Don't Miss!
- News
ബിബിസി ഡോക്യുമെന്ററിക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നത് പരിഹാസ്യവും, ഭീരുത്വവും; എംവി ഗോവിന്ദൻ
- Sports
IND vs NZ: രണ്ടാമങ്കത്തില്‍ പൃഥ്വി വേണം, ഇല്ലെങ്കില്‍ ഇന്ത്യ പൊട്ടും! അറിയാം
- Lifestyle
യോഗയിലെ ട്വിസ്റ്റുകള്‍ നിസ്സാരമല്ല: വഴക്കവും മികച്ച ദഹനവും ഞൊടിയിടയില്‍
- Finance
ഇന്നത്തെ ആയിരം നാളെ ലക്ഷങ്ങളായി കയ്യിലിരിക്കും; 50 മാസം കൊണ്ട് 5 ലക്ഷം കീശയിലാക്കാൻ ഈ ചിട്ടി ചേരാം
- Automobiles
ഇനി ഒട്ടും ലെയ്റ്റാവില്ല! ജിംനി 4x4 എസ്യുവിയുടെ ലോഞ്ച് ടൈംലൈൻ പങ്കുവെച്ച് മാരുതി
- Technology
കഴുത്തറപ്പാണെന്ന് കരുതി റീചാർജ് ചെയ്യാതിരിക്കാൻ കഴിയുമോ? എയർടെൽ ഓഫർ ചെയ്യുന്ന ഒടിടി പ്ലാനുകൾ
- Travel
ആറാടുകയാണ്! നിറങ്ങളിൽ മുങ്ങിക്കുളിച്ച ഇന്ത്യയിലെ തെരുവുകൾ!
ചെറുതും വലുതുമായ നിന്റെ ഏത് കാര്യത്തിനും ഞാനുണ്ടാവും; ആന്‍ അഗസ്റ്റിനോട് മീര നന്ദന്
ആന്‍ അഗസ്റ്റിനുമായുള്ള സൗഹൃദ ബന്ധത്തെ കുറിച്ച് പറയുകയാണ് മീര നന്ദന്. ആന്‍ അഗസ്റ്റിന്റെ ജന്മദിനത്തില് നടിയ്ക്ക് ആശംസ അറിയിച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോയ്ക്കൊപ്പമാണ് ആനുമായുള്ള സൗഹൃദ ബന്ധത്തിന്റെ ആഴത്തെ കുറിച്ച് മീര പറയുന്നത്.
'മുന്നോട്ടുള്ള എന്റെ ഓരോ ഘട്ടത്തിലും നീ കൂടെ ഉണ്ടാവാറുണ്ട്. ചെറുതും വലുതുമായ നിന്റെ ഏത് പ്രശ്നത്തിനും ഞാനും കൂടെയുണ്ട്.' എന്ന് പറഞ്ഞു കൊണ്ടാണ് മീര നന്ദന് ആന്‍ അഗസ്റ്റിന് ജന്മദിനാശംസകള് നേര്‍ന്നത്. ജന്മദിനത്തിനൊപ്പം സൗഹൃദ ദിന ആശംസ അറിയിക്കാനും മീര മറന്നില്ല. രണ്ട് പേരും കറുത്ത വേഷത്തില്‍ ചേര്‍ന്ന് നിന്നെടുത്ത ഫോടോയ്ക്കൊപ്പമാണ് ഇന്‍സ്റ്റഗ്രാം പോസ്റ്റ്.

മീരയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് നന്ദി അറിയിച്ചുകൊണ്ട് കമന്റ് ബോക്സില്‍ ആന്‍ അഗസ്റ്റിനും എത്തി. 'നീ നീയായി ഇരിക്കുന്നതിന് നന്ദി' എന്നായിരുന്നു ആനിന്റെ മറുപടി. സൃന്ദ, ചാന്ദ്നി തുടങ്ങിയവര്‍ മീരയുടെ പോസ്റ്റിന് കമന്റ് എഴുതിയിട്ടുണ്ട്. ഇവരെ കൂടാതെ മീര നന്ദന്റെ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സും ആന്‍ അഗസ്റ്റിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചിട്ടുണ്ട്.
Recommended Video
മീര നന്ദനും ആന്‍ അഗസ്റ്റിനും ഇപ്പോള്‍ സിനിമാ ലോകത്ത് നിന്ന് വിട്ടു നില്‍ക്കുകയാണ്. ദുബായില്‍ ആര് ജെ യായി ജോലി കിട്ടിയതോടെയാണ് മീര നന്ദന് സിനിമയില്‍ നിന്നും ഇടവേളയെടുത്തത്. 2017 ല്‍ പുറത്തിറങ്ങിയ ഗോള്‍ഡ് കോയിന് എന്ന ചിത്രത്തിലാണ് ഏറ്റവുമൊടുവില്‍ മീര അഭിനയിച്ചത്. തന്നെ അതിശയിപ്പിയ്ക്കുന്ന ഒരു കഥാപാത്രം വന്നാല്‍ സിനിമ ചെയ്യാന്‍ തയ്യാറാണ് എന്ന് മീര നന്ദന് പറഞ്ഞിരുന്നു. മലയാളത്തിന് പുറമെ തെലുങ്കിലും കന്നടയിലും തമിഴിലും മീര നന്ദന് സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
ജോ മോന് ടി ജോണുമായുള്ള വിവാഹത്തിന് ശേഷമാണ് ആന്‍ അഗസ്റ്റിന് സിനിമയില്‍ നിന്ന് ഇടവേളയെടുത്തത്. വിവാഹ ശേഷം നീന, സോളോ എന്നീ ചിത്രങ്ങളില്‍ ആന്‍ അഭിനയിച്ചിട്ടുണ്ട്. ഇനിയും നല്ല വേഷങ്ങള്‍ ലഭിയ്ക്കുകയാണെങ്കില്‍ ആന്‍ അഗസ്റ്റിനും അഭിനയിക്കാന്‍ തയ്യാറാണ്. ആര്‍ട്ടിസ്റ്റ് എന്ന ചിത്രത്തിലൂടെ മികച്ച നടിയ്ക്കുള്ള സംസ്ഥാന സര്‍ക്കാറിന്റെ പുരസ്കാരം നേടിയ നടിയാണ് നടന് അഗസ്റ്റിന്റെ മകള്‍ കൂടെയായ ആന്‍ അഗസ്റ്റിന്.

-
ഒരു പെൺകുഞ്ഞ് ആയാൽ മതിയായിരുന്നുവെന്ന് ദേവിക, വിലക്കി വിജയ്; കാരണം!, പുതിയ വീഡിയോ വൈറൽ
-
കാള കുത്താന്‍ വന്നപ്പോഴും നെഞ്ചുവിരിച്ച് നിന്ന ധ്യാന്‍; പുള്ളിക്ക് എന്തും പറയാനുള്ള ലൈസന്‍സുണ്ട്!
-
ഭര്ത്താക്കന്മാര് ഈ നടിമാരുടെ കൂടെ അഭിനയിക്കരുത്; താരപത്നിമാരുടെ വാശിയ്ക്ക് കാരണമായി മാറിയ സംഭവമിങ്ങനെ