For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ''ഉസാർക്ക് നാരങ്ങ കുശാൽക്ക് മുന്തിരിങ്ങ'', മമ്മൂട്ടിയുടെ രസകരമായ വീഡിയോ വൈറലാകുന്നു...

  |

  മലയാളത്തിലും തെന്നിന്ത്യൻ ഭാഷകളിലും ഒരുപോലെ ആരാധകരുള്ള താരമാണ് മമ്മൂട്ടി. താരങ്ങളുടെ ഇടയിൽ പോലും മമ്മൂക്കയ്ക്ക് കൈനിറയെ ആരാധകരുണ്ട്. അവസരം കിട്ടുമ്പോഴെല്ലാം ഇത് തുറന്ന് പറയാറുമുണ്ട്. യൂത്തും കുടുംബ പ്രേക്ഷകരും ഒരുപോലെ ഇഷ്ടപ്പെടുന്ന മെഗാസ്റ്റാറിന്റെ പുതിയ ചിത്രങ്ങൾ മാത്രമല്ല പഴയ സിനിമകളും പ്രേക്ഷകരുടെ ഇടയിൽ ഇന്നും ചർച്ചയാണ്. വാത്സല്യം, കൗരവർ, നിറക്കൂട്ട്,ന്യൂഡൽഹിയുമൊക്കെ ഇന്നും കാഴ്ചക്കാരുണ്ട്.

  മമ്മൂട്ടിയുടെ രസകരമായ വീഡിയോ വൈറലാകുന്നു | FilmiBeat Malayalam

  സദാചാരവാദികൾ കണ്ടം വഴി; ബിക്കിനിയണിഞ്ഞ് സംയുക്ത മേനോൻ

  കിടിലൻ ഫിറോസും പൊളിയുമായി ഇപ്പോഴും വഴക്കാണോ, ഷോ കഴിഞ്ഞതിന് ശേഷം സംഭവിച്ചതിനെ കുറിച്ച് താരങ്ങൾ

  തുടക്കത്തിൽ സീരിയസ് കഥാപാത്രങ്ങളിലാണ് മെഗാസ്റ്റാർ പ്രത്യക്ഷപ്പെട്ടിരുന്നത്. . കർകശക്കാരൻ, മുൻകോപി ഇങ്ങനെയുള്ള ഓമനപ്പേരുകളും നടന് ലഭിച്ചിരുന്നു. എന്നാൽ പിന്നീട് ഇതൊന്നുമല്ല എന്ന് മമ്മൂക്ക കാണിച്ചു തരുകയായിരുന്നു. പിന്നീട് പല അഭിമുഖത്തിലും തമാശ പറയുന്ന താരത്തെയാണ് പ്രേക്ഷകർക്ക് കാണാൻ സാധിച്ചത്. സീരിയസ് കഥാപാത്രങ്ങളിൽ നിന്ന് മാറി രസകരമായ കഥാപാത്രങ്ങളെയും താരം അവതരിപ്പിക്കാൻ തുടങ്ങിയതോടെ കുട്ടികൾക്കും മെഗാസ്റ്റാർ സ്വന്തം മമ്മൂക്കയാവുകയായിരുന്നു. ഈ പട്ടണത്തിൽ ഭൂതം, തുറുപ്പ് ഗുലാൻ തുടങ്ങിയ ചിത്രങ്ങളിലൂടെ മറ്റൊരു മെഗാസ്റ്റാറിനെയാണ് പ്രേക്ഷകർ കണ്ടത്.

  അമ്മയുടെ മക്കൾ തന്നെയെന്ന് ആരാധകർ, നടി മധുബാലയുടെ മക്കളുടെ ചിത്രം വൈറലാകുന്നു

  ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മെഗാസ്റ്റാറിന്റെ രസകരമായ ഒരു പഴയ വീഡിയോയാണ്. കാസർഗോഡ് ഭാഷയിൽ സംസാരിക്കുന്ന താരത്തെയാണ് വീഡിയോയിൽ കാണുന്നത്. സിനിമ കണ്ട് ഗംഭീരമാക്കി തന്ന ആരാധകർക്ക് നന്ദി പറയുകയാണ് മെഗാസ്റ്റർ. താരത്തിന്റെ വീഡിയോ നിമിഷനേരം കൊണ്ട് വൈറലായിരിക്കുകയാണ്.

  മമ്മൂട്ടിയുടെ കാസർഗോഡ് ഭാഷ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. ഏത് ഭാഷയും സംസാരിക്കാനുള്ള മമ്മൂട്ടിയുടെ കഴിവിനെ കുറിച്ച് ആരാധകർ പറയുന്നുണ്ട്. താരത്തിന്റെ ഫാൻസ് പേജിലൂടെയാണ് വീഡിയോ പുറത്ത് വന്നിരിക്കുന്നത്. ഉസാർക്ക് നാരങ്ങ കുശാൽക്ക് മുന്തിരിങ്ങ എന്ന തലക്കെട്ടോടെയാണ് വീഡിയോ പ്രചരിക്കുന്നത്.സ്ലാങ്ങ് കൈകാര്യം ചെയ്യാൻ അല്ലെങ്കിലും ഇക്ക കഴിഞ്ഞെ വെറെ നടനുള്ളൂ. ആകെ ഒരു മത്സരം നടൻ കമൽഹാസനുമായിട്ടാണ്. എല്ലാ ഭാഷയും കൃത്യമായി പറയും. തുടങ്ങിയ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. നടൻ ആസിഫ് അലിയും ഈ വീഡിയോ പങ്കുവെച്ചിരുന്നു.

  സോഷ്യൽ മീഡിയയിലും സിനിമാ കോളങ്ങളിലും ഏറ്റവും കൂടുതൽ ചർച്ചയാവുന്ന താരമാണ് മെഗാസ്റ്റാർ. അദ്ദേഹത്തിന്റെ സിനിമാ വിശേഷങ്ങൾ മാത്രമല്ല കുടുംബവിശേഷങ്ങളും ലുക്കുമെല്ലാം പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയാവാറുണ്ട്. ദിവസങ്ങൾക്ക് മുൻപ് മമ്മൂക്കയുടെ ഏറ്റവും പുതിയ ചിത്രം പുറത്ത് വന്നിരുന്നു. ലുക്കിലൂടെ വിസ്മയിപ്പിക്കുന്ന മോളിവുഡ് താരമാണ് മെഗാസ്റ്റാർ. ദിവസങ്ങൾക്ക് മുൻപ് പുറത്ത് വന്ന മമ്മൂട്ടിയുടെ ടൈനി പോണി ഹെയർ സ്റ്റൈൽ ഏറ ശ്രദ്ധിക്കപ്പെട്ടിയിരുന്നു. താരം തന്നെയായിരുന്നു ചിത്രം പങ്കുവെച്ചത്. വീട്ടിൽ നിന്നുള്ള മറ്റൊരു ചിത്രവും നടൻ പങ്കുവെച്ചിരുന്നു.

  സൂപ്പർ ഹിറ്റ് ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. അമൽ നീരദ് സംവിധനം ചെയ്യുന്ന ഭീഷ്മപർവമാണ് മെഗാസ്റ്റാറിന്റെ ഏറ്റവും പുതിയ ചിത്രം. താടിയും മുടിയും നീട്ടി വളർത്തിയ ഗെറ്റപ്പിലാണ് താരം എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ നേരത്തെ പുറത്ത് വന്നിരുന്നു. സിനിമയുടെ ചിത്രീകരണം നടക്കവെയായിരുന്നു ലോക്ക് ഡൗണിനെ തുടർന്ന് ഷൂട്ടിങ്ങ് നിർത്തി വെച്ചത്. ഒരു തെലുങ്ക് ചിത്രത്തിലും മമ്മൂട്ടി എത്തുന്നുണ്ട് എന്നുള്ള വാർത്ത പ്രചരിക്കുന്നുണ്ട്. ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല. വൺ, പ്രീസ്റ്റ് എന്നിവയാണ് ഏറ്റവും പുറത്ത് ഇറങ്ങിയ മെഗാസ്റ്റാർ ചിത്രങ്ങൾ. തിയേറ്റർ റിലീസായിട്ടാണ് ഇവ എത്തിയത്.

  വീഡിയോ കാണാം

  English summary
  Megastar Mammootty's Kasaragod language Funny Video Went Viral On socialmedia
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X