For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സുരേഷേട്ടനെ കണ്ടതോടെ മനസ് ചാഞ്ചാടി; വിവാഹം കഴിഞ്ഞാല്‍ അഭിനയിക്കരുത് എന്നായിരുന്നു തന്റെ ധാരണയെന്ന് മേനക

  |

  മലയാള സിനിമയ്ക്ക് എന്നും പ്രിയപ്പെട്ട താരദമ്പതിമാരാണ് മേനകയും സുരേഷും. ആദ്യ കാലങ്ങളില്‍ മേനക അഭിനേത്രിയും സുരേഷ് നിര്‍മാതാവും ആയിരുന്നു. സിനിമാ ലൊക്കേഷനില്‍ നിന്നും കണ്ട് ഇഷ്ടത്തിലായ താരങ്ങള്‍ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു. വിവാഹത്തോടെ അഭിനയ ജീവിതത്തില്‍ നിന്നും മാറി നിന്ന മേനക വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ച് വന്നു. ഈ കാലയളവില്‍ സുരേഷ് നിര്‍മാണത്തിനൊപ്പം അഭിനയ രംഗത്തും സജീവമായി.

  ഇപ്പോള്‍ മകള്‍ കീര്‍ത്തി സുരേഷിന്റെ പേരിലാണ് താരങ്ങള്‍ അറിയപ്പെടുന്നത്. മാതാപിതാക്കളുടെ പാതയിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ കീര്‍ത്തി ദേശീയ പുരസ്‌കാരം വരെ നേടിയ മികച്ച നടിയായി. എന്നാല്‍ തന്റെ ആദ്യ കാലത്തെ ജീവിതത്തെ പറ്റി മേനക പറയുന്ന കാര്യങ്ങള്‍ ശ്രദ്ധേയമാവുകയാണ്. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെയാണ് സുരേഷിനെ കണ്ടുമുട്ടി വിവാഹം കഴിച്ചത് മുതല്‍ സിനിമാ ജീവിതത്തെ പറ്റിയും പറഞ്ഞത്.

  'അഭിനയിക്കുന്നതിനും അത് വേണ്ടെന്ന് വെക്കാനും അച്ഛന്റെ പിന്തുണ ഉണ്ടായിരുന്നു. പെട്ടെന്ന് അച്ഛന്‍ മരിച്ചതോടെ സാമ്പത്തിക ഉത്തരവാദിത്തം എന്റെ തലയിലായി. ഇനി എത്ര നാള്‍ ഞാന്‍ അഭിനയിക്കേണ്ടി വരുമെന്ന് അമ്മയോട് ചോദിച്ചപ്പോള്‍ അച്ഛന്റെ അതേ ഉത്തരമാണ് പറഞ്ഞത്. മോള്‍ക്ക് ഇഷ്ടമുള്ള അത്രയും കാലം അഭിനയിച്ചാല്‍ മതി. തൊട്ട് പിന്നാലെ ഞാന്‍ സുരേഷേട്ടനെ കണ്ടുമുട്ടി. അതോടെ എന്റെ മനസൊന്ന് ചാഞ്ചാടി. അദ്ദേഹത്തെ കല്യാണം കഴിക്കണം എന്ന് തോന്നി'.

  അമ്മയോട് കാര്യം അവതരിപ്പിച്ചപ്പോള്‍ അവര്‍ക്ക് ഓക്കെ ആണെങ്കില്‍ ഞാനും ഓക്കെ എന്നാണ് പറഞ്ഞത്. അങ്ങനെ രണ്ട് വീട്ടുകാരും വിവാഹത്തിന് സമ്മതിച്ചു. മൂന്ന് കൊല്ലം എങ്കിലും കഴിഞ്ഞിട്ട് മതി കല്യാണം എന്നാണ് തീരുമാനിച്ചത്. അങ്ങനെ പതിനഞ്ചാം വയസില്‍ സിനിമയില്‍ വന്ന താന്‍ ഇരുപത്തിമൂന്നാമത്തെ വയസില്‍ വിവാഹിതയായി. അക്കാലത്ത് ഏറ്റവുമധികം പ്രതിഫലം വാങ്ങിക്കുന്ന നടിയായിരുന്നു മേനക. പിന്നെ എന്തിനാണ് വിവാഹത്തോടെ അഭിനയം നിര്‍ത്തിയത് എന്ന് ആരാധകര്‍ സ്ഥിരമായി ചോദിക്കുന്ന ചോദ്യമാണ്. ഇതേ കുറിച്ചും നടി പറഞ്ഞു.

  റിമി ടോമിയുടെ ആദ്യ പ്രതിഫലം; എല്ലാവരെയും തൃപതിപ്പെടുത്തി ജീവിക്കാന്‍ സാധിക്കുകയില്ലെന്ന് റിമി

  അമ്മ എന്തിനാ സിനിമ നിര്‍ത്തിയത് എന്ന് തന്റെ മക്കളും ചോദിക്കാറുണ്ട്. അന്ന് കല്യാണം കഴിച്ച് കുടുംബത്തോടൊപ്പം സുഖമായി ജീവിക്കുക എന്നത് മാത്രമായിരുന്നു എന്റെ സ്വപ്‌നം. വിവാഹശേഷം അഭിനയിക്കേണ്ടെന്ന് തീരുമാനിച്ചത് ഞാന്‍ തന്നെയാണ്. കല്യാണശേഷം അഭിനയിക്കരുത് എന്നൊരു ധാരണ എനിക്ക് ഉണ്ടായിരുന്നു. സുരേഷേട്ടന് ഞാന്‍ വീണ്ടും അഭിനയിച്ച് കാണുന്നത് വലിയ ആഗ്രഹമായിരുന്നു. കുറേ കാലത്തിന് ശേഷം വിഷ്ണുലോകം എന്ന സിനിമയില്‍ അതിന് അവസരം കിട്ടി.

  നിയമം തെറ്റിച്ച ഡോക്ടറെ പുറത്താക്കാന്‍ പറ്റിയ അവസരമായിരുന്നു; ഇത്രയും മണ്ടന്മാരുള്ള ബിഗ് ബോസ് വേറെ ഇല്ല

  ഞങ്ങള്‍ തന്നെ നിര്‍മ്മിക്കുന്ന മൂവിയാണത്. പക്ഷേ ആ സമയത്ത് മൂത്ത മകള്‍ ജനിച്ചതെയുള്ളു. അഭിനയിക്കാനായി താന്‍ വീണ്ടും സെറ്റിലെത്തിയപ്പോള്‍ അവളെ കാണണം എന്നായി. എന്റെ അവസ്ഥ മനസിലാക്കിയതോടെ, പറ്റുന്നില്ലെങ്കില്‍ പോയിക്കൊള്ളാന്‍ സുരേഷേട്ടന്‍ പറഞ്ഞു. അന്ന് തനിക്ക് പകരമാണ് ശാന്തി കൃഷ്ണ ആ സിനിമയില്‍ അഭിനയിച്ചതെന്നും മേനക പറയുന്നു. ചെറിയൊരു കാലം കൊണ്ട് ഇരുപത്തിയഞ്ചോളം സിനിമകളിലാണ് മേനക അഭിനയിച്ചത്. അതില്‍ ഭൂരിഭാഗം ചിത്രങ്ങളിലും നായകനായത് മമ്മൂട്ടിയാണ്. അന്നൊക്കെ ഒരു മാസം കൊണ്ട് തന്നെ സിനിമ തീരും. അതുകൊണ്ടാണ് മലയാളത്തില്‍ കൂടുതല്‍ പടങ്ങള്‍ ചെയ്യാന്‍ സാധിച്ചത്.

  ബിഗ് ബോസ് മലയാളത്തില്‍ ഒരു ലേഡി വിന്നര്‍ പിറവി എടുത്തിരിക്കും; ജാസ് എന്ന പെണ്‍പുലിയാണെന്ന് ഫാന്‍സ്

  Read more about: menaka മേനക
  English summary
  Menaka Suresh Opens Up About Her Marriage With Suresh Kumar And Movies
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X