For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അന്ന് തുണി മറച്ചായിരുന്നു വസ്ത്രം മാറിയിരുന്നത്! എന്നാൽ ഇന്ന് എല്ലാം മാറി, മനസ് തുറന്ന് മേനക

  |

  മലയാളി പ്രേക്ഷകർക്കായി ഒരു പിടിപ്രിയപ്പെട്ട ചിത്രങ്ങൾ സമ്മാനിച്ച നടിയാണ് മേനക. 80 കളിലെ പ്രിയതാരം,. മോഹൻലാൽ, ശങ്കർ എന്നിവരുടെ ഭാഗ്യതാരമായി തിളങ്ങാനും മേനകയ്ക്കായി. കവളിലെ കറുത്ത പുളളിയും മൂക്കിലെ മൂക്കൂത്തിയും നെറ്റിയിലെ ചന്ദനക്കുറിയുമാണ് മേനകയെ കുറിച്ചോർക്കുമ്പോൾ ആദ്യം മനസ്സിൽ ഓടി എത്തുന്ന രൂപം. ചെറിയ സമയത്തിനുളളിൽ മലയാള സിനിമയിലും പ്രേക്ഷകർക്കിടയിലും തന്റേതായ സ്ഥാനം നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞു. കാലത്തിനൊത്ത് സിനിമയും മാറി കഴിഞ്ഞ. പണ്ടത്തെ സിനിമ സെറ്റുകളെ കുറിച്ചും അവിടെയുണ്ടായിരുന്ന സൗകര്യങ്ങളെ കുറിച്ചും താരം തുറന്നു പറയുകയാണ്. മനോര ഡോട്കോമിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

  ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങളിൽ മേക്കപ്പ് എടുത്തു കാണിക്കണം. ഇതിനു വേണ്ടി ചുവപ്പ് രൂജും പാൻ കേക്കും കൂടി പൊട്ടിച്ച് മിക്സ് ചെയ്ത് മുഖത്ത് ഇട്ടിരുന്നുന്ന കാലമുണ്ടായിരുന്നത്രേ. പണ്ട് ബ്ലാക്ക് ആന്റ് വൈറ്റ് കാലഘച്ചത്തിൽ നടി കെആർ വിജയയായിരുന്നു തന്നോട് ഇതിനെ കുറിച്ച് പറഞ്ഞതെന്നും താരം പറഞ്ഞു. എന്നാൽ ഇന്ന് സിനിമ എത്രയോ മാറിപ്പോയി. ക്യാരവാനുണ്ട്, ലൈറ്റ് കുറഞ്ഞു, റിഫ്ളക്ടറില്ല. ഡിജിറ്റലായതോടെ സമയവും ലാഭമായെന്നും മേനക പറഞ്ഞു.

  പണ്ടെക്കെ ഒരു പത്ത് മിനിട്ടിൽ കൂടുതൽ ആഭരണവം മേക്കപ്പും ഇട്ട് നിൽക്കാൻ പറ്റില്ല. ഓരോ ആഭരണത്തിനു പിന്നിലു ചൊറിയാതിരിക്കാൻ പഞ്ഞി ഒട്ടിച്ചു വയ്ക്കുമായിരുന്നു. വലിയ മേക്കപ്പും റിഫ്ളക്ടറുമായി സെറ്റ് ആകെ ഒരു തീച്ചൂളയായിരുന്നു.അന്നത്തെ ഫ്രെയിമിനും കളറിനുമൊക്കെ അത് അത്യാവശ്യമായിരുന്നു.എന്നാൽ ഇന്ന് മേക്കപ്പൊക്കെ എത്രയോ കുറഞ്ഞിട്ടുണ്ടെന്നും താരം പറഞ്ഞു.

  ഫാൻസിനെ പറഞ്ഞ് മനസ്സിലാക്കണമെന്ന് ജൂറി! സംഭവം അറിഞ്ഞില്ലെന്ന് മമ്മൂട്ടി, മാപ്പ് പറഞ്ഞ് താരം

  സ്റ്റാർ‌ മൂവിയാണെങ്കിൽ ഒരു ദിവസം ആകെ എടുക്കുന്നത് രണ്ട് സീനുകൾ മാത്രമാണ്. തമിഴിലെ ഷെഡ്യൂൾ രാവിലെ 9 മുതൽ വൈകുന്നേരം ആറുമണി വരെയാണ്. രാവിലെ 9 മണിക്ക് തന്നെ ഷോട്ടിനായി മേക്കപ്പിട്ട് നമ്മൾ റെഡിയാകണം. പണ്ടെക്കെ താനും മേക്കപ്പിട്ട് രാവിലെ മുതൽ വൈകുന്നേരം വരെ ഷോർട്ടിനായി വെയിലത്ത് കസേരയിൽ ഇരിക്കാറുണ്ട്. എപ്പോഴാണ് തന്റെ സീനെത്തുന്നതും നോക്കി- മേനക പറഞ്ഞു.

  അറബി കടൽ എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോൾ വസ്ത്രം മാറാൻ പോലും സ്ഥലമില്ലായിരുന്നു. മത്സ്യത്തൊഴിലാളികളുടെ വീട്ടിൽ തുണി മറച്ചു പിടിച്ചാണ് വസ്ത്രം മാറിയിരുന്നത്. ആരെങ്കിൽ ഓലമാറ്റി നോക്കുന്നുണ്ടോ എന്ന് അറിയാൻ പുറത്ത് ഓരാളെ നിർത്തുമായിരുന്നു- മേനക പറഞ്ഞു. അന്ന് ഓലപൊളിച്ചു നോക്കുന്നതിനെ ഭയപ്പെട്ടിരുന്നുവെങ്കിൽ ഇന്ന് മൊബൈൽ ഫോണിനെയാണെന്ന് അഭിമുഖത്തിൽ കീർത്തി പറഞ്ഞു.

  ചോദ്യം തന്നെ വിഷമകരമാണ്! വിശ്വസിക്കൂ, മമ്മൂട്ടിക്ക് അവാർഡില്ലാത്തത് ഇതു കൊണ്ട്, മറുപടി പറഞ്ഞ് ജൂറി

  ഈച്ചയെ ആകർഷിക്കുന്ന പഴയ മസ്കാരയെ കുറിച്ചും മേനക പറ‍ഞ്ഞു. അന്ന് ഒരു തരത്തിലുള്ള മസ്കാരയാണ് ഉപയോഗിക്കുന്നത്. ആ മസ്കാര ഇട്ടാൽ പിന്നെ ചെറിയ കൂവിച്ച കണ്ണിൽ വന്നു കുത്തും. മസ്കാരയുടെ എന്തോ മധുരമാണ് ഈച്ചയെ ആകർഷിച്ചത്. പിന്നീട് അതിനെ ആട്ടി ഓടിക്കണം. ചിലപ്പോൾ ഈ ഈച്ചകൾ നമ്മുടെ കണ്ണിൽ വീഴും. എന്നാൽ‌ ഇപ്പോഴകട്ടെ നമ്മുടെ സമയമാകുന്നവരെ കാരവാനിൽ ഇരിക്കാം.

  English summary
  Menaka Sureshkumar says about old cinama shoot
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X