For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ചിരുവിന്‍റെ നെഞ്ചില്‍ വീണ് പൊട്ടിക്കരഞ്ഞ മേഘ്ന രാജ്, നിറവയറില്‍ ചിരിച്ച മുഖത്തോടെ കണ്ടതില്‍ അഭിമാനം

  |

  മേഘ്‌ന രാജിന്റെ സീമന്ത ചടങ്ങുകളുടെ ചിത്രങ്ങളും വീഡിയോയും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കുടുംബസമേതമായാണ് ഈ ചടങ്ങ് നടത്തിയത്. വേദന അടക്കിപ്പിടിച്ച് സന്തോഷവതിയായാണ് മേഘ്‌ന ചടങ്ങില്‍ പങ്കെടുത്തത്. മേഘ്‌നയ്ക്ക് അരികിലായി ചിരുവിന്റെ വലിയ കട്ടൗട്ടും സ്ഥാപിച്ചിരുന്നു. കുഞ്ഞതിഥിക്കായി കാത്തിരിക്കുന്നതിനിടയിലായിരുന്നു അപ്രതീക്ഷിതമായി മേഘ്‌നയ്ക്ക് പ്രിയതമനെ നഷ്ടമായത്.

  ജൂലൈയിലായിരുന്നു ചിരഞ്ജീവി സര്‍ജയുടെ വിയോഗം. ചിരു എങ്ങോട്ടും പോയിട്ടില്ലെന്നും കൂടെത്തന്നെയുണ്ടെന്നുമായിരുന്നു താരം പറഞ്ഞത്. എന്നും സന്തോഷവതിയായിരിക്കണമെന്നാണ് അദ്ദേഹം എപ്പോഴും പറയാറുള്ളതെന്നും മേഘ്‌ന പറഞ്ഞിരുന്നു. സന്തോഷവും സങ്കടവും ഒരുപോലെ തോന്നുന്ന ചിത്രമെന്നായിരുന്നു മേഘ്‌നയുടെ ബേബി ഷവര്‍ ചിത്രം കണ്ടവര്‍ പറഞ്ഞത്. താരങ്ങളും ആരാധകരുമുള്‍പ്പടെ നിരവധി പേരാണ് മേഘ്‌നയെക്കുറിച്ചുള്ള കുറിപ്പുമായെത്തിയത്. ആന്‍ പാലിയുടെ കുറിപ്പിലൂടെ തുടര്‍ന്നുവായിക്കാം.

  ആന്‍ പാലിയുടെ കുറിപ്പ്

  ആന്‍ പാലിയുടെ കുറിപ്പ്

  ഒന്നുറപ്പാണ്, ജീവിച്ചിരുന്ന കാലത്തോളം അയാൾ തന്റെ ഭാര്യയെ ഉപാധികളില്ലാതെ സ്നേഹിച്ചിട്ടുണ്ടാവും. ഇന്നിപ്പോൾ ചുറ്റുമുള്ളവർ നൽകുന്ന കരുതലിന്റെ തണലിൽ നിൽക്കുമ്പോളും ഇത്ര ആത്മാർത്ഥമായി അവൾക്കു ചിരിക്കാൻ കഴിയുന്നത് അയാളുടെ കുഞ്ഞിനെ ഉദരത്തിൽ പേറുന്നത് കൊണ്ടാണ്, അയാളെ അത്രമേൽ ഇപ്പോളും സ്നേഹിക്കുന്നത് കൊണ്ടാണ്.

  സങ്കടവും സന്തോഷവും

  സങ്കടവും സന്തോഷവും

  ഇന്ന് കണ്ടതിൽ സങ്കടവും അതിലേറെ സന്തോഷവും തോന്നിയ ചിത്രം. നിലത്തു കുനിഞ്ഞിരുന്നു പൊട്ടിക്കരയുന്ന മേഘ്‌നാരാജിൽ നിന്നും നിറവയറിൽ കെട്ടിപ്പിടിച്ചു ചിരിക്കുന്ന മേഘ്‌നാരാജിലേക്കുള്ള ദൂരമാണ് ആദ്യം തന്നെ ആലോചിച്ചത്.

  ഈ ചിത്രം ഇത്രത്തോളം മനോഹരമാവുന്നത്‌ ഇതിനു മുന്നിലും പിന്നിലും ചില സ്നേഹം നിറഞ്ഞ മനുഷ്യരുള്ളത് കൊണ്ടും കൂടിയല്ലേ

  അവരുടെ പിന്തുണ

  അവരുടെ പിന്തുണ

  അവളായി അവളുടെ പാടായി എന്ന് തോളും കുലുക്കി തിരിഞ്ഞു നിൽക്കാത്ത സുഹൃത്തുക്കൾ. ഭർത്താവു മരിച്ചിട്ടും അവൾ പട്ടു സാരിയുടുത്തു ചിരിക്കുന്നുവല്ലോ എന്ന് പല്ലിറുമ്മാത്ത അയാളുടെ വീട്ടുകാർ. മകൻ നഷ്ടപ്പെട്ടത് മരുമകളുടെ ഭാഗ്യദോഷമെന്നു പറഞ്ഞു കുറ്റപ്പെടുത്താത്ത ഒരു അമ്മായിയമ്മ. നിന്റെ ജീവിതം ഈവിധമായല്ലോ എന്ന് കാണുമ്പോളൊക്കെയും നെടുവീർപ്പിട്ടു മനസ്സിൽ സ്വരുക്കൂട്ടിയ ധൈര്യമൊക്കെയും ഊതിക്കെടുത്താത്ത ഒരമ്മ.

  അത്രമേല്‍ സ്നേഹം

  അത്രമേല്‍ സ്നേഹം

  ജീവിച്ചിരുന്ന കാലത്തോളം ഭാര്യയെ ഉപാധികളില്ലാതെ സ്നേഹിച്ച ഒരു ഭർത്താവ്.

  ഉദരത്തിൽ കിടക്കുമ്പോൾത്തന്നെ അമ്മയ്ക്ക് കൂട്ടായി, പ്രതീക്ഷയായി, ധൈര്യമായി മാറിയ ഒരു കുഞ്ഞുജീവൻ.ഒറ്റപ്പെടുത്തിയല്ലേ' എന്ന പരിഭവമില്ലാതെ, ഒപ്പമിരുന്നു തുന്നിച്ചേർത്ത സ്വപ്നങ്ങളൊക്കെയും മനസ്സിൽ സൂക്ഷിച്ചു, ഇപ്പോളും അത്രമേൽ ഭർത്താവിനെ സ്നേഹിക്കുന്ന ഒരു സ്ത്രീ.

  സീമന്ത ചടങ്ങില്‍ മേഘ്‌നയ്ക്കും കുഞ്ഞിനുമൊപ്പം ചിരുവും | FilmiBeat Malayalam
   അഭിമാനമാണ്

  അഭിമാനമാണ്

  തളരാനും തകരാനും ഏറ്റവും മൂർച്ചയുള്ള കാരണങ്ങളുണ്ടായിട്ടും തലയുയർത്തി ചിരിച്ചിരിക്കുന്ന മേഘ്നരാജ് ഒരഭിമാനമാണ്. പ്രത്യാശ' എന്നത് വെറും സ്വപ്നമല്ല, ജീവിതത്തെ സന്തോഷങ്ങളിലേക്കു ചേർത്തുപിടിക്കുന്ന സത്യം തന്നെയെന്ന് മനസ്സിലാകുന്നത് ഇങ്ങനെയൊക്കെയാണെന്നുമായിരുന്നു ആന്‍ പാലി കുറിച്ചത്. ഭാര്യയുടെ പോസ്റ്റ് സന്തോഷ് പാലിയും ഷെയര്‍ ചെയ്തിരുന്നു.

  English summary
  Meghna Raj's laughing face makes proud, Ann Palee's writeup went viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X