For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഈശ്വരൻ നിങ്ങളെ വെറുതെ വിടും! ക്യാമറയുടെ സൈഡിൽ മാറി നിന്ന് മമ്മൂട്ടി കരഞ്ഞു, നന്ദു പറയുന്നു

  |

  കഴിഞ്ഞ മൂപ്പത് വർഷമായി സിനിമയ്ക്കൊപ്പം സഞ്ചരിക്കുകയാണ് നന്ദു. മലയാള സിനിമയുടെ മാറ്റത്തിനും പരീക്ഷങ്ങൾക്കുമെല്ലാം നന്ദു സാക്ഷിയാണ്.സർവകലാശാല എന്ന ചിത്രത്തിലൂടെയാണ് നന്ദു പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് ചെറുതും വലതും നല്ലതുമായ നിരവധി കഥാപാത്രങ്ങൾ താരത്തെ തേടി എത്തുകയായിരുന്നു.

  നിരവധി ചിത്രങ്ങളിൽ അഭിനയിച്ചുവെങ്കിലും തനിക്ക് സംതൃപ്തി തരുന്ന ഒരു വേഷത്തിനായി ഒരുപാട് കാത്തിരിക്കേണ്ടി വന്നുവെന്നാണ് താരം പറയുന്നത്. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. കൂടാതെ മമ്മൂട്ടി തന്നെ കരഞ്ഞ് ഞെട്ടിപ്പിച്ചതിനെ കുറിച്ചും താരം അഭിമുഖത്തിൽ പറയുന്നു.

  സിനിമയിൽ നല്ലൊരു വേഷം ലഭിക്കാൻ ഒരുപാട് കാലം കാത്തിരിക്കേണ്ടി വന്നുവെന്നാണ് നന്ദു പറയുന്നത്. കൂടുതൽ സിനിമകളിലും ഞാൻ കോമാളിത്തരം കാണിക്കുന്നത് പോലെയുളള വേഷങ്ങളായിരുന്നു ചെയ്തത്.അതൊന്നും അഭിനയമാണെന്നു പോലും ഞാൻ കരുതുന്നില്ല. ഒരു നല്ലൊരു വേഷം ആദ്യമായി ലഭിക്കുന്നത് അടൂർ ഗോപാലകൃഷ്ണൻ സാറിന്റെ നാല് പെണ്ണുങ്ങളിലാണ്. അതിനാലാണ് ഞാൻ ആദ്യമായി അഭിനയിച്ചത്. ബക്കിയെല്ലാ സിനിമകളിലും തമാശ കാണിച്ച് മിന്നി മറയുന്ന കഥാപാത്രങ്ങളായിരുന്നു.

  മമ്മൂട്ടി തന്നെ ഗ്ലിസറിനിടാതെ കരഞ്ഞ് ഞെട്ടിച്ചതിനെ കുറിച്ചും നന്ദു അഭിമുഖത്തിൽ പറഞ്ഞു. വിഷ്ണുവെന്ന സിനിമയുടെ സെറ്റിൽ വെച്ചായിരുന്നു സംഭവം. സിനിമയിൽ കരഞ്ഞ് അഭിനയിക്കാൻ പറഞ്ഞപ്പോൾ തനിക്ക് കരയാൻ പറ്റുന്നില്ല. മമ്മൂക്കയോട് ഈശ്വരൻ നിങ്ങളെ വെറുതെ വിടും. എന്ന് കരഞ്ഞു പറയുന്ന സീൻ ആയിരുന്നു അത്. മമ്മൂക്ക എഴുന്നേറ്റ് വന്നു പറഞ്ഞു,, ഞാൻ ക്യാമറയുടെ സൈഡിൽ നിന്ന് കാണിച്ച് തരാം. നീ അതുപോലെ അങ്ങ് ചെയ്യുവെന്ന്. എന്നിട്ട് അദ്ദേഹം ക്യാമറയുടെ സൈഡിൽ പോയി നിന്ന് തന്റെ ഡയലോഗ് പറഞ്ഞ് ഗ്ലിസറിനിടാതെ കരഞ്ഞ് കാണിച്ചു. ആദ്യമായിട്ടാണ് ഞാൻ ഒരാൾ ഗ്ലിസറിൻ ഇടാതെ വെറുതെ കരയുന്നതു കാണുന്നത്, അതും മറ്റൊരാളെ പഠിപ്പിക്കാനായി. അത് എനിക്കൊരു പാഠമായിരുന്നു എനിക്ക്.

  അടൂർ സാറിന്റെ നാല് പെണ്ണുകൾ എന്ന ചിത്രമാണ് കരിയറിൽ ബ്രേക്ക് നൽകിയത്. ആ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെയാണ് ഒരുപാട് നല്ല ചിത്രങ്ങൾ ലഭിക്കുന്നത്. നാല് പെണ്ണുങ്ങളാണ് തന്നെ സ്പിരിറ്റിലേയ്ക്ക് കൊണ്ട് എത്തിച്ചത്. . അടൂർ സാർ വളരെയധികം ഹ്യൂമർ സെൻസുള്ള ഒരുപാട് തമാശ പറയുന്ന ആളാണ്, നാലു പെണ്ണുങ്ങളിലെ സിനിലെ ഒരു രസകരമായ പിന്നാമ്പുറ കഥയെ കുറിച്ചും നന്ദു അഭിമുഖത്തിൽ പറയുന്നുണ്ട്. നാലു പെണ്ണുങ്ങളിൽ ഒരു ഒരു ചോറ് ഉണ്ണുന്ന സീനുണ്ട്. രാത്രിയായിരുന്നു ചിത്രീകരണം. അടൂർ സാർ പറഞ്ഞു ‘നന്ദു വൈകിട്ട് ചായ ഒന്നും കുടിക്കേണ്ട നമുക്ക് രാത്രി ഒരു രംഗം എടുക്കാനുണ്ട്.ഞാൻ അങ്ങനെ ഒന്നും കഴിച്ചില്ല. ഏഴ് മണിക്കായിരുന്നു ചിത്കീകരണം.

  ഇങ്ങനെ തിന്നിട്ടാണോ ഇക്കാ ഈ ലുക്ക് ? | Filmibeat Malayalam

  ആഹാരം ആർത്തിയോടെ കഴിക്കുന്നതായിരുന്നു സീൻ, അതിൽ കഴിച്ച ആഹാരം മുഴുവൻ ഞാൻ തന്നെ കഴിച്ചാതാണ്. . ഇപ്പോഴും ആളുകൾ ആ സീനിനെ കുറിച്ച് ചോദിക്കുന്നുണ്ട്. സിനിമയുടെ ഡബ്ബിങ്ങ് സമയത്തും അതുപോലെ ഞാൻ ചോറ് കഴിക്കുന്നുണ്ട് . അതുപോലെ സൗണ്ട് എഫക്ട് കിട്ടാൻ വേണ്ടി ചിത്രാഞ്ജലിയുടെ ഫ്ലോറിൽ ഇലയൊക്കെ ഇട്ടു ചോറ് വിളമ്പി വച്ചേക്കുവാണ്. ചോറ്, സാമ്പാറ് പപ്പടം, രണ്ടു മത്തി വറുത്തത് എല്ലാം ഉണ്ടായിരുന്നു. ഇത് കണ്ടതും സൗണ്ട് എൻജിനിയർ കമന്റ് അടിച്ചു. "ഈ സ്റ്റുഡിയോയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരാൾ ഇരുന്നു ആഹാരം കഴിക്കുന്നത്.

  Read more about: nandu നന്ദു
  English summary
  Megastar Mammootty Cried Without Glycerin In Vishnu Movie, Actor Nandhu Recalled
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X