»   » നാടന്‍ പെണ്‍കുട്ടിയെ പോലെ സുന്ദരിയായിരുന്ന മീര വാസുദേവന്‍ ഗ്ലാമറായപ്പോള്‍ എന്ത് സംഭവിച്ചു!

നാടന്‍ പെണ്‍കുട്ടിയെ പോലെ സുന്ദരിയായിരുന്ന മീര വാസുദേവന്‍ ഗ്ലാമറായപ്പോള്‍ എന്ത് സംഭവിച്ചു!

By: Saranya KV
Subscribe to Filmibeat Malayalam

നീണ്ട ഇടവേളയ്‌ശേഷം വീണ്ടും മലയാളത്തിലേക്ക് മടങ്ങിവരികയാണ് മീരവാസുദേവ്. മോഹന്‍ലാല്‍ നായകനായി 2005ല്‍ പുറത്തിറങ്ങിയ തന്മാത്ര എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് മീര വാസുദേവ്. വീണ്ടും സിനിമയിലേക്ക് തിരിച്ച് വരവ് നടത്തിയിരിക്കുന്ന നടി അഭിനയിക്കാന്‍ പോവുന്നത് ചക്കരമാവിന്‍ കൊമ്പത്ത് എന്ന സിനിമയിലാണ്.

സന്തോഷ് പണ്ഡിറ്റിന്റെ സിനിമയില്‍ വെറുതെ വന്ന് അഭിനയിച്ചിട്ട് പോവാമെന്ന് കരുതണ്ട, നിബന്ധന കഠിനമാണ്!!

മീരാ വാസുദേവ്


നിരവധി മലയാളചിത്രങ്ങളില്‍ പ്രധാനവും അപ്രധാനവുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടിയാണ് മീര. എങ്കിലും ബ്ലെസിയുടെ സംവിധാനത്തില്‍ 2005ല്‍ പുറത്തിറങ്ങിയ തന്മാത്ര എന്ന ഒറ്റ ചിത്രം മതി മീരയെ ഓര്‍ക്കാന്‍.

തന്മാത്ര

2005ല്‍ പുറത്തിറങ്ങിയ ചിത്രമാണ് തന്മാത്ര. കുടുംബബന്ധത്തിന്റെ കഥ പറഞ്ഞ ചിത്രം സംവിധാനം ചെയ്തത് ബ്ലെസിയായിരുന്നു. മോഹന്‍ലാലിന്റെ ഭാര്യയായിട്ടാണ് മീര ചിത്രത്തില്‍ അഭിനിയിച്ചത്. കഥാപാത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്.

ബോളിവുഡ്, തെലുങ്കു, തമിഴ് എന്നിങ്ങനെ അന്യഭാഷ ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നെങ്കിലും മലയാളത്തിലാണ് നടി ഏറ്റവുമധികം
സിനിമകളില്‍ അഭിനയിച്ചിരുന്നത്. പതിനാല് മലയാള സിനിമയിലഭിനയിച്ച നടി ഭാര്യയായും അമ്മയായിട്ടുമെക്കെയാണ് മലയാളത്തില്‍ ഏറെ സിനിമകളിലും അഭിനയിച്ചിരുന്നത്.

അഭിനയത്തില്‍നിന്നും വിട്ടുനിന്നും

എന്നാല്‍ കുറച്ചുകാലം താരം അഭിനയത്തില്‍നിന്നും വിട്ടുനിന്നിരുന്നു. എന്നാല്‍ വീണ്ടും മടങ്ങിവരാന്‍ തയ്യാറെടുക്കുകയാണ് മീര.

ഇടവേളയ്ക്കുശേഷം

നീണ്ട ഇടവേളയ്ക്കുശേഷം മീര വീണ്ടും മലയാളസിനിമയിലേക്ക് തിരിച്ചുവരികയാണ്. മാധ്യമ പ്രവര്‍ത്തയകനായിരുന്ന ടോണി ചിറ്റേറ്റുകുളം സംവിധാനം ചെയ്യുന്ന ചക്കരമാവിന്‍കൊമ്പത്ത് എന്ന ചിത്രത്തിലാണ് താരം അഭിനയിക്കുന്നത്.

ചക്കരമാവിന്‍കൊമ്പത്ത്


ലൂസി മാത്യു എന്ന പേരില്‍ ഒരു ഡോക്ടറുടെ വേഷത്തിലാണ് മീര അഭിനയിക്കുന്നത്. മാതാപിതാക്കളുടെ തിരക്ക് കാരണം സ്വന്തം മകനെ നോക്കാന്‍ സമയം കിട്ടാതെ വരികയും ആ കുട്ടിയുടെ ജീവിതത്തെക്കുറിച്ചുമാണ് ചിത്രത്തിലുടെ പറയുന്നത്

വിവാഹജീവിതം


2005ല്‍ വിശാല്‍ അഗ്രവാള്‍ എന്നയാളെ മീര വിവാഹം ചെയ്തിരുന്നു എന്നാല്‍ ആ ദാമ്പത്യം അധികനാള്‍ നീണ്ടുനിന്നില്ല. 2010ല്‍ വിവാഹമോചിതയായ മീര 2011ല്‍ ജോണ്‍ കോക്കന്‍ എന്നയാളെ വിവാഹം ചെയ്തു.

അവാര്‍ഡുകള്‍


തന്മാത്ര, ഒരുവന്‍, ഏകാന്തം, വാല്‍മീകം, കാക്കി, പത്തമരണത്തില്‍, ഗുല്‍മോഹര്‍ തുടങ്ങി ഒട്ടനവധി മലയാളചിത്രങ്ങളില്‍ മീര അഭിനയിച്ചിട്ടുണ്ട്. 2005ല്‍ എഷ്യാനെറ്റ് ഫിലിം പുരസ്‌ക്കാരങ്ങളില്‍ മികച്ച നവാഗത നടിയ്ക്കുള്ള പുരസ്‌കാരം ലഭിച്ചു.

English summary
Meera Vasudevan's latest photos
Please Wait while comments are loading...

Malayalam Photos

Go to : More Photos