»   » ദാ.. മലയാള സിനിമയും തുടങ്ങി പാട്ടുകൊണ്ടു പേരുണ്ടാക്കാന്‍ !!

ദാ.. മലയാള സിനിമയും തുടങ്ങി പാട്ടുകൊണ്ടു പേരുണ്ടാക്കാന്‍ !!

By: pratheeksha
Subscribe to Filmibeat Malayalam

ചലച്ചിത്ര ഗാനങ്ങളിലെ വരികള്‍ കൊണ്ട് സിനിമയ്ക്ക് പേരിടുന്ന പ്രവണത മലയാളത്തില്‍ പൊതുവെ കുറവായിരുന്നു. ബോളിവുഡിലും തമിഴ് കന്നട ചിത്രങ്ങളിലെല്ലാം ഇതൊരു സ്ഥിരം പതിവായിരുന്നു. എന്നാല്‍ സമീപ കാലത്ത് മലയാള ചിത്രങ്ങളും ഇതേ പാത പിന്തുടരാന്‍ തുടങ്ങിയിട്ടുണ്ട്.

സിനിമാ പാട്ടില്‍ നിന്ന് പേരുണ്ടാക്കി ഒടുവില്‍ പുറത്തിറങ്ങിയ മലയാള ചിത്രം അനുരാഗ കരിക്കിന്‍ വെളളമാണ്. ഇനിയുമുണ്ട് സിനിമാ പേരുകളായി മാറിയ ചില ഗാനങ്ങള്‍ , അവയിവയാണ്..

Read more:ചിത്രത്തിന്റെ പേര് 'മോഹന്‍ലാല്‍' !! നടന്‍ ഇന്ദ്രജിത്ത് നടി മഞ്ജു

അനുരാഗകരിക്കിന്‍ വെള്ളം

ബിജു മോനേനും ആസിഫ് അലിയും മുഖ്യ വേഷത്തിലെത്തിയ ചിത്രമാണ് ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത അനുരാഗ കരിക്കിന്‍ വെള്ളം. 1965 ല്‍ പുറത്തിറങ്ങിയ റോസി എന്ന ചിത്രത്തിലെ അല്ലിയാമ്പല്‍ കടവില്‍ എന്ന ഗാനത്തിലെ വരിയാണിത്. പി ഭാസ്‌ക്കരനാണ് രചന

ഏഴു സുന്ദര രാത്രികള്‍

2013 ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത ചിത്രമാണ് ഏഴു സുന്ദര രാത്രികള്‍. 1965 ല്‍ പുറത്തിറങ്ങിയ അശ്വമേധം എന്ന ചിത്രത്തില്‍ വയലാര്‍ രചിച്ച ഗാനമാണ് ഏഴു സുന്ദര രാത്രികള്‍ ..ഏകാന്ത സുന്ദര രാത്രികള്‍ എന്നത്.

മേരിക്കുണ്ടൊരു കുഞ്ഞാട്

മേരി ഹാഡ് എ ലിറ്റില്‍ ലാംപ് എന്ന നഴ്‌സറി പാട്ട് എല്ലാവരും കേട്ടിട്ടുണ്ടാവും. 2010 ല്‍ പുറത്തിറങ്ങിയ ഷാഫി ചിത്രത്തിന്റെ പേരും ഇതു തന്നെയായിരുന്നു 'മേരിക്കുണ്ടൊരു കുഞ്ഞാട്'. ദീലീപും ഭാവനയും നായികാ നായകന്മാരായി എത്തിയ ചിത്രമായിരുന്നു ഇത്.

ഡാഡികൂള്‍..

വോക്കല്‍ ഗ്രൂപ്പായ ബോണി എമ്മിന്റെ പ്രശസ്ത ഗാനങ്ങളിലൊന്നാണ് ഡാഡീ കൂള്‍ എന്നത്. 2009 ല്‍ പുറത്തിറങ്ങിയ ആഷിക്ക് അബു ചിത്രത്തിന്റെ പേരും 'ഡാഡി കൂള്‍' എന്നായിരുന്നു. മമ്മുട്ടിയായിരുന്നു ചിത്രത്തിലെ നായകന്‍

English summary
Naming movies after lyrics of evergreen songs has been a favourite trend in Kollywood, but not so much in Malayalam until recently.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam