For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടി വരെ പറഞ്ഞു മേനകയും സുരേഷും അടിച്ചുപിരിയുമെന്ന്! വെല്ലുവിളിയെ അവഗണിച്ച താരദാമ്പത്യം!

  |

  പ്രണയിച്ച് വിവാഹിതരായ ദമ്പതികളാണ് മേനകയും സുരേഷും. നായികയായി തിളങ്ങി നില്‍ക്കുന്നതിനിടയിലായിരുന്നു മേനക വിവാഹത്തിലേക്ക് കാലെടുത്ത് വെച്ചത്. നിര്‍മ്മാതാവായ സുരേഷ് കുമാറുമായുള്ള ജീവിതം മികച്ച രീതിയില്‍ മുന്നോട്ട് പോവുകയാണ്. അച്ഛനും അമ്മയ്ക്കും പിന്നാലെയായി മക്കളും ഇതിനകം സിനിമയില്‍ അരങ്ങേറിക്കഴിഞ്ഞിട്ടുണ്ട്. അമ്മയെപ്പോലെ അഭിനേത്രിയായി മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം വരെ സ്വന്തമാക്കിയിരിക്കുകയാണ് കീര്‍ത്തി സുരേഷ്. മലയാളത്തിലൂടെയാണ് തുടങ്ങിയതെങ്കിലും തെന്നിന്ത്യയുടെ പ്രിയനായികയായി മാറുകയായിരുന്നു താരം.

  ഇളയ മകള്‍ അഭിനേത്രിയായപ്പോള്‍ മൂത്ത മകളാവട്ടെ ,സംവിധാനത്തിലാണ് താല്‍പര്യം പ്രകടിപ്പിച്ചത്. പിന്നണിയില്‍ പ്രവര്‍ത്തിച്ചിരുന്ന രേവതി സ്വന്തം സിനിമയുമായി ബന്ധപ്പെട്ട തിരക്കുകളിലാണ്. വൈകാതെ തന്നെ ചേച്ചിയുടെ സിനിമ ഇറങ്ങിയേക്കുമെന്നായിരുന്നു കീര്‍ത്തി സുരേഷ് പറഞ്ഞത്. മലയാള സിനിമയിലെ മാതൃക താരദമ്പതികളായാണ് ഇവരെ പലരും വിശേഷിപ്പിക്കാറുള്ളത്. എതിര്‍പ്പുകളേയും സ്‌നേഹത്തോടെയുള്ള കരുതലുകളെയും മുന്നറിയിപ്പുകളേയും അവഗണിച്ചായിരുന്നു ഇരുവരും വിവാഹിതരായത്. മുന്‍പൊരു അഭിമുഖത്തിനിടയില്‍ വിവാഹത്തെക്കുറിച്ച് മേനക വാചാലയായിരുന്നു. പഴയ വീഡിയോ ഇപ്പോള്‍ വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ്.

  വിവാഹത്തെക്കുറിച്ച്

  വിവാഹത്തെക്കുറിച്ച്

  വിവാഹ സമയത്ത് നിരവധി പേരാണ് തന്നെ വിളിച്ചതെന്ന് മേനക പറയുന്നു. പിള്ളേര് കളി കൂടുതലാണ്, സൂക്ഷിച്ചോയെന്നായിരുന്നു പറഞ്ഞത്. സുരേഷേട്ടന്റെ സുഹൃത്തുക്കളും പറഞ്ഞിരുന്നു. ജീവിതം എങ്ങനെയാണെന്ന് പറയാനാവില്ലെന്നായിരുന്നു അവര്‍ പറഞ്ഞത്. അന്ന് അങ്ങനെ പറഞ്ഞവരോടൊന്നും എനിക്കൊരു വിരോധവുമില്ലെന്ന് സുരേഷ് കുമാര്‍ പറയുന്നു. അതൊക്കെ ശരിയാവുമെന്ന മറുപടിയാണ് അന്ന് താന്‍ നല്‍കിയതെന്ന് മേനക പറയുന്നു.

  മമ്മൂക്ക പറഞ്ഞത്

  മമ്മൂക്ക പറഞ്ഞത്

  മമ്മൂക്ക വരെ ഇതേക്കുറിച്ച് വിളിച്ച് പറഞ്ഞിരുന്നു വിവാഹത്തിന് മുന്‍പ്. അവനൊക്കെ ഇങ്ങനെ തലകുത്തി മറിഞ്ഞ നടക്കുന്നവനാണ്. ഒന്നും മിണ്ടാത്ത ഭാര്യയുടെ ക്ലൈമാക്‌സായിരുന്നു അത്. ആരാണ് അവനാണോ വിളിച്ചതെന്നായിരുന്നു മമ്മൂട്ടി ചോദിച്ചത്. അദ്ദേഹം മരിക്കുന്ന സീനായിരുന്നു ചിത്രീകരിക്കുന്നത്. മമ്മൂക്ക ഒന്നും പറയണ്ട, അഭിനയിച്ചാല്‍ പോരെയെന്നായിരുന്നു ചോദിച്ചത്. കൊച്ചേ, നിന്നെ എനിക്കറിയാം, നിന്റെ കുടുംബത്തെയും അറിയാം. അവനേയും അറിയാം, അവന്റെ കുടുംബത്തേയും അറിയാം, ഇത് കെട്ടിക്കഴിഞ്ഞ് രണ്ടാമത്തെ ദിവസം തെറ്റിപ്പിരിയും, ഇത് വേണ്ടെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

   ജീവിച്ച് കാണിച്ച് തരാം

  ജീവിച്ച് കാണിച്ച് തരാം

  വേണ്ട, ഇത് നിന്റെ നന്മയ്ക്കായാണ് പറയുന്നത്. ചേട്ടാ, ഞങ്ങള്‍ ജീവിച്ച് കാണിച്ച് തരാമെന്ന മറുപടിയായിരുന്നു അന്ന് നല്‍കിയത്. അതോടെ അദ്ദേഹത്തെ ഒന്നും പറഞ്ഞില്ല. അദ്ദേഹത്തിന്റെ നല്ലമനസ് കൊണ്ടാണ് മമ്മൂട്ടി അങ്ങനെ പറഞ്ഞത്. കുട്ടിക്കളിയായിരുന്നില്ല. വേറൊരു രീതിയിലുള്ള പോക്കായിരുന്നു അന്നത്തേതെന്ന് സുരേഷ് കുമാര്‍ പറയുന്നു. തിരുവനന്തപുരം ഭരിക്കുകയായിരുന്നു. പക്വതയില്ലായിരുന്നു അന്ന്. ആരേലും ഒന്ന് പറഞ്ഞാല്‍ നമ്മള്‍ തിരിച്ച് രണ്ട് പറയും, ആ രീതി ഇപ്പോഴുമുണ്ടെന്നും സുരേഷ് കുമാര്‍ പറയുന്നു.

  സുകുമാരിച്ചേച്ചി പറഞ്ഞത്

  സുകുമാരിച്ചേച്ചി പറഞ്ഞത്

  കാണുമ്പോള്‍ അങ്ങനെയൊക്കെയാണേങ്കിലും നല്ല മനസ്സാണ്. നല്ല കുടുംബമാണ്, പൊന്നുപോലെ നോക്കും. പ്രശ്‌നമൊന്നുമില്ലെന്നുമായിരുന്നു അന്ന് അമ്മയോട് പറഞ്ഞത് സുകുമാരിയമ്മയാണെന്നും മേനക പറയുന്നു. കാര്യങ്ങളൊന്നും പറഞ്ഞ് അങ്ങനെയൊന്നുമായ ബന്ധമല്ലായിരുന്നു. തുറന്ന പുസ്തകമാണ് ഞാന്‍ എല്ലാവര്‍ക്കും. എന്റെ സുഹൃത്തുക്കളെല്ലാം ഇതേക്കുറിച്ച് പറഞ്ഞിരുന്നു. മേനകയെ വിവാഹം ചെയ്യണ്ട എന്ന് ആരും എന്നോട് പറഞ്ഞിട്ടില്ലെന്നായിരുന്നു സുരേഷ് കുമാര്‍ പറഞ്ഞത്.

  ബന്ധുക്കളല്ലാത്ത സുഹൃത്തുക്കള്‍

  ബന്ധുക്കളല്ലാത്ത സുഹൃത്തുക്കള്‍

  സിനിമയില്‍ ആയതുകൊണ്ട് ഒരുപാട് സുഹൃത്തുക്കളുണ്ട്. നമ്മുടെ നന്മ ആഗ്രഹിച്ചാണ് അവര്‍ ഇതൊക്കെ പറഞ്ഞുതന്നത്. നമ്മള്‍ നല്ല രീതിയില്‍ ജീവിക്കുമ്പോള്‍ അവര്‍ക്ക് സന്തോഷമാവും. വീട്ടില്‍ ഈ വിവാഹത്തിന് പ്രശ്‌നമൊന്നുമുണ്ടായിരുന്നിലെന്നും മേനക പറയുന്നു. അമ്മ വിശാലമനസുള്ളയാളാണ്. ബ്രാഹ്മണ കുടുംബത്തില്‍ നിന്ന തന്നെ വരനെ വേണമെന്ന നിബന്ധനയൊന്നുമുണ്ടായിരുന്നില്ലെന്നും മേനക പറയുന്നു. സ്ഥിരവരുമാനം നോക്കണം എന്ന് മാത്രമേ അമ്മ പറഞ്ഞുള്ളൂ. എന്റെ ജീവിതം ഇങ്ങനെയായിപ്പോയി എന്ന് പറഞ്ഞ് ഒരിക്കലും ഞാന്‍ അമ്മയുടെ അടുത്ത് വരില്ലെന്ന് ഉറപ്പ് കൊടുത്തിരുന്നു.

  English summary
  Menaka Suresh reveals about her marriage
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X