For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നടൻ ഹരീഷ് ഉത്തമൻ വിവാഹിതനായി, വധു നടി ചിന്നു കുരുവിള,ആശംസയുമായി ആരാധകർ

  |

  നടൻ ഹരീഷ് ഉത്തമനും നടി ചിന്നു കുരുവിളയും വിവാഹിതരായി. സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം മാവേലിക്കര സബ് റജിസ്ട്രാർ ഓഫിസിൽ വച്ചായിരുന്നു വിവാഹം. വൈകിട്ട് അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കള്‍ക്കുമായി റിസപ്ഷനും ഒരുക്കിയിട്ടുണ്ട്. തമിഴ്, തെലുങ്ക് ചിത്രങ്ങളിലൂടെയാണ് നടൻ ഹരീഷ് ഉത്തമൻ സുപരിചിതനാവുന്നത്.

   Harish Uthaman

  മുംബൈ പൊലീസ്, മായാനദി എന്നീ സിനിമകളിലൂടെ മലയാളി പ്രേക്ഷകർക്കും പരിചിതനാണ് ഹരീഷ്. തമിഴ്, തെലുങ്ക് ചിത്രങ്ങളിലെ വില്ലൻ വേഷത്തിലൂടെയാണ് ഹരീഷ് ശ്രദ്ധേയനായത്. 2010 ൽ റിലീസ് ചെയ്ത 'താ'യാണ് ആദ്യ ചിത്രം. പായും പുലി, പവർ, ശ്രീമന്തുഡു, തൊടാരി, തനി ഒരുവൻ, ഭൈരവാ, ധുവ്വടാ ജഗന്നാഥം, കവചം, വിനയ വേഥയ രാമ, കൈതി, പുഷ്പ, വി, ഈശ്വരൻ എന്നിവയാണ് പ്രധാന സിനിമകൾ.

  എന്റെ കുഞ്ഞിന് ഒരു കുഴപ്പവും ഇല്ല, മോശമായി പ്രതികരിക്കാത്തത് ആ കുഞ്ഞിനെ വിചാരിച്ചിട്ടാണെന്ന് ആര്യ

  മമ്മൂട്ടി നായകനായെത്തുന്ന 'ഭീഷ്മ പർവം' ആണ് ഹരീഷിന്റെ പുതിയ പ്രോജക്ട്. ഇന്ന് വൈകിട്ട് അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കള്‍ക്കുമായി വിരുന്ന് ഒരുക്കിയിട്ടുണ്ട്. അഭിനേത്രി ആയും അസിസ്റ്റന്റ് ക്യാമറവുമൺ ആയും ചലച്ചിത്ര രംഗത്ത് സജീവമാണ് ചിന്നു. കോയമ്പത്തൂരിലെ ഒരു മലയാളി കുടുംബത്തിൽ ജനിച്ച ഹരീഷ് പഠനത്തിനുശേഷം ഹരീഷ് ഉത്തമൻ പാരമൗണ്ട് എയർവേയ്സിൽ കാബിൻക്രുവായി ജോലി ചെയ്തു വരികയായിരുന്നു. മൂന്ന് വർഷത്തിന് ശേഷം ആ ജോലി വിട്ട് ഒരു കോമേഴ്സൽ കമ്പനിയിൽ ജോലിയ്ക്ക് കയറി. അവിടെ വർക്ക് ചെയ്യുന്നതിനിടയിൽ പരിചയപ്പെട്ട തമിഴ് സിനിമാസംവിധായകൻ സൂര്യ പ്രഭാകരനാണ് ഹരീഷിന് സിനിമയിൽ അഭിനയിക്കാനുള്ള അവസരമൊരുക്കിയത്.

  പ്രണവിനെ ആദ്യമായി കാണുന്നത് ദുൽഖറിനോടൊപ്പം, മൂന്ന് പേരും ഒന്നിച്ചുള്ള കൂടിക്കാഴ്ചയെ കുറിച്ച് വിനീത്

  സൂര്യ പ്രഭാകരൻ സംവിധാനം ചെയ്ത താ എന്ന തമിഴ് സിനിമയിൽ നായകനായിക്കൊണ്ടായിരുന്നു ഹരീഷ് ഉത്തമന്റെ തുടക്കം. ആ വർഷം തന്നെ ഗൗരവം എന്ന തെലുങ്കു ചിത്രത്തിലും അഭിനയിച്ചു. ഹരീഷ് ഉത്തമൻ 2011 -ൽ മുംബൈ പോലീസ് എന്ന സിനിമയിലൂടെയാണ് മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് മായാനദി, കോടതിസമക്ഷം ബാലൻ വക്കീൽ, കൽക്കി, കാസിമിന്റെ കടൽ എന്നീ അഞ്ച് മലയാള സിനിമകളിൽ അഭിനയിച്ചു.

  പിസാസ്, തനി ഒരുവൻ, തൊടരി, കവചം. നാ പേരു സൂര്യ നാ ഇല്ലു ഇന്ത്യ, വിനയ വിധേയ രാമ എന്നിവയുൾപ്പെടെ അൻപതിലധികം തമിഴ്, തെലുങ്കു് സിനിമകളിൽ ഹരീഷ് അഭിനയിച്ചിട്ടുണ്ട്.

  നത്തോലിഒരു ചെറിയ മീനല്ല എന്ന സിനിമൽ അഭിനയിച്ചു കൊണ്ടാണ് ചിന്നു സിനിമയിൽ എത്തുന്നത്. പിന്നീട് കസബ, നോർത്ത് 24 കാതം തുടങ്ങി കുറെയധികം സിനിമകളിൽ അഭിനയിച്ചു. ഞാൻ എന്ന സിനിമയിലൂടെ ആണ് ഛായഗ്രഹണം പഠിച്ചു തുടങ്ങിയത്. മാമാങ്കം, ഇ, ശിഖാമണി, കോട്ടയം പോലെയുള്ള സിനിമകളിൽ ചിന്നു ക്യാമറക്ക് പിന്നിൽ പ്രവർത്തിച്ചു.

  Karikku Fame Midhun M Das Wedding Video | Filmibeat Malayalam

  ഹരീഷ് ഉത്തമന്റെ രണ്ടാം വിവാഹമാണ്. 2018 നവംബറിൽ ആയിരുന്നു ആദ്യ വിവാഹം. മുംബൈ സ്വദേശിയായ അമൃത കല്ല്യാണ്‍പൂറായിരുന്നു നടൻ വിവാഹം കഴിച്ചത്. മേയ്ക്കപ്പ് ആര്‍ട്ടിസ്റ്റാണ് അമൃത. ഏറെ നാളത്തെ പ്രണത്തിനു ശേഷമായിരുന്നു ഇവരുടെ വിവാഹം. എന്നാൽ ഇത് അധിക കാലം നീണ്ടില്ല.

  Read more about: harish uthaman
  English summary
  Mayanadi Fame Harish Uthaman And Acress Chinnu Kuruvila Got Married,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X