For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അടുത്ത ലക്ഷ്യം ഇതാണ്! അതിനായുള്ള പരിശ്രമത്തിലാണ്! തുറന്നുപറച്ചിലുമായി മീര അനില്‍!

  |

  മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ അവതാരകമാരിലൊരാളാണ് മീര അനില്‍. വ്യത്യസ്തമായ അവതരണ ശൈലിയുമായാണ് മീര എത്തിയത്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തുവരുന്ന കോമഡി സ്റ്റാര്‍സ് അവതരിപ്പിക്കുന്നത് മീരയാണ്. അവതാരകയായി മാത്രമല്ല ഇടയ്ക്ക് നര്‍ത്തകിയായും മീര എത്തിയിരുന്നു. മത്സരാര്‍ത്ഥികള്‍ക്ക് നല്‍കുന്ന പിന്തുണയും അതിഥികളോടും വിധികര്‍ത്താക്കളോടുമുള്ള താരത്തിന്റെ ഇടപെടലുമൊക്കെയാണ് മീര വേറിട്ട് നിര്‍ത്തുന്നത്. വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുകയാണ് താനെന്ന് വ്യക്തമാക്കിയായിരുന്നു അടുത്തിടെ മീര എത്തിയത്.

  മാട്രിമോണിയല്‍ വഴിയാണ് ആലോചന വന്നതെന്നും പ്രണയവിവാഹമല്ല തന്റേതെന്നും വ്യക്തമാക്കി താരമെത്തിയിരുന്നു. വിഷ്ണുവിനെക്കുറിച്ചുള്ള വിശേഷങ്ങളും മീര പങ്കുവെച്ചിരുന്നു. കോമഡി സ്റ്റാര്‍സ് മാത്രമല്ല അവാര്‍ഡ് വേദികളിലും മീരയുടെ സാന്നിധ്യമുണ്ടാവാറുണ്ട്. കോമഡി സ്റ്റാര്‍സിന്റെ മുഖമായി മാറിയിരിക്കുകയാണ് മീര. ഈ പരിപാടിയിലൂടെ തനിക്ക് സിനിമയിലേക്കുള്ള അവസരം ലഭിച്ചിരുന്നുവെന്നും അഭിനയത്തില്‍ അത്ര താല്‍പര്യമില്ലെന്നും മീര പറഞ്ഞിരുന്നു. സിനിമാ അവസരങ്ങളോട് തുടക്കത്തില്‍ തന്നെ നോ പറയുകയായിരുന്നു താനെന്നും മീര വ്യക്തമാക്കിയിരുന്നു. താന്‍ ഈ മേഖലയിലേക്ക് കടന്നുവന്നതിനെക്കുറിച്ചും കരിയറിലെ അടുത്ത ലക്ഷ്യത്തെക്കുറിച്ചും തുറന്നുപറഞ്ഞ് എത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് മീര വിശേഷങ്ങള്‍ പങ്കുവെച്ചത്.

  പിന്നില്‍ നില്‍ക്കാന്‍ താല്‍പര്യം

  പിന്നില്‍ നില്‍ക്കാന്‍ താല്‍പര്യം

  സിവില്‍ എഞ്ചിനീയറിംഗ് പൂര്‍ത്തിയാക്കിയതിന് ശേഷമായിരുന്നു ജേ​ണ​ലി​സം​ ​പ​ഠി​ച്ചത്. അ​താ​ണ് ​വ​ഴി​ത്തി​രി​വാ​യി മാറിയ​ത്.​ ​കാ​മ​റ​യ്‌​ക്ക് ​മു​ന്നി​ൽ​ ​നി​ൽ​ക്കു​ന്ന​തി​നേ​ക്കാ​ൾ​ ​പി​ന്നി​ൽ​ ​നി​ൽ​ക്കാ​നാ​യി​രു​ന്നു​ ​ഇ​ഷ്‌​ടം.​ ​ഒ​രി​ക്ക​ൽ​ ​ഏ​ഷ്യാ​നെ​റ്റി​ൽ​ ​ഒ​രു​ ​ചാ​ന​ൽ​ച​ർ​ച്ച​യി​ൽ​ ​പ​ങ്കെ​ടു​ത്ത​താ​ണ് ​ക​രി​യ​ർ​ ​മാ​റ്റി​യ​ത്.​ ​അ​ന്ന് ​ഉ​ണ്ണി.​ ​ആ​ർ​ ​ആ​ണ് ​ആ​ ​കു​ട്ടി​യു​ടെ​ ​ക​ണ്ണ് ​ന​ല്ല​ ​ഭം​ഗി​യു​ണ്ട്,​ ​ഒ​ന്ന് ​സ്ക്രീ​ൻ​ ​ടെ​സ്റ്റ് ​ചെ​യ്‌​ത് ​നോ​ക്കാ​മെ​ന്ന് ​പ​റ​യു​ന്ന​ത്.​ ​ഒ​ൻ​പ​ത് ​വ​ർ​ഷ​ങ്ങ​ൾ​ക്ക് ​മു​മ്പായിരുന്നു ഈ സംഭവം.

   ഗിന്നസ് റെക്കോര്‍ഡിന്

  ഗിന്നസ് റെക്കോര്‍ഡിന്

  മ​ഴ​യെ​ ​കു​റി​ച്ച് ​സം​സാ​രി​ക്കാ​ൻ​ ​പ​റ​ഞ്ഞു.​ ​അ​ത​വ​ർ​ക്ക് ​ഇ​ഷ്‌​ട​മാ​യി,​ ​അ​ങ്ങ​നെ​ ​ഏ​ഷ്യാ​നെ​റ്റ് ​ന്യൂ​സി​ൽ​ ​എ​നി​ക്കും​ ​ഒ​രു​ ​പ്രോ​ഗ്രാം​ ​ചെ​യ്യാ​ൻ​ ​അ​വ​സ​രം​ ​ത​ന്നു.​ ​അ​തു​ക​ഴി​ഞ്ഞ് ​കൈ​ര​ളി,​​​ ​പി​ന്നീ​ട് ​കൗ​മു​ദി​ ​ടി​ ​വി,​​​ ​ഏ​ഷ്യാ​നെ​റ്റ് ​അ​ങ്ങ​നെ​ ​പോ​കു​ന്നു.​ ​ഏ​ഴു​വ​ർ​ഷ​മാ​യി​ ​തു​ട​ർ​ച്ച​യാ​യി​ ​കോ​മ​ഡി​ ​സ്റ്റാ​ർ​സ് ​പ​രി​പാ​ടി​ ​ആ​ങ്ക​ർ​ ​ചെ​യ്യു​ന്ന​തി​ന് ​ഗി​ന്ന​സ് ​റെ​ക്കോ​ഡി​ന് ​അ​പേ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

  സിനിമയിലേക്കുള്ള അവസരം

  സിനിമയിലേക്കുള്ള അവസരം

  ഇ​തി​നി​ട​യ​ൽ​ ​സി​നി​മ​യി​ലേ​ക്കും​ ​അ​വ​സ​രം​ ​കി​ട്ടി​യി​രു​ന്നു.​ ​സി​നി​മ​ ​സ്വ​യം​ ​വേ​ണ്ടെ​ന്ന് ​വ​ച്ച​താ​ണ്.​ ​സി​നി​മ​യി​ൽ​ ​അ​ഭി​ന​യി​ക്കു​ന്ന​തി​നേ​ക്കാ​ൾ​ ​സ്നേ​ഹ​വും​ ​അം​ഗീ​കാ​ര​വും​ ​എ​നി​ക്ക് ​ടെ​ലി​വി​ഷ​നി​ൽ​ ​നി​ന്ന് ​കി​ട്ടു​ന്നു​ണ്ട്.​ ​എ​വി​ടെ​ ​പോ​യാ​ലും​ ​മ​ല​യാ​ളി​ക​ൾ​ ​തി​രി​ച്ച​റി​യു​ന്നു.​ ​അ​വ​ർ​ക്കെ​ല്ലാം​ ​വീ​ട്ടി​ലെ​ ​കു​ട്ടി​യെ​ ​പോ​ലെ​യാ​ണ് താനെന്നും മീര പറയുന്നു.

  എപ്പോഴും പറയുന്ന കാര്യം

  എപ്പോഴും പറയുന്ന കാര്യം

  അടുത്തിടെയായിരുന്നു മീരയുടേയും വിഷ്ണുവിന്‍റേയും വിവാഹനിശ്ചയം നടന്നത്. ആദ്യമായി തന്നെ കാണാനെത്തിയ ആളായിരുന്നു വിഷ്ണു. തിരിച്ചും അങ്ങനെ തന്നെയായിരുന്നു. മാട്രിമോണിയലാണ് തങ്ങളെ ഒരുമിപ്പിച്ചതെന്നും താരം നേരത്തെ പറഞ്ഞിരുന്നു. ​ ​കേ​ര​ള​ത്തി​ലൊ​രി​ട​ത്തും​ ​വെ​ച്ച് ​എ​ന്നെ​ ​വ​ഴ​ക്കു​ ​പ​റ​യാ​നോ​ ​അ​ടി​ക്കാ​നോ​ ​ഒ​ന്നും​ ​പ​റ്റി​ല്ലെ​ന്ന് താനെപ്പോഴും വിഷ്ണു ചേട്ടനോട് പറയാറുണ്ടെന്നും മീര പറയുന്നു.​ ​കേ​ര​ളം​ ​മു​ഴു​വ​ൻ​ ​എ​ന്റെ​ ​ബ​ന്ധു​ക്ക​ളാ​ണെ​ന്നാണ് പറയാറുള്ളത്.

  English summary
  Meera Anil talking about her career
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X