»   » ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ മേഘന രാജിന്റെ അഭ്യാസങ്ങള്‍! പരിശീലനം നല്‍കുന്നതാരെന്നോ???

ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ മേഘന രാജിന്റെ അഭ്യാസങ്ങള്‍! പരിശീലനം നല്‍കുന്നതാരെന്നോ???

Posted By: Karthi
Subscribe to Filmibeat Malayalam

സിനിമ താരങ്ങള്‍ ഫിറ്റ്‌നസും ഡയറ്റും ഏറെ ശ്രദ്ധിക്കുന്നവരാണ്. നടന്മാര്‍ മാത്രമല്ല നടിമാരും. താരങ്ങളുടെ ഫിറ്റ്‌നസ് വിശേഷങ്ങള്‍ വാര്‍ത്താ പ്രാധാന്യവും നേടാറുണ്ട്. വില്ലന്‍ ചിത്രീകരണത്തിനിടെ ഡയറ്റ് ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ലെന്ന് വിശാല്‍ പറഞ്ഞത് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. 

മോഹന്‍ലാല്‍ കാരണം വിശാലിന് പണികിട്ടി! വില്ലന്റെ ഷൂട്ട് തീര്‍ന്നപ്പോള്‍ വിശാലിന്റെ അവസ്ഥ ഇങ്ങനെ...

യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെ വിനയന്‍ മലയാളത്തിന് പരിചയപ്പെടുത്തിയ നടിയാണ് മേഘന രാജ്. മേഘനയുടെ ഫിറ്റ്‌നസ് പരിശീന ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചിരിക്കുകയാണ്. താരം തന്നെയാണ് ചിത്രങ്ങള്‍ ട്വീറ്റ്  ചെയ്തത്.

തലകീഴ് അഭ്യാസം

ഫിറ്റ്‌നെസ് സെന്ററില്‍ മേഘന രാജ് പരിശീലിക്കുന്നതിന്റെ ചിത്രമാണ് താരം ട്വീറ്റ് ചെയ്തിരിക്കുന്നത്. തലകീഴായി തൂങ്ങി നില്‍ക്കുന്ന ചിത്രമാണ് താരം പങ്കുവച്ചിരിക്കുകയാണ്. പരിശീലകന്റെ ഒപ്പം നില്‍ക്കുന്ന മറ്റൊരു ചിത്രവുമുണ്ട്.

മേഘനയുടെ പരിശീലകന്‍

മേഘനയുടെ പരിശീലകന്‍ നിസാരക്കാരനല്ല. കിക്ക് ബോക്‌സിംഗിലെ ലോക ചാമ്പ്യനായ ഗിരീഷ് ആര്‍ ഡൗഡയാണ് താരത്തിന് പരിശീലനം നല്‍കുന്നത്. മേഘന തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം പങ്കുവച്ചത്.

വിനയന്‍ പരിചയപ്പെടുത്തിയ താരം

ഫെഫ്കയും അമ്മയും വിലക്കിയ സമയത്ത് വിനയന്‍ സംവിധാനം ചെയ്ത സിനിമയാണ് യക്ഷിയും ഞാനും. ഈ ചിത്രത്തില്‍ നായികയായിട്ടായിരുന്നു മേഘനയുടെ മലയാള സിനിമ പ്രവേശം. മേഘനയുടെ കരിയറിലെ നാലാമത്തെ ചിത്രമായിരുന്നു യക്ഷിയും ഞാനും.

തെലുങ്കിലൂടെ അരങ്ങേറ്റം

2009ല്‍ പുറത്തിറങ്ങിയ ബെന്‍ഡു അപ്പാരോ ആര്‍എംപി എന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു മേഘനയുടെ സിനിമ പ്രവേശം. എങ്കിലും ഇതുവരെയുള്ള മേഘനയുടെ അഭിനയ ജീവിതത്തില്‍ രണ്ട് തെലുങ്ക് ചിത്രങ്ങളില്‍ മാത്രമാണ് താരം വേഷമിത്. ഏറ്റവുമധികം അഭിനയിച്ചതാകട്ടെ മലയാളത്തിലും.

ബ്യൂട്ടിഫുള്‍ വിജയം

2011ല്‍ പുറത്തിറങ്ങിയ ബ്യൂട്ടിഫുള്‍ എന്ന സിനിമ ബോക്‌സ് ഓഫീസില്‍ വിജയമായതോടെ മേഘനയും ശ്രദ്ധിക്കപ്പെട്ടു. പിന്നീട് നിരവധി ചിത്രങ്ങളില്‍ മേഘന നായികയായി എത്തി. മികച്ച സഹനടിക്കുള്ള ഫിലിം ഫെയര്‍ പുരസ്‌കാരവും മേഘനയ്ക്ക് ബ്യൂട്ടിഫുളിലൂടെ ലഭിച്ചു.

കന്നടയിലേക്ക്

2014ല്‍ പുറത്തിറങ്ങിയ ഡോള്‍ഫിന്‍ എന്ന ചിത്രത്തിന് ശേഷം പൂര്‍ണമായും കന്നടയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു ബംഗളൂരു സ്വദേശിയായ മേഘന. 2016 ല്‍ പുറത്തിറങ്ങിയ ഹല്ലേലുയ്യ മാത്രമാണ് ഇതിനിടെ പുറത്തിറങ്ങിയ മലയാള ചിത്രം.

വീണ്ടും മലയാളത്തിലേക്ക്

നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാളത്തില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് മേഘന രാജ്. ചിത്രീകരണം പുരോഗമിക്കുന്ന സീബ്ര വരകള്‍ മുതല്‍ പുതുതായി പ്രഖ്യാപിച്ച നാല് ചിത്രങ്ങളും മലയാളത്തിലാണ്. ഇതില്‍ ഒരു ഫഹദ് ഫാസില്‍ ചിത്രവും ഉള്‍പ്പെടുന്നു.

ട്വീറ്റ് കാണാം

ഫിറ്റ്‌നസ് പരിശീലന ചിത്രം പങ്കുവച്ചുകൊണ്ടുള്ള മേഘനയുടെ ട്വീറ്റ് കാണാം.

English summary
Actress Meghana Raj, who hogged the limelight in Malayalam industry through films like 'Beautiful,' is a fitness freak nowadays. The Bengaluru-based actress is training under a kickboxing champion to keep her fit.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam