For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദിലീപിനോടൊപ്പം മകൾ ഇല്ലേ എന്ന ചോദ്യത്തിന് മറുപടിയുമായി മീനൂട്ടി, എല്ലാവരുടേയും സംശയം തീർന്നു...

  |

  മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് നടൻ ദിലീപിന്റേത്. ഇവരുടെ ചെറിയ വിശേഷങ്ങൾ പോലും വലിയ വാർത്തയാവാറുണ്ട്. കഴിഞ്ഞ ദിവസം നടൻ പുതിയ ആഢംബര കാർ സ്വന്തമാക്കിയിരുന്നു . മിനി കൂപ്പറിലുള്ള നടന്റേയും കുടുംബത്തിന്റേയും യാത്ര സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ദിലീപിനോടൊപ്പം കാവ്യയേയും മഹാലക്ഷ്മിയേയും കണ്ടതോടെ മൂത്ത മകൾ മീനാക്ഷിയെ അന്വേഷിച്ച് ആരാധകർ എത്തിയിരുന്നു. മീനൂട്ടി എവിടെ എന്നായിരുന്നു ആരാധകർ ചോദിച്ചത്.

  ഗോസിപ്പ് വാർത്തകൾ പൊടി പൊടിക്കുമ്പോൾ ക്രിസ്തുമസ് പ്ലാനുമായി പ്രിയങ്ക, ഇതാണ് വലിയ പാരമ്പര്യം

  സിനിമയിൽ ചുവട് വെച്ചിട്ടില്ലെങ്കിലും മീനാക്ഷിയ്ക്ക് കൈനിറയെ ആരാധകരുണ്ട്. ടിക്ടോക്ക് വീഡിയോയിലൂടെയാണ് മീനാക്ഷി പ്രേക്ഷകരുടെ ഇടയിൽ ആദ്യം ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോൾ ഇൻസ്റ്റഗ്രാമിലും സജീവമാണ്. സോഷ്യൽ മീഡിയയിലൂടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും താരപുത്രി പങ്കുവെയ്ക്കാറുണ്ട് . മീനക്ഷിയുടെ പോസ്റ്റുകൾ നിമിഷനേരം കൊണ്ടാണ് വൈറലാവുന്നത്. ഇപ്പോഴിത സമൂഹമാധ്യമങ്ങളിൽ ഇടം പിടിക്കുന്നത് മീനാക്ഷിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റാണ്. കഴിഞ്ഞ ദിവസം താരപുത്രിയെ തേടിയവർക്കുള്ള മറുപടി കൂടിയാണ് ഇൻസ്റ്റഗ്രാം പോസ്റ്റ്.

  സ്ത്രീകളെയും പുരുഷന്മാരെയും ബാധിക്കാറുണ്ട്, മനോജ് കുമാറിന് ഉണ്ടായ അവസ്ഥ ഇതായിരുന്നു, ഡോക്ടർ പറയുന്നു

  ഭാവനയെ തിരിച്ചറിഞ്ഞു, തന്നെ കണ്ടപ്പോൾ ഇവൻ ആരാണെന്ന് ചോദിച്ചു, ആ അനുഭവം പറഞ്ഞ് ആസിഫ് അലി

  താരപുത്രി ചെന്നൈയിലാണ് എംബിബിഎസ് പഠിക്കുന്നത്. ഇപ്പോഴിത ക്രിസ്തുമാസ് അവധിക്കായി നാട്ടിൽ എത്തിയിരിക്കുകയാണ്. സന്ധ്യനേരത്തെ ചിത്രം പങ്കുവെച്ച കൊണ്ടാണ് വീട്ടിലെത്തിയ വിവരം മീനാക്ഷി പങ്കുവെച്ചിരിക്കുന്നത്. ഇത് സോഷ്യൽ മീഡിയയിലും സിനിമ കോളങ്ങളിലും വൈറൽ ആയിട്ടുണ്ട്. ഓണം, വിഷു, ഈസ്റ്റർ എന്നിങ്ങനെയുള്ള അവധി ദിനങ്ങളിൽ മീനാക്ഷി അച്ഛന് അരുകിലേയ്ക്ക് എത്താറുണ്ട്. സഹോദരി മഹാലക്ഷ്മിയുടെ പിറന്നാളിനും മീനാക്ഷി എത്തിയിരുന്നു. അനുജത്തിയോടൊപ്പമുള്ള മീനാക്ഷീയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു,

  മീനാക്ഷി ഇല്ലാതെയായിരുന്നു ദിലീപും കാവ്യയും ദുബായിൽ പോയത്. അന്നും ആരാധകർ താരപുത്രിയെ അന്വേഷിച്ചിരുന്നു.വദുബായ് എക്സ്പോ കാണാനായിട്ടായിരുന്നു തരകുടുംബം ദുബായിലേക്ക് പോയത്. ചില പൊതു പരിപാടികളിലും ദിലീപ് പങ്കെടുത്തിരുന്നു. കൂടാതെ കുടുംബ സമേതം ദേ പുട്ടിന്റെ ശാഖയിലും ദിലീപ് എത്തിയിരുന്നു. ഇവിടെ നിന്നുള്ള താര കുടുംബത്തിന്റെ ചിത്രങ്ങളും വിഡീയോകളും വൈറലായിരുന്നു. ദിലീപ് ഓൺലൈൻ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രങ്ങളും വീഡിയോയും പുറത്ത് വന്നത്.

  താടി വെച്ച് സ്റ്റൈലൻ ലുക്കിലായിരുന്നു ദിലീപ് ദുബായിൽ എത്തിയത്. കൂടുതലും ക്ലീൻ ഷോവിലാണ് താരം പ്രേക്ഷകരുടെ മുന്നിൽ എത്തുക. സിമ്പിൾ ലുക്കിലായിരുന്നു കാവ്യയും എത്തിയത്. വിവാഹശേഷം സിനിമയിൽ നിന്ന് മാറി നിൽക്കുകയാണ് കാവ്യ. അഭിനയത്തിൽ സജീവമായി നിൽക്കുമ്പോഴാണ് കാവ്യ വിവാഹിതയാവുന്നത്. കല്യാണത്തിന് ശേഷം കുടുംബിനിയായി മാറുകയായിരുന്നു. അഭിനയത്തിൽ സജീവമല്ലെങ്കിലും പൊതുവേദികളിലും സ്വകാര്യ ചടങ്ങുകളിലും ദിലീപിനോടൊപ്പം നടി പ്രത്യക്ഷടാറുണ്ട്. ഇവർ ഒന്നിച്ചുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇടംപിടിക്കാറുമുണ്ട്.

  Recommended Video

  മിനികൂപ്പറിൽ മഹാലക്ഷ്മിയെയും കൊണ്ട് റൈഡിന് പോകുന്ന ദിലീപ്..വീഡിയോ കാണാം | FilmiBeat Malayalam

  കേശു ഈ വീ‍ടിന്റെ നാഥൻ ആണ് ദിലീപിന്റെ ചിത്രം. ക്രിസ്മസ്-ന്യൂയർ റിലീസായിട്ടാണ് ചിത്രം എത്തുക. ഒടിടി റിലീസായ സിനിമ ഹോട്ട് സ്റ്റാറിലൂടെയാണ് റിലീസ് ചെയ്യുന്നത്. ഈ വർഷം അവസാനം പുറത്ത് ഇറങ്ങുന്ന മലയാള സിനിമയാണിത്. അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഹൃതിക് റോഷൻ, മേരാ നാം ഷാജി തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രമാണ് കേശു ഈ വീടിന്റെ നാഥൻ. ദിലീപിനോടൊപ്പം ഉർവശിനസ്‌ലിൻ ആണ് മകന്റെ വേഷത്തിൽ അഭിനയിക്കുന്നത്. സിദ്ദീഖ്, സലീംകുമാർ, ഹരിശ്രീ അശോകൻ, കലാഭവൻ ഷാജോൺ, ഹരീഷ് കണാരൻ, ശ്രീജിത്ത് രവി, ജാഫർ ഇടുക്കി, കോട്ടയം നസീർ, ഗണപതി തുടങ്ങിയവരും ചിത്രത്തിന്റെ ഭാ​ഗമായിട്ടുണ്ട്. ദിലീപിന്റെ ഭാര്യ വേഷത്തിലാണ് ഉർവശി ചിത്രത്തിൽ എത്തുന്നത്.

  English summary
  Meenakshi Dileep Back To Home To Celebrate Christmas And New Year With Dileep And Kavya Madhavan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X