twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ശ്രീനാഥ് ചേട്ടനെ കണ്ടപ്പോള്‍ മനസ്സിലൊരു വേദന കടന്നുപോയി! അസുരൻ കണ്ട അനുഭവം പങ്കുവെച്ച് നടി

    |

    കോളിവുഡും മോളിവുഡും ഒരുപോലെ ആഘോഷമാക്കിയ ചിത്രമാണ് അസുരൻ . ധനുഷ് -വെട്രിമാരൻ കൂട്ട്ക്കെട്ടിൽ ഒരുങ്ങിയ ചിത്രത്തിന് മികച്ച പ്രേക്ഷക നിരൂപക ശ്രദ്ധയാണ് ലഭിക്കുന്നത്. തൊട്ടതെല്ലാം പൊന്നാക്കുന് കോളിവുഡിന്റെ പ്രിയപ്പെട്ട് താരം ധനുഷും ഹിറ്റ് സംവിധായകൻ വെട്രിമാരനും കൂടി ചേർന്നപ്പോൾ വീണ്ടും ഒരു സൂപ്പർ ഹിറ്റാണ് തെന്നിന്ത്യൻ സിനിമയിൽ ഒരുങ്ങിയത്.

    ധനുഷ് വെട്രിമാരൻ കൂട്ട്ക്കെട്ടിനോടൊപ്പം മോളിവുഡിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാർ മ‍ഞ്ജുവാര്യർ കൂടിയെത്തിയപ്പോൾ ചിത്രം ഒന്നും കൂടി പൊടിപ്പൊടിക്കുകയായിരുന്നു . അസുരൻ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ മറ്റൊരു സങ്കടപ്പെടുത്തുന്ന ഓർമപ്പെടുത്തൽ കൂടി. നടി മായ മേനോന്റെ ഹൃദയസ്പർശിയായ ഫേസ്ബുക്ക് പോസ്റ്റ് വൈറലാവുകയാണ്.

      മനസ്സിലുണ്ട്ക്കിയ വേദന

    ഇന്ന് അസുരൻ എന്ന വെട്രിമാരൻ സിനിമയിൽ, പഴയകാല സിനിമ കാണിക്കുന്ന സീനിൽ, എന്റെ അച്ഛന്റെ നാട്ടുകാരനായിരുന്ന ശ്രീനാഥ് ചേട്ടൻ എന്ന സുന്ദരനും അപാ ടാലന്റഡുമായ അന്നത്തെ പ്രശസ്ത നായക നടനെ സ്ക്രീനിൽ കാണിച്ചപ്പോൾ എന്തെന്ന് അറിയാതെ മനസ്സിലൊരു വേദന അറിയാതെ വന്നു പോയി. എന്ത് കാരണം കൊണ്ടാണെങ്കിലും, അകാലത്തിൽ അനവാസരത്തിൽ പൊലിഞ്ഞു പോയ ആ മനോഹര താരകത്തിന് എന്റെ ബാഷ്പാഞ്ജലി. ഇന്ന് ജീവിച്ചിരുന്നുവെങ്കില്‍ ഒരുപാട് നല്ല കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കുവാന്‍ കെല്‍പ്പുള്ള കലാകാരനായിരുന്നു അദ്ദേഹം എന്നതിൽ തീർത്തും തർക്കമില്ല, കണ്ണീർപ്പൂക്കളോടെ പ്രാർത്ഥനകൾ മായ ഫേസ്ബുക്കിൽ കുറിച്ചു.

     അസുരനിലെ  രംഗം

    80 കളിൽ മലയാളം തമിഴ് സിനിമ ലോകം ഒരു പോലെ തളങ്ങി നിന്നിരുന്ന താരമായിരുന്നു ശ്രീനാഥ്. മലയാളത്തിലും തമിഴിലും ഒരു പിടി മികച്ച കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചിരുന്നു. അസുരനിൽ ഒരു ചെറിയ രംഗത്ത് നടൻ ശ്രീനാഥിനെ കാണിച്ചിരുന്നു. തിയേറ്ററിൽ താരത്തിന്റെ ചിത്രം പ്രദർശിപ്പിക്കുന്ന രംഗമായിരുന്നു അത്.

     മലയാളത്തിലെ രണ്ട് താരങ്ങൾ

    മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട് രണ്ട് താരങ്ങളാണ് വെട്രിമാരൻ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മ‍ഞ്ജുവാര്യർ പച്ചൈയമ്മയായി തിളങ്ങിയപ്പോൾ ചിത്രത്തിൽ അദൃശ്യമായി ശ്രീനാഥും ചിത്രത്തിലെത്തുകയായിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രം തിയേറ്ററുകളിൽ എത്തുന്നതിനു മുൻപ് തന്നെ അസുരന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററും ടീസറും ക്യാരക്ടർ പോസ്റ്ററുമെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു.

    മഞ്ജു വാര്യരുടെ എൻട്രി

    കരുത്തുറ്റ സ്ത്രീ കഥപാത്രവുമായിട്ടാണ് മഞ്ജുവിന്റെ കോളിവുഡ് പ്രവേശനം. മഞ്ജുവാര്യരുടെ കരിയറിൽ പ്രേക്ഷക നിരൂപക ശ്രദ്ധ നേടി കൊടുത്ത ചിത്രമായിരുന്നു കന്മദം. മോഹൻലാലിനോടൊപ്പം ഭാനുമതിയായി താരം തിളങ്ങുകയായിരുന്നു. എന്നാൽ ഈ കഥാപാത്രമായി ലുക്കിൽ ഏറെ സാമ്യമുണ്ട് അസുരനിലെ പച്ചൈയമ്മാളിന്. ഇതുമായി ബന്ധപ്പെട്ട നിരവധി ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ ഉയർന്നിരുന്നു. ഭാനുമതി അല്ല പച്ചൈയമ്മാൾ എന്ന് ഒടുവിൽ മ‍ഞ്ജു തന്നെ വെളിപ്പെടുത്തുകയായിരുന്നു.

    English summary
    Maya menon Share Memory of Sreenath Death
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X