For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇടവേള ബാബു വിവാഹം പോലും കഴിക്കാതെ നില്‍ക്കുന്നത് നമ്മള്‍ സ്ത്രീകള്‍ക്ക് വേണ്ടിയാണ്; നടി മേനക പറയുന്നു

  |

  മലയാള സിനിമയിലെ താരസംഘടനയായ അമ്മയുടെ നേതൃത്വത്തില്‍ ഇത്തവണത്തെ വനിതാ ദിനം വിപുലമായി തന്നെ ആഘോഷിച്ചിരുന്നു. നടിമാരെല്ലാം സെറ്റ് സാരി ഉടുത്ത് അതീവ സുന്ദരിമാരായിട്ടാണ് ചടങ്ങിനെത്തിയത്. ഒപ്പം രാഷ്ട്രീയ രംഗത്തെ പ്രമുഖരും ചടങ്ങിനെത്തിയിരുന്നു. അമ്മ സംഘടനയിലെ അഭിനേതാക്കള്‍ സംഘടിപ്പിച്ച പരിപാടിയ്ക്ക് 'ആര്‍ജ്ജവം' എന്നാണ് പേരിട്ടിരുന്നത്. വേദിയില്‍ നിന്നും നടി മേനക പറഞ്ഞ കാര്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുകയാണ്. സ്ത്രീകളുടെ യാത്രകളില്‍ ഒരു പുരുഷനെങ്കിലും വാഹനം ഓടിക്കാന്‍ ഉണ്ടാവണമെന്നാണ് മേനകയുടെ അഭിപ്രായം. മാത്രമല്ല അമ്മയുടെ ജനറല്‍ സെക്രട്ടറിയായ ഇടവേള ബാബുവിനെ കുറിച്ചും മേനക അഭിപ്രായപ്പെട്ടിരുന്നു. നടിയുടെ വാക്കുകള്‍ വായിക്കാം..

  'എല്ലാ സ്ത്രീകളും നവര്തനങ്ങളാണ്. നവരത്നങ്ങള്‍ പതിച്ച സ്വര്‍ണം ഇടുമ്പോള്‍ തന്നെ നല്ല ഭംഗിയാണ്, എല്ലാ പുരുഷന്മാരും സ്വര്‍ണങ്ങളാണ്, സ്ത്രീകള്‍ നവരത്നങ്ങളും. ആ ഒരു ഭംഗി ഒരിക്കലും മാറില്ല. സ്ത്രീകള്‍ യാത്ര പോകുമ്പോള്‍ അതില്‍ ഡ്രൈവറായിട്ടെങ്കിലും ഒരു പുരുഷന്‍ വേണം. അല്ലെങ്കില്‍ ശരിയാവില്ല. നമ്മള്‍ സ്ത്രീകള്‍ക്ക് വേണ്ടിയാണ് ഇടവേള ബാബു വിവാഹം പോലും കഴിക്കാതെ നില്‍ക്കുന്നത്. അല്ലെങ്കില്‍ എന്തിനാ മേനകയോടും ശ്വേതയോടുമൊക്കെ സംസാരിക്കുന്നേ എന്ന് ചോദിക്കാന്‍ ആളുണ്ടാവുമായിരുന്നു' എന്നാണ് മേനക പറഞ്ഞത്.

  വളരെ കുറഞ്ഞ സമയത്തിനുള്ളിലാണ് മേനകയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുക്കുന്നത്. പറഞ്ഞ് വന്നപ്പോള്‍ വനിതാ ദിനം മാറി പുരുഷദിനമായോ എന്ന ചോദ്യവും ചിലര്‍ ഉന്നയിച്ചിരുന്നു. എന്തായാലും ഇടയ്ക്കിടെ വാര്‍ത്തകളില്‍ നിറയാറുള്ളത് പോലെ മേനക സുരേഷ് വീണ്ടും വാര്‍ത്തയില്‍ നിറഞ്ഞ് നില്‍ക്കുകയാണിപ്പോള്‍.

  സീരിയല്‍ നടന്‍ ജിഷിനും ബിഗ് ബോസിലേക്ക് പോവുന്നുണ്ടോ? ഒടുവില്‍ വാര്‍ത്തകളില്‍ പ്രതികരിച്ച് നടന്‍ രംഗത്ത്

  ഒരു കാലത്ത് ദക്ഷിണേന്ത്യയില്‍ ഏറ്റവും തിരക്കേറിയ നായിക നടി ആയിരുന്നു മേനക. 1980 ല്‍ 'രാമായി വയസുക്ക് വന്താച്ച്' എന്ന തമിഴ് ചിത്രത്തിലൂടെയാണ് മേനക സിനിമാ ജീവിതം അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് മലയാളത്തിലും തമിഴിലുമായി അനേകം ചിത്രങ്ങളില്‍ നടി അഭിനയിച്ചു. കെ.എസ്. സേതുമാധവന്റെ ഓപ്പോള്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്കെത്തുന്നത്. പിന്നീട് നായികയായി കൂടുതല്‍ കാലം സജീവമായത് മലയാളത്തിലാണെന്ന് പറയാം. മലയാളത്തിനും തമിഴിനും പുറമേ തെലുങ്ക്, കന്നഡ എന്നിങ്ങനെയുള്ള ഭാഷകളിലായി 120 ഓളം ചിത്രങ്ങളുടെ ഭാഗമായി മേനക അഭിനയിച്ചിട്ടുണ്ട്.

  മരണശേഷമുള്ള കര്‍മ്മങ്ങള്‍ ആഘോഷിക്കരുതെന്ന് അച്ഛന്‍; അവസാന വാക്ക് പാലിച്ചതിനെ കുറിച്ച് ഗായത്രി അരുണ്‍

  Recommended Video

  കൂടെ നിൽക്കുന്നവരെല്ലാം ചേർന്ന് മോഹൻലാലിനെ ചതിക്കുന്നു | Santhosh Varkey Interview | Filmibeat

  സിനിമാ നിര്‍മാതാവ് സുരേഷ് കുമാറുമായിട്ടുള്ള വിവാഹം കഴിഞ്ഞതോട് കൂടിയാണ് മേനക അഭിനയ ജീവിതത്തില്‍ നിന്നും മാറി നില്‍ക്കുന്നത്. പിന്നീടൊരു തിരിച്ച് വരവിനെ കുറിച്ച് നടി ചിന്തിച്ചിട്ടില്ലെങ്കിലും ഇപ്പോഴും സമയം വൈകിയിട്ടില്ലെന്നാണ് ആരാധകരുടെ അഭിപ്രായം. നിലവില്‍ മകള്‍ കീര്‍ത്തി സുരേഷിന്റെ പേരിലാണ് അമ്മയും അറിയപ്പെടുന്നത്. മേനകയുടെ പാതയിലൂടെ സിനിമയിലേക്ക് എത്തി ഇപ്പോള്‍ അമ്മയെക്കാളും വലിയ ഉയരത്തില്‍ എത്തി നില്‍ക്കുകയാണ് കീര്‍ത്തി. മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരമടക്കം നിരവധി അംഗീകാരങ്ങളാണ് താരപുത്രിയെ തേടി എത്തുന്നത്.

  വിവാഹം വീട്ടില്‍ ആലോചിക്കുന്നുണ്ട്; ആദ്യം വന്ന വിവാഹാലോചനയെ കുറിച്ച് സ്വാസിക വിജയിയുടെ വെളിപ്പെടുത്തല്‍

  Read more about: menaka മേനക
  English summary
  Menaka Suresh's Words About Idavela Babu On Amma's Womens Day Programme Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X