നന്നായി വന്നിട്ടുണ്ട് എന്ന് പറയുമ്പോ ദൈവങ്ങളെ വിളിച്ച് പ്രാര്‍ത്ഥിക്കും. ഈ അടുത്ത് പ്രോമോ സോങ്ങിന്റെ ഷൂട്ടിന് വന്നപ്പോള്‍ ചേച്ചി കൂടെ ഉള്ള ഒരാളോട് പറഞ്ഞു. 'അന്നൊക്കെ എന്നെ വിടാന്‍ വൈകുമ്പോള്‍ ഞാന്‍ അവനെ ഒരുപാട് വഴക്ക് പറഞ്ഞിട്ടുണ്ട്. എന്നാലും അവന്റെ 3 വര്‍ഷമായുള്ള അധ്വാനം എനിക്ക് അറിയാം. അവനത് വിട്ടില്ലല്ലോ. അവന്‍ വിജയിക്കും 'ഈ 31 ന് അതായത് മറ്റന്നാള്‍ മറിയം വന്ന് വിളക്കൂതി റിലീസ് ആണ്. ചേച്ചിയുടെ വാക്കുകള്‍ പൊന്നാകട്ടെ'...

    English summary
    Mariyam Vannu Vilakkoothi Director Jenith Kachappilly Talks About Sethulakshmi
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X