For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടിക്ക് പ്രണയലേഖനവുമായി മൈഥിലി! മോഹന്‍ലാലിന് മീര നന്ദന്‍റെ കുറിപ്പും! നായികമാര്‍ പറഞ്ഞത്?കാണൂ

  |

  പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകം എന്ന സിനിമയിലൂടെ വെള്ളിത്തിരയിലേക്കെത്തിയതാണ് മൈഥിലി. ബ്രൈറ്റി എന്നായിരുന്നു ഈ താരത്തിന്റെ യഥാര്‍ത്ഥ പേര്. സിനിമയ്ക്കായി മൈഥിലിയെന്നാക്കുകയായിരുന്നു. രഞ്ജിതായിരുന്നു താരത്തിന്റെ പേര് മാറ്റിയത്. സിനിമയ്ക്കപ്പുറത്ത് നല്ലൊരു നര്‍ത്തകി കൂടിയാണ് താനെന്ന് മൈഥിലി തെളിയിച്ചിരുന്നു. സ്റ്റേജ് പരിപാടികളില്‍ താരം സജീവ സാന്നിധ്യം അറിയിക്കാറുണ്ട്. പാട്ടുമായി ബന്ധപ്പെട്ട റിയാലിറ്റി ഷോയില്‍ മത്സരിക്കാനെത്തിയതായിരുന്നു മീര നന്ദന്‍. എന്നാല്‍ അപ്രതീക്ഷിതമായാണ് അവതാരകയാവാനുള്ള നിയോഗം താരത്തിന് ലഭിച്ചത്. സിനിമയ്ക്കപ്പുറത്ത് പാട്ടിലും അവതരണത്തിലും നൃത്തത്തിലുമൊക്കെ മികവ് തെളിയിച്ച് മുന്നേറിയ മീര ദുബായില്‍ റേഡിയോ ജോക്കിയായി ജോലി ചെയ്യുകയാണ്. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്യുന്ന പരിപാടിയായ നക്ഷത്രത്തിളക്കത്തിലേക്കെത്തിയപ്പോഴാണ് വിശേഷങ്ങള്‍ പങ്കുവെച്ചത്.

  മനസ്സില്‍ പ്രണയമുണ്ട്! വിവാഹം മേയില്‍? സ്വാസികയുടെ വരന്‍ ആരാണെന്നറിയുമോ? കാണൂ!

  മമ്മൂട്ടിയുടെ സിനിമയിലൂടെ തുടക്കം കുറിച്ചതിനെക്കുറിച്ചും അദ്ദേഹത്തിനൊപ്പമുള്ള അനുഭവത്തെക്കുറിച്ചുമൊക്കെയാണ് മൈഥിലി പറഞ്ഞത്. മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതിനെക്കുറിച്ചാണ് മീര പറഞ്ഞത്. താരരാജാക്കന്‍മാരെക്കുറിച്ച് പറഞ്ഞതിന് പിന്നാലെയായാണ് ഇരുവരും അവര്‍ക്കായി പ്രണയലേഖനവും എഴുതിയത്. അതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

  ഓഡീഷനായി എത്തിയത്

  ഓഡീഷനായി എത്തിയത്

  പത്തനംതിട്ട കോന്നി സ്വദേശിനിയാണ് മൈഥിലി. തനിനാടനായി കഴിയുന്നതിനിടയിലാണ് ഓഡീഷനായുള്ള കോള്‍ എത്തിയത്. ആരാണ് ഹീറോ എന്ന് ചോദിച്ചപ്പോള്‍ മമ്മൂട്ടി എന്നാണ് പറഞ്ഞത്. അപ്പോള്‍ത്തന്നെ കിട്ടില്ലെന്നുറപ്പിച്ചിരുന്നു. തുടക്കത്തില്‍ കുറച്ച് ഫോട്ടോ എടുത്തിരുന്നു. താന്‍ നന്നായി പോസ് ചെയ്തപ്പോള്‍ ഇതങ്ങനെയൊരു കഥാപാത്രമല്ല നാടന്‍ കഥാപാത്രമാണെന്നായിരുന്നു പറഞ്ഞത്. ഒരു മണിക്കൂറോളം ആരും സംസാരിച്ചിരുന്നില്ല. അപ്പോഴാണ് താന്‍ പോയ്‌ക്കോട്ടയെന്ന് ചോദിച്ചത്. ഇല്ല മേക്കപ്പും കോസ്റ്റിയൂമും പറഞ്ഞിട്ടുണ്ടെന്നായിരുന്നു പറഞ്ഞത്. മുണ്ടും ബ്ലാസുമൊക്കെയായിരുന്നു അണിഞ്ഞത്. കണ്ണാടി നോക്കിയപ്പോള്‍ മുഴുവന്‍ കോണ്‍ഫിഡന്‍സും പോയിരുന്നു. കൈയ്യിലൊരു റാന്തലും തന്ന് ഫോട്ടോ ഷൂട്ടിനിരുത്തുകയായിരുന്നു. അത് കഴിഞ്ഞ് പോയ ഉടനെ തന്നെ കണ്‍ഗ്രാറ്റ്‌സ് പറഞ്ഞു.

  മമ്മൂട്ടിയെ ആദ്യം കണ്ടത്

  മമ്മൂട്ടിയെ ആദ്യം കണ്ടത്

  മമ്മൂക്ക സെറ്റിലേക്ക് വരുന്ന സമയത്ത് താന്‍ തിയേറ്ററില്‍ പട്ടണത്തില് ഭൂതം കണ്ടുകൊണ്ടിരിക്കുകയായിരുന്നു. അതിനിടയിലാണ് അദ്ദേഹമെത്തി എന്ന അറിയിപ്പ് വന്നത്. കുടുംബത്തോടൊപ്പമായിരുന്നു സിനിമ കാണുന്നത്. സിനിമയ്ക്ക് മുന്‍പ് മോഡലിംഗ് ചെയ്യുന്ന സമയത്ത് വീട്ടില്‍ നിന്നും എതിര്‍പ്പുകളുണ്ടായിരുന്നു. പിന്നീട് പറഞ്ഞ് സമ്മതിപ്പിക്കുകയായിരുന്നു. മമ്മൂട്ടി എത്തിയന്നെറിഞ്ഞപ്പോള്‍ എല്ലാവര്‍ക്കുമൊപ്പം സെറ്റിലേക്കെത്തുകയായിരുന്നു.

  പേടിക്കാനൊന്നുമില്ല

  പേടിക്കാനൊന്നുമില്ല

  തലയില്‍ ഷോളിട്ടായിരുന്നു അദ്ദേഹം കണ്ടത്. ഇത് മാണിക്യം ബീവിയായല്ലോ എന്നായിരുന്നു അദ്ദേഹത്തിന്‍രെ കമന്റ്. അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കുമ്പോള്‍ പേടിക്കാനൊന്നുമില്ല, എല്ലാവരേയും പോലെ പാവമാണ് അദ്ദേഹം. പുറമേ കേള്‍ക്കുന്ന പോലെ പേടിയോടെ സമീപിക്കേണ്ട കാര്യമില്ലെന്നാണ് തന്റെ അനുഭവമെന്ന് മൈഥിലി പറയുന്നു.

   മോഹന്‍ലാലിനൊപ്പം ഷോ

  മോഹന്‍ലാലിനൊപ്പം ഷോ

  മോഹന്‍ലാല്‍, ലക്ഷ്മി ഗോപാലസ്വാമി, ജഗദീഷ് തുടങ്ങിയവരോടൊപ്പം ഒരു മാസത്തോളം ഷോ ചെയ്യാന്‍ അവസരം ലഭിച്ചിരുന്നു. താനായിരുന്നു അവതാരക. താനും അമ്മയും അന്നാണ് മോഹന്‍ലാലിന്റെ യഥാര്‍ത്ഥ സ്വഭാവത്തെക്കുറിച്ച് അറിഞ്ഞത്. അദ്ദേഹം ഇത്രയും സിംപിളാണോ ന്നെ അത്ഭുതമായിരുന്നു അപ്പോള്‍. അമ്മയും താനംു ലഗേജെടുക്കാന്‍ ബുദ്ധിമുട്ടുന്നത് കണ്ടപ്പോള്‍ അദ്ദേഹമായിരുന്നു അത് റൂമിലേക്കെത്തിച്ചത്. പിന്നീട് അദ്ദേഹത്തിനൊപ്പം അഭിനയിക്കുമ്പോളൊന്നും ടെന്‍ഷനുണ്ടായിരുന്നില്ല. ലാല്‍സലാം ചെയ്തപ്പോഴും പരിഭ്രമമൊന്നുമുണ്ടായിരുന്നില്ല.

  മമ്മൂട്ടിയെ കണ്ടപ്പോള്‍ ടെന്‍ഷന്‍

  മമ്മൂട്ടിയെ കണ്ടപ്പോള്‍ ടെന്‍ഷന്‍

  മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കാന്‍ പോവുമ്പോള്‍ ടെന്‍ഷനുണ്ടായിരുന്നു. എന്നാല്‍ സെറ്റിലെത്തി അദ്ദേഹത്തെ കണ്ട് അടുത്തിടപഴകിയപ്പോളാണ് ടെന്‍ഷന്‍രെ ആവശ്യമുണ്ടായിരുന്നില്ലെന്ന് താന്‍ മനസ്സിലാക്കിയതായി മീര നന്ദന്‍ പറഞ്ഞത്.രഞ്ജിത് സാറിന്‍രെ ചിത്രത്തിലൂടെയായിരുന്നു അത്. മമ്മൂക്കയെ കണ്ടപ്പോള്‍ ഡയലോഗ് വരാത്ത അവസ്ഥയായിരുന്നു. കൂടെ ്ഭിനയിക്കുന്നവരെ കംഫര്‍ട്ടാക്കിയാണ് അദ്ദേഹം മുന്നേറുന്നത്.

  മമ്മൂട്ടിക്ക് മൈഥിലിയുടെ പ്രണയലേഖനം

  മമ്മൂട്ടിക്ക് മൈഥിലിയുടെ പ്രണയലേഖനം

  ഏതെങ്കിലുമൊരു നടന് പ്രണയലേഖനമെഴുതുകയെന്ന രസകരമായ ടാസ്‌ക്കിനെക്കുറിച്ച് പറഞ്ഞപ്പോഴാണ് മൈഥിലി മമ്മൂട്ടിക്ക് കത്ത് എഴുതിയത്. അമിതാഭ് ബച്ചനാണ് കത്തെന്ന് പറഞ്ഞായിരുന്നു മൈഥിലി എഴുതിയത്. ലെറ്റര്‍ കോപ്പിയടിക്കാനാവുമോയെന്നും താരം ചോദിച്ചിരുന്നു. എനിക്ക് മമ്മൂക്കയെ ഇഷ്ടപ്പെടാന്‍ കാരണം മമ്മൂക്കയുടെ അതിമനോഹരമായ നൃത്തമാണ്, യൂവേര്‍സ് ഫോര്‍എവര്‍ മൈഥ്‌സ് എന്നായിരുന്നു താരം കുറിച്ചത്.

  മോഹന്‍ലാലിന് മീരയുടെ കത്ത്

  മോഹന്‍ലാലിന് മീരയുടെ കത്ത്

  മോഹന്‍ലാലിനായിരുന്നു മീര നന്ദന്‍ ലവ് ലെറ്റര്‍ എഴുതിയത്. ഏയ് ഓട്ടോയിലെ സുധിയെ മീനൂട്ടി സ്‌നേഹിക്കുന്നത് പോലെ താന്‍ ലാലേട്ടനെ സ്‌നേഹിക്കുന്നുവെന്നായിരുന്നു മീരയുടെ കുറിപ്പ്. മോഹന്‍ലാലിനോടുള്ള ഇഷ്ടത്തെക്കുറിച്ച് നേരത്തെയും മീര നന്ദന്‍ വാചാലയായിരുന്നു.

  English summary
  Meera Nandan and Mythili about Mammootty and Mohanlal
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X