For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മാലിക്കില്‍ ഫഹദ് കയ്യില്‍ എഴുതിയത് എന്താണ്? ആ രഹസ്യം തുറന്നുപറഞ്ഞ് മീനാക്ഷി

  |

  നായികാ നായകന്‍ റിയാലിറ്റി ഷോയിലൂടെ എല്ലാവരുടെയും പ്രിയങ്കരിയായ താരമാണ് മീനാക്ഷി രവീന്ദ്രന്‍. ഷോ കഴിഞ്ഞ ശേഷം നടിയായും അവതാരകയായും മീനാക്ഷി സജീവമായി. ഉടന്‍ പണം 3.0 ഷോയിലൂടെയാണ് നിലവില്‍ മീനാക്ഷി എത്തുന്നത്‌. ഡെയിന്‍ ഡേവിസിനും സുഹൈദ് കുക്കുവിനും ഒപ്പമാണ് മീനാക്ഷി പരിപാടി അവതരിപ്പിക്കുന്നത്. അതേസമയം മാലിക്കാണ് മീനാക്ഷിയുടെ പുതിയ സിനിമ. ഫഹദ് അവതരിപ്പിക്കുന്ന സുലൈമാന്‍ മാലിക്കിന്‌റെ മകളായ റംലത്തായാണ് നടി എത്തുന്നത്.

  ഗ്ലാമറസ് ഫോട്ടോഷൂട്ടുകളുമായി ഇനിയ, വൈറല്‍ ചിത്രങ്ങള്‍ കാണാം

  വളരെ കുറച്ച് സമയമേ ഉളളൂവെങ്കിലും മീനാക്ഷിയുടെ റോള്‍ ശ്രദ്ധിക്കപ്പെട്ടു. അതേസമയം ഫഹദിനൊപ്പമുളള സീനിലെ ആ രഹസ്യം മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവെക്കുകയാണ് നടി. ഓഡീഷനിലൂടെയാണ് മാലിക്കിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതെന്ന് മീനാക്ഷി പറയുന്നു. ഓഡീഷന് പോവുമ്പോള്‍ ഇന്നതാണ് സിനിമ, ഇന്നതാണ് ക്യാരക്ടറ് എന്നൊന്നും അറിയില്ലായിരുന്നു.

  മഹേഷ് സാര്‍ ഒരു പെര്‍ഫക്ഷനിസ്റ്റാണ്. അദ്ദേഹത്തിന് ഇഷ്ടപ്പെടുന്നത് വരെ അദ്ദേഹം നമ്മളെ കൊണ്ട് ചെയ്യിപ്പിക്കും. 12 മണിക്ക് തുടങ്ങിയ ഓഡീഷന്‍ വൈകീട്ട് അഞ്ച് മണിക്കാണ് കഴിഞ്ഞത്. കുറച്ച് ടെന്‍ഷനുണ്ടായിരുന്നു. ഞാന്‍ ചെയ്തത് ഇഷ്ടമാകാത്തത് കൊണ്ടാണോ കൂടുതല്‍ ചെയ്യിപ്പിച്ചതെന്ന് തോന്നി. എന്നാല്‍ നന്നായിട്ട് ചെയ്യുന്നുണ്ട് അതുകൊണ്ടാണ് വീണ്ടും വീണ്ടും ചെയ്യിപ്പിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.

  അത് കഴിഞ്ഞ് അസോസിയേറ്റായ ശാലിനിയാണ് പറഞ്ഞത് ഫഹദിന്‌റെ മകളായിട്ടാണ് റോളെന്ന്. അപ്പോ ഞാന്‍ എക്‌സൈറ്റഡായി. കുറച്ചുകൂടി നന്നാക്കി ചെയ്യാമെന്ന് അപ്പോ മനസില്‍ വന്നു. ഈ സിനിമ എന്തായാലും ചെയ്യുമെന്ന് ഉറപ്പിച്ചിരുന്നു എന്നും നടി പറഞ്ഞു. മറ്റു സിനിമകളുണ്ടെങ്കിലും ഈ സിനിമ വിടില്ലെന്ന് തീരുമാനിച്ചു. മാലിക്കിലെ ഫഹദിനൊപ്പമുളള ആ സീന്‍ ശരിക്കും എന്റെ ഒരു ശീലം കാണിക്കുന്നതാണ് എന്ന് മീനാക്ഷി പറയുന്നു.

  പ്രിയാമണി-മുസ്തഫ പ്രണയ കഥ ഇങ്ങനെ, ദമ്പതികള്‍ ആദ്യമായി കണ്ടുമുട്ടിയത് ഇവിടെ വെച്ച്

  ഉപ്പ കൈയ്യില്‍ എഴുതി വെക്കുന്ന ആളുകളുടെ പരാതികളൊക്കെ ഞാനാണ് ഡയറിയിലേക്ക് പകര്‍ത്തി എഴുതാറുളളത്. ഉപ്പ ഹജ്ജി്‌ന് പോകുന്നതിന് മുന്‍പ് പരാതി പറയാന്‍ വരുന്നവരുണ്ട്. അവിടെ അന്ന് എത്തിയവരെല്ലാം ഉപ്പയെ പ്രതീക്ഷിച്ച് വന്നതാണ്. അപ്പോ അദ്ദേഹത്തോട് അവര് കുറെ കാര്യങ്ങള്‍ പറയുന്നുണ്ട്. അതൊക്കെ ഉപ്പ കൈയ്യിലാണ് എഴുതിവെക്കുന്നത്. അദ്ദേഹത്തിന് അങ്ങനെയൊരു ശീലമുണ്ട്.

  രമേഷ് പിഷാരടിയോട് ചോദിച്ച ശേഷം മാത്രം ഷര്‍ട്ട് ഇട്ട സമയം, കാരണം പറഞ്ഞ് മനോജ് കെ ജയന്‍

  മാലിക് ഇറങ്ങിയ ശേഷം ഇതേകുറിച്ച് കുറെ പേര്‍ ചോദിച്ചിട്ടുണ്ട്. കൂടാതെ ട്രോളുകളും വന്നു എന്ന് മീനാക്ഷി പറഞ്ഞു. മാലിക്കിന്‌റെ പിന്‍ഗാമി റംലത്ത് ആയിരിക്കുമെന്ന എഴുത്തുകളുണ്ട് എന്ന് അവതാരക പറഞ്ഞപ്പോള്‍; സെക്കന്‍ഡ് പാര്‍ട്ട് ആരെലും എടുക്കുവാണെങ്കില്‍ നോക്കാം എന്നാണ് ചിരിയോടെ മീനാക്ഷിയുടെ മറുപടി. നിമിഷ സജയനൊപ്പമുളള അനുഭവവും നടി പങ്കുവെച്ചു. നിമിഷയൊക്കെ റിയലിസ്റ്റിക് നടിയാണ്. അപ്പോ ശരിക്കും തല്ലുമോ എന്ന പേടിയുണ്ടായിരുന്നു.

  'അമ്മയാണ് ഈ കിടക്കുന്നത്', പ്രണവ് അന്ന് തേങ്ങിക്കരഞ്ഞു, അനുഭവം പറഞ്ഞ് മേജര്‍ രവി

  Recommended Video

  Exclusive interview with Malik fame Sanal Aman | A funny chat | Malayalam

  ഞാന്‍ നിമിഷയോട് ചോദിച്ചു ശരിക്കും തല്ലുമോ എന്ന്. അപ്പോ ശരിക്കും തല്ലുട്ടോ എന്ന് നിമിഷ തമാശയായി പറഞ്ഞു. തല്ലി എങ്കിലും അങ്ങനെ വേദനിപ്പിച്ചൊന്നും അല്ല തല്ലിയത്. പന്ത്രണ്ട് മിനിറ്റ് സീനിന് റിഹേഴ്‌സലുണ്ടായിരുന്നു എന്നും മീനാക്ഷി പറഞ്ഞു. സംവിധായകന്‌റെ ടീമും ക്യാമറാമാന്റെ ടീമും ഏറെ ബുദ്ധിമുട്ടി എടുത്ത സീനാണ്.

  English summary
  meenakshi raveendran revealed what fahadh faasil has written on his hand in malik movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X