twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കഴിഞ്ഞ വര്‍ഷം വരെ പതുക്കെ നടക്കുമായിരുന്നു, അതിനു ശേഷം അവസ്ഥ മോശമായി, രമയെ കുറിച്ച് മേനക

    |

    നടന്‍ ജഗദീഷിന്‌റെ ഭാര്യ ഡോക്ടര്‍ രമയുടെ വിയോഗം ഏറെ ഞെട്ടലോടെയാണ് സിനിമ ലോകവും ആരാധകരും ശ്രവിച്ചത്. പൊതുവേദികളില്‍ രമ അധികം എത്താറില്ലെങ്കിലും സിനിമ ലോകവുമായി വളരെ അടുത്ത ബന്ധമുണ്ടായിരുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് മേധാവിയായിരുന്നു . ഇപ്പോഴിത രമയുമായുള്ള സൗഹൃദത്തെ കുറിച്ച് പറയുകയാണ് മേനക. ആദരാഞ്ജലികള്‍ അര്‍പ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

    പാര്‍ക്കിന്‍സണ്‍സ് രോഗമായിരുന്നു, കിടപ്പിലായിട്ട് ഒന്നര വര്‍ഷം, ജഗദീഷിന്റെ ഭാര്യയെ കുറിച്ച് ഇടവേള ബാബുപാര്‍ക്കിന്‍സണ്‍സ് രോഗമായിരുന്നു, കിടപ്പിലായിട്ട് ഒന്നര വര്‍ഷം, ജഗദീഷിന്റെ ഭാര്യയെ കുറിച്ച് ഇടവേള ബാബു

    വര്‍ഷങ്ങളായി തന്റെ കുടുംബവുമായി അടുത്തബന്ധം കാത്തുസൂക്ഷിക്കുന്നവരാണ് ജഗദീഷും ഭാര്യ രമയുമെന്നും ഈ വിടവാങ്ങല്‍ വളരെ പെട്ടന്നായിരുന്നുവെന്നാണ് നടി മേനക സുരേഷ് പറയുന്നത്. അസുഖമായിരുന്നതിന് ശേഷവും ജഗദീഷിനേയും രമയേയും കാണാറുണ്ടെന്നും എന്നാല്‍ അധികം സംസാരിക്കാറില്ലായിരുന്നുവെന്നും മേനക മാധ്യമങ്ങളോട് പറഞ്ഞു. ഏറെ വൈകാരികമായിട്ടാണ് നടി സംസാരിച്ചത്.

    ബിഗ് ബോസ് താരം ഡെയ്‌സി ഫിലോമിനയുടെ പേരക്കുട്ടിയല്ല, സത്യം ഇങ്ങനെ... ഫിലോമിനയുടെ മകന്‍ രംഗത്ത്ബിഗ് ബോസ് താരം ഡെയ്‌സി ഫിലോമിനയുടെ പേരക്കുട്ടിയല്ല, സത്യം ഇങ്ങനെ... ഫിലോമിനയുടെ മകന്‍ രംഗത്ത്

    മേനകയുടെ വാക്കുകള്‍

    താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ...'ഞങ്ങള്‍ താമസിക്കുന്ന ഫ്‌ലാറ്റില്‍ ജഗദീഷേട്ടനും ഒരു ഫ്‌ലാറ്റുണ്ട്. അവിടെ അദ്ദേഹത്തിന്റെ ഇളയ മകള്‍ താമസിക്കുകയാണ്. ജഗദീഷേട്ടനും ഡോക്ടര്‍ രമയും അവിടെ ഇടയ്ക്കിടെ വരുമ്പോള്‍ ഞങ്ങള്‍ കാണുകയും സംസാരിക്കുകയും ചെയ്യാറുണ്ടായിരുന്നു. സുഖമില്ലാതെ ആയതിനു ശേഷം ജഗദീഷേട്ടനും മക്കളും രമയെ താങ്ങിപ്പിടിച്ചു കൊണ്ടുവരുമായിരുന്നു. പൊന്നുപോലെയാണ് ജഗദീഷേട്ടനും മക്കളും രമയെ കൊണ്ടുനടന്നത്. അടുത്തിടെ വരുമ്പോള്‍ ഞാന്‍ അധികം സംസാരിക്കാന്‍ നില്‍ക്കാറില്ല കാരണം സുഖമില്ലാതെ ഇരിക്കുകയല്ലേ. ജഗദീഷേട്ടനാണെങ്കിലും പെട്ടന്നു വന്ന്, 'ഓക്കേ മേനക ശരി പോകട്ടെ' എന്നുപറഞ്ഞു പോകും.

    നിത്യശാന്തി നേരുന്നു

    കഴിഞ്ഞ വര്‍ഷം വരെ രമ പതുക്കെ കുറച്ചു നടക്കുമായിരുന്നു. അതിനു ശേഷം അവസ്ഥ കുറച്ചു മോശമായി കിടപ്പായിപ്പോയിരുന്നു. എങ്കിലും ഇത്രപെട്ടെന്നൊരു വിയോഗം പ്രതീക്ഷിച്ചിരുന്നില്ല. പെട്ടന്നാണ് രമ കടന്നുപോകുന്നത്. അതില്‍ വലിയ ദുഃഖമുണ്ട്. ജഗദീഷേട്ടന്‍ വളരെ പ്രാക്ടിക്കലായ ഒരു മനുഷ്യനാണ്. ജഗദീഷേട്ടനും മക്കള്‍ സൗമ്യക്കും രമ്യക്കും ഈ വിയോഗം താങ്ങാനുള്ള ശക്തി ലഭിക്കട്ടെ. ഡോക്ടര്‍ രമയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു.'മേനക പറഞ്ഞു.

    ഇടവേള ബാബു

    നടന്‍ ഇടവേള ബാബുവും രമയുടെ ഓര്‍മ പങ്കുവെച്ച് രംഗത്ത് എത്തിയിരുന്നു. സഹോദരിയെ പോലെയായിരുന്നു എന്നാണ് നടന്‍ പറഞ്ഞത്. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരപത്‌നിയെ കുറിച്ച് പറഞ്ഞത്. ''ഡോ. രമ തനിക്ക് ഏറെ പ്രിയപ്പെട്ട സഹോദരിയണ്. തന്റെ അമ്മാവന്റെ വിദ്യാര്‍ഥിയായിരുന്ന രമച്ചേച്ചി അദ്ദേഹത്തോടുള്ള സ്നേഹവും ബഹുമാനവും തനിക്കും തന്നിരുന്നു. തനിക്കും സഹപ്രവര്‍ത്തകര്‍ക്കും എന്ത് അത്യാവശ്യം വന്നാലും ഓടിച്ചെല്ലാനുള്ള അത്താണിയാണ് നഷ്ടപ്പെട്ടിരിക്കുന്നത്' ഇടവേള ബാബു പറഞ്ഞു.

    സഹോദരിയെ പോലെ

    ജഗദീഷേട്ടന്റെ ഭാര്യ എന്നതിലുപരി ഞാന്‍ രമചേച്ചി എന്ന് വിളിക്കുന്ന ഡോ.രമയുമായി എനിക്ക് വ്യക്തിപരമായ അടുപ്പമുണ്ട്. എന്റെ അമ്മാവന്‍ ഫൊറന്‍സിക് ഡോക്ടര്‍ ആയിരുന്നു. അമ്മാവന്റെ ഏറ്റവും പ്രിയപ്പെട്ട വിദ്യാര്‍ഥിനി ആയിരുന്നു രമ ചേച്ചി. ഞാന്‍ എന്ത് അത്യാവശ്യം വന്നാലും ചേച്ചിയെ വിളിക്കും. ചേച്ചിയുടെ അധ്യാപകന്റെ മരുമകന്‍ എന്ന നിലയില്‍ എന്നോട് വളരെ അടുപ്പമുണ്ടായിരുന്നു. വളരെ പ്രഗത്ഭയായ ഡോക്ടറും വളരെ നല്ല വ്യക്തിത്വത്തിന് ഉടമയുമായിരുന്നു ചേച്ചി.

    Recommended Video

    കൂടെ നിന്നവർക്ക് സിനിമ നഷ്ടമായി, പ്രിയപ്പെട്ട ചിലർ കാലുമാറിയത് വേദനിപ്പിച്ചു : ഭാവന | Filmibeat
    പാര്‍ക്കിന്‍സണ്‍സ് രോഗം

    ആറ് വര്‍ഷമായി പാര്‍ക്കിന്‍സണ്‍സ് രോഗബാധിതയായിരുന്നു. ഒന്നരവര്‍ഷത്തോളമായി ചേച്ചി കിടപ്പിലായിരുന്നു. നല്ല ഉറച്ച മനസ്സിനുടമയായ ചേച്ചി മനക്കരുത്തുകൊണ്ടാണ് ഇത്രയും നാള്‍ പിടിച്ചു നിന്നത്. ജഗദീഷേട്ടനുകൂടി ധൈര്യം കൊടുത്തിരുന്നത് ചേച്ചിയാണ്. ചേച്ചിയുടെ വേര്‍പാടില്‍ ഞങ്ങള്‍ക്കെല്ലാം അതികഠിനമായ ദുഃഖമുണ്ട്. ചേച്ചിയുടെ വേര്‍പാട് താങ്ങാനുള്ള ശക്തി ജഗദീഷേട്ടനും മക്കള്‍ക്കും ഉണ്ടാകട്ടെ എന്ന് പ്രാര്‍ഥിക്കുന്നു''; ഇടവേള ബാബു കൂട്ടിച്ചേര്‍ത്തു.

    Read more about: jagadish ജഗദീഷ്
    English summary
    Menaka suresh Opens Up About Dr Rema's Memory, went Viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X