Don't Miss!
- News
ടൂറിസം മേഖലക്കും വന്‍ കുതിപ്പേകുന്ന ബജറ്റ്: പ്രശംസിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്
- Sports
ചാരുവിനെ ആദ്യം കണ്ടത് കാന്റീനില്‍ വച്ച്, പ്രണയത്തിന്റെ തുടക്കം എങ്ങനെ? സഞ്ജു പറയുന്നു
- Technology
മികച്ച ഫീച്ചറുകളുമായി കരുത്തോടെ ഓപ്പോ റെനോ8 ടി 5ജി; ഫസ്റ്റ് ലുക്ക്
- Finance
60 കഴിഞ്ഞാൽ ഈ സാമ്പത്തിക വെല്ലുവിളികളെ കരുതിയിരിക്കണം; പണം കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- Lifestyle
ബുദ്ധിസാമര്‍ത്ഥ്യത്താല്‍ എവിടെയും വിജയിക്കും, ജീവിതത്തില്‍ ഉയരങ്ങള്‍ കീഴടക്കുന്ന നക്ഷത്രക്കാര്‍
- Automobiles
ഒരുപാടുണ്ടല്ലോ!!! 20 ലക്ഷം ബജറ്റിൽ ഇന്ത്യൻ വിപണിയ്ക്കായി ഒരുങ്ങുന്ന കാറുകൾ
- Travel
ഫെബ്രുവരിയിലെ യാത്രകൾ കണ്ണൂർ കെഎസ്ആർടിസിയ്ക്കൊപ്പം, കിടിലൻ പാക്കേജുകൾ
മോഹൻലാലും മമ്മൂട്ടിയും തമ്മിലുള്ള വ്യത്യാസം, താരരാജാക്കന്മാരെ കുറിച്ച് മീന
മലയാളത്തിലും തെന്നിന്ത്യൻ സിനിമാ ലോകത്തും ഒരുപോലെ ആരാധകരുള്ള താരമാണ് മീന. ബാലതാരമായി സി നിമയിൽ എത്തി പിന്നീട് തെന്നിന്ത്യൻ സിനിമയുടെ പ്രിയപ്പെട്ട നായികയായി മാറുകയായിരുന്നു. മോഹൻലാൽ, മമ്മൂട്ടി, രജനികാന്ത്,കമൽഹാസൻ തുടങ്ങിയ തെന്നിന്ത്യൻ സൂപ്പർ താരങ്ങൾക്കൊപ്പം തിളങ്ങാൻ കഴിഞ്ഞിരുന്നു.
താരപുത്രന്റെ പുതിയ ചിത്രം വൈറലാകുന്നു
മലയാള സിനിമയുടെ സൂപ്പർ താരങ്ങളായ മോഹൻലാലിനോടൊപ്പവും മമ്മൂക്കയ്ക്കൊപ്പം അഭിനയിക്കാൻ മീനയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിത ഇരുവർക്കുമൊപ്പം അഭിനയിക്കുമ്പോഴുള്ള വ്യത്യസത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് പ്രിയപ്പെട്ട നടി. റിപ്പോർട്ടർ ലൈവിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നടിയുടെ വാക്കുകൾ ഇങ്ങനെ...

ലാലേട്ടനും മമ്മൂക്കയും വളരെ നല്ല അഭിനേതാക്കളാണ്. എത്ര പ്രയാസമുള്ള രംഗങ്ങളും നിസ്സാരമായി അഭിനയിക്കുന്നവർ. അവർക്കിടയിൽ അങ്ങനെ വ്യത്യാസങ്ങൾ ഒന്നും തോന്നിയിട്ടില്ല. അവർ രണ്ടുപേരും ഒരേ ക്വാളിറ്റിയുള്ളവരാണ്. അതുകൊണ്ടാണല്ലോ അവർ സൂപ്പർ സ്റ്റാറും മെഗാ സ്റ്റാറുമായി നിൽക്കുന്നത്'.

ദൃശ്യം2 ആണ് മീനയുടെ ഏറ്റവും പുതിയ ചിത്രം. ആദ്യ ഭാഗത്തിലെ റാണിയമ്മ എന്ന കഥാപാത്രത്തെയാണ് രണ്ടാം ഭാഗത്തിലും നടി അവതരിപ്പിക്കുന്നത്. ദൃശ്യം 2 ലെ തന്റെ കഥാപാത്രത്തെ കുറിച്ചും മീന അഭിമുഖത്തിൽ പറയുന്നുണ്ട്. എന്റെ കഥാപാത്രം വളരെ പ്രാധാന്യമുള്ളതാണ്. രഹസ്യം എന്തെന്ന് ജോർജുകുട്ടിക്ക് മാത്രമേ അറിയൂ. എന്നാൽ ആ രഹസ്യം പുറത്തറിഞ്ഞാൽ എന്താകും എന്ന ടെൻഷൻ റാണിയ്ക്കുണ്ട്. ഇടയ്ക്കിടയ്ക്ക് ആ രഹസ്യത്തെപ്പറ്റി ജോർജുകുട്ടിയോട് ചോദിക്കുകയും ചെയ്യുണ്ട്.

ദൃശ്യത്തിന്റെ മൂന്നാം ഭാഗത്തെ കുറിച്ചും മീന പറയുന്നുണ്ട്. ദൃശ്യം ഒന്നാം ഭാഗം ചെയ്തപ്പോൾ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് കരുതിയിരുന്നില്ല. ഇപ്പോൾ വന്നു. അതുപോലെ മൂന്നാം ഭാഗത്തിന് സാധ്യതയുണ്ട്. അത് സംവിധായകൻ ജീത്തു ജോസഫ്, നിർമാതാവ് ആന്റണി പെരുമ്പാവൂർ എന്നിവരെ അപേക്ഷിച്ചിരിക്കുമെന്നും മീന അഭിമുഖത്തിൽ പറയുന്നു.
Recommended Video

ഫെബ്രുവരി 19 നാണ് ദൃശ്യം 2 പ്രദർശനത്തിനെത്തുന്നത്. ആമസോൺ പ്രൈമിലൂടെയാണ് ചിത്രം റിലീസനെത്തുന്നത്. 8 വർഷത്തിന് ശേഷമാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തുന്നത്. ജോർജ്ജ് കുട്ടിയുടേയും കുടുംബത്തിൻറെയും ഇപ്പോഴുള്ള ജീവിതമാണ് രണ്ടാം ഭാഗത്തിൽ പറയുന്നത്. ആദ്യ ഭാഗത്തിലെ താരങ്ങളെ കൂടാതെ ഗണേഷ് , സായ് കുമാർ, മുരളി ഗോപി തുടങ്ങിയ താരങ്ങളും രണ്ടാം ഭാഗത്തിൽ എത്തുന്നുണ്ട് ചിത്രത്തിന്റെ ടീസറിനും ട്രെയിലറിനും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്
-
വസ്ത്രത്തിന്റെ പേരിൽ ബന്ധുക്കളുടെ അർത്ഥം വെച്ച സംസാരങ്ങൾ; ബുർഖ ധരിക്കേണ്ടവർക്ക് അത് ധരിക്കാം; മാളവിക
-
'ഫേയ്മസ് ആകുന്നതിനൊപ്പം എനിക്ക് അധികാരവും വേണം, എങ്കിൽ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ സാധിക്കും'; റോബിൻ പറയുന്നു
-
പിതാവ് ഭാര്യയെ ഉപേക്ഷിക്കാതെ രണ്ടാമതും കെട്ടി; മകനും അതിന് ശ്രമിച്ചു, സണ്ണി ഡിയോളിന്റെ പ്രണയകഥ വീണ്ടും വൈറല്‍