For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നടി മേഘ്‌ന കാത്തിരുന്ന ആ സന്തോഷ ദിവസം; നിന്നെ എന്നും ചുംബനം കൊണ്ട് മൂടും, ആശംസകള്‍ അറിയിച്ച് ആരാധകരും

  |

  ഭര്‍ത്താവിന്റെ വിയോഗമുണ്ടാക്കിയ വേദനയില്‍ നിന്നും നടി മേഘ്‌ന രാജ് മറികടന്നത് മകന്റെ വരവോട് കൂടിയാണ്. ആദ്യ കണ്മണി ജനിക്കാന്‍ മാസങ്ങള്‍ ബാക്കി നില്‍ക്കുമ്പോഴായിരുന്നു മേഘ്‌ന രാജിന്റെ ഭര്‍ത്താവും കന്നഡ നടനുമായ ചിരഞ്ജീവി സര്‍ജ അന്തരിക്കുന്നത്. ആ സമയത്ത് മേഘ്‌ന നാലോ അഞ്ചോ മാസം ഗര്‍ഭിണിയായിരുന്നു. ശേഷം 2020 ഒക്ടോബര്‍ ഇരുപത്തിരണ്ടിനാണ് ഒരു ആണ്‍കുഞ്ഞിന് നടി ജന്മം കൊടുക്കുന്നത്. തെന്നിന്ത്യന്‍ സിനിമാലോകം ഒന്നടങ്കം ആഘോഷമാക്കി മാറ്റിയ ദിവസമായിരുന്നു അത്.

  ഹോട്ട് ലുക്കിൽ പ്രിയ ബാനർജി, സിംപിളായിട്ടുള്ള നടിയുടെ ചിത്രങ്ങൾ വൈറൽ

  ഒക്ടോബറില്‍ തന്നെയുള്ള ചിരഞ്ജീവിയുടെ ജന്മദിനം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളിലാണ് മകനും ജനിച്ചത്. പിതാവിന്റെ പുനര്‍ജന്മമായിട്ടാണ് ഒരു ആണ്‍കുഞ്ഞ് തന്നെ പിറന്നതെന്ന് അന്ന് ലോകം വാഴ്ത്തി. ഇന്നിതാ താരപുത്രന്റെ ഒന്നാം ജന്മദിനമാണ്. ഈ ദിവസത്തിന് വേണ്ടി താരകുടുംബം ഒന്നടങ്കം കാത്തിരിക്കുകയായിരുന്നു. മകനെ ഒത്തിരി സ്‌നേഹിക്കുന്നുണ്ടെന്ന് പറഞ്ഞ് സ്‌നേഹം തുളുമ്പുന്ന കുറിപ്പുമായിട്ടാണ് നടി മേഘ്‌ന എത്തിയിരിക്കുന്നത്.

  'ഞങ്ങളുടെ കുഞ്ഞ് ഞങ്ങളുടെ തന്നെ ലോകവും പ്രപഞ്ചവുമാണ്. ചീരു, നമ്മുടെ കുഞ്ഞ് രാജകുമാരന് ഇന്ന് ഒരു വയസ് പൂര്‍ത്തിയായി. അമ്മേ നിര്‍ത്തൂ, എന്ന് പറഞ്ഞ് അവന് നാണം വന്ന് ചുവന്ന് തുടങ്ങുന്നത് വരെ ചേര്‍ത്ത് പിടിച്ച് അമര്‍ത്തും. അവന്‍ കണ്ണുരുട്ടി അമ്മ എന്ന് വിളിക്കുന്നത് വരെ ഞാന്‍ അവനെ ചുംബിക്കും. കൂടുതല്‍ ചുംബനങ്ങളില്‍ ഞാന്‍ അവനെ ശ്വാസം മുട്ടിക്കും. എന്റെ കുഞ്ഞേ നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു... നീ എത്ര വേഗത്തിലാണ് വളരുന്നത്. നമ്മള്‍ എല്ലാ കാലത്തും കൈകളില്‍ കെട്ടിപ്പിടിച്ച് കിടക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുകയാണ്. നിനക്ക് ജന്മദിനാശംസകള്‍. അമ്മയും അമ്മയും നിന്നെ ഒത്തിരി സ്‌നേഹിക്കുന്നു'.. എന്നുമാണ് മേഘ്‌ന കുറിച്ചിരിക്കുന്നത്.

  കുറിപ്പില്‍ പറഞ്ഞിരിക്കുന്നത് പ്രകാരമുള്ള ചിത്രങ്ങളും നടി പങ്കുവെച്ചിരിക്കുകയാണ്. ഒരു ചിത്രത്തില്‍ കുഞ്ഞിനെ ഞെക്കിയമര്‍ത്തി സ്‌നേഹം പങ്കുവെക്കുന്നതും മറ്റൊന്നില്‍ അവന് ചുംബനം നല്‍കുന്നതും മകന്റെ കൂടെ കളിക്കുന്നതുമായിട്ടുള്ള ഫോട്ടോസും മേഘ്‌ന പുറത്ത് വിട്ടു. താരപുത്രനുള്ള ജന്മദിന സന്ദേശങ്ങളാണ് നടിയുടെ പോസ്റ്റിന് താഴെ വന്ന് നിറയുന്നത്. പിതാവിനെ പോലെ വലിയൊരു നായകനായി മാറുന്നത് കാണാന്‍ കാത്തിരിക്കുകയാണെന്നാണ് ചിലര്‍ പറയുന്നത്. അതേ സമയം മകന്റെ ജന്മദിനം വലിയ ആഘോഷമാക്കാനാണ് മേഘ്‌ന തീരുമാനിച്ചിരിക്കുന്നത്.

  വളരെ കുറഞ്ഞ കാലം കൊണ്ട് കന്നഡ സിനിമയിലെ മുന്‍നിരയിലേക്ക് വളര്‍ന്ന് വന്ന നടനാണ് ചിരഞ്ജീവി സര്‍ജ. നായകനായി തിളങ്ങി നില്‍ക്കുമ്പോഴാണ് ഹൃദയാഘാതം വന്ന് മരിക്കുന്നത്. ചിരുവിന്റെ വിടവ് നികത്താന്‍ മറ്റാര്‍ക്കും സാധിക്കില്ലെങ്കിലും മകന്റെ ജനനം വലിയൊരു അനുഗ്രഹമാണെന്നാണ് ഏവരും പറയുന്നത്. ജനിച്ചത് ആണ്‍കുഞ്ഞാണെന്ന് അറിഞ്ഞതിന് പിന്നാലെ ജൂനിയര്‍ സി എന്നും സിംബ എന്നും ചിന്റു എന്നുമൊക്കെ നിരവധി വിളിപ്പേരുകളും താരപുത്രന് ലഭിച്ചു. എന്നാല്‍ മാസങ്ങള്‍ക്ക് മുന്‍പാണ് മകന് ശരിക്കും പേരിട്ടു എന്ന കാര്യം മേഘ്‌ന പുറംലോകത്തെ അറിയിച്ചത്. ചിരഞ്ജീവി സര്‍ജ-മേഘ്‌ന രാജ് എന്നീ പേരുകള്‍ ചേര്‍ത്ത്, റയാന്‍ രാജ് സര്‍ജ എന്നായിരുന്നു കുഞ്ഞിന് പേര് നല്‍കിയത്.

  കുഞ്ഞിന് മാമ്മോദീസ നൽകിയിരുന്നു; അവൻ സ്വര്‍ഗത്തിലിരുന്ന് ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുമെന്ന് ഡിംപിൾ റോസ്

  Watch Video: Meghana Raj reveals Jr Chiru’s name in a special video on Instagram

  പത്ത് വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവിലാണ് ചിരഞ്ജീവിയും മേഘ്‌നയും വിവാഹിതരാവുന്നത്. 2018 മേയ് രണ്ടിനായിരുന്നു താരവിവാഹം. ഹിന്ദു-ക്രിസ്ത്യന്‍ ആചാരപ്രകാരം രണ്ട് ചടങ്ങുകളിലായി വിപുലമായ ആഘോഷത്തോടെയാണ് രണ്ടാളും കുടുംബജീവിതത്തിലേക്ക് പ്രവേശിച്ചത്. വിവാഹശേഷവും രണ്ടാളും അഭിനയത്തില്‍ സജീവമായിരുന്നു. ലോക്ഡൗണ്‍ നാളുകളിലാണ് ഏറ്റവും കൂടുതല്‍ ഒരുമിച്ചിരിക്കാന്‍ സാധിച്ചതെന്ന് നടി പറഞ്ഞെങ്കിലും ആ കാലത്ത് തന്നെ ചിരുവിനെ നഷ്ടപ്പെടുകയായിരുന്നു.

  English summary
  Meghana Raj's Son Raayan Turns One Year Old, Actress Emotional Wrote Up Goes Viral And Trending
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X