»   » സിനിമയില്‍ മാത്രമല്ല ജീവിതത്തിലും അദ്ദേഹം ഹീറോ ആയിരുന്നു; എംജിആറിനെ കുറിച്ചു ജയലളിത പറഞ്ഞത്...

സിനിമയില്‍ മാത്രമല്ല ജീവിതത്തിലും അദ്ദേഹം ഹീറോ ആയിരുന്നു; എംജിആറിനെ കുറിച്ചു ജയലളിത പറഞ്ഞത്...

By: Pratheeksha
Subscribe to Filmibeat Malayalam

കരുത്തുറ്റ നേതൃപാടവമുള്ള ആജ്ഞാശക്തിയുളള ഒരു ധീര വ്യക്തിത്വത്തിനുടമയായിരുന്നു ജയലളിത. പക്ഷേ ഓണ്‍സ്‌ക്രീനിലെ അഭിനയത്തേക്കാള്‍ ഒരു സാധാരണസ്ത്രീയെന്ന നിലയില്‍ പച്ചയായ ജീവിതാനുഭവങ്ങള്‍ അവര്‍ക്കുമുണ്ടായിരുന്നു.

ജയയുടെ പ്രണയവും സിനിമാ ജീവിതവും ഒന്നും തമിഴ് മക്കള്‍ എടുത്തു പുറത്തിടാത്ത അടച്ചിടുന്ന വിഷയമാണെങ്കിലും എംജി ആര്‍ എന്ന എംജി രാമകൃഷ്ണനുമായുള്ള പ്രണയം എല്ലാവര്‍ക്കും അറിയാമായിരുന്നതാണ്.

എംജിആര്‍

തമിഴകത്തിന്റെ പുരട്ചിതലൈവിയുടെ തലവര മാറ്റിയെഴുതിയത് എംജി ആറെന്ന എംജി രാമചന്ദനാണെന്നു പറയാം. തമിഴ് സിനിമയില്‍ തുടങ്ങി തമിഴ് രാഷ്ട്രീയത്തിലെ എതിരാളികളില്ലാത്ത ഏകാധിപതിയായി ജയലളിത മാറിയതിനു പിന്നില്‍ എംജി ആറിനു വലിയ ഒരു പങ്കുണ്ട്.

52 വയസ്സുള്ള നായകനോടു തോന്നിയ ആത്മബന്ധം

52 വയസ്സുളള എംജി ആറെന്ന നായകനോടു 17 കാരിയായ ജയക്കു തോന്നിയ ആത്മബന്ധം ഇരുവരും രഹസ്യമായി വയ്ക്കുകയായിരുന്നു. പലപ്പോഴും വിവാഹത്തിനു ജയ നിര്‍ബന്ധിച്ചിരുന്നെങ്കിലും എംജി ആറിനു മറ്റൊരു കുടുംബം ഉള്ളതിനാല്‍ അദ്ദേഹം ഒഴിഞ്ഞു മാറുകയായിരുന്നു.

വിവാഹം നടത്താന്‍ ജയലളിത ആവശ്യപ്പെട്ടിരുന്നു

പലതവണ വിവാഹം നടത്താന്‍ ജയലളിത ആവശ്യപ്പെട്ടിരുന്നെങ്കിലും പലപ്പോഴും വാക്ക് നല്‍കിയതിനു ശേഷം എംജിആര്‍ ഒഴിഞ്ഞുമാറുകയായിരുന്നെന്നാണ് ജയലളിതയെ കുറിച്ച് പത്രപ്രവര്‍ത്തകയായ വാസന്തി എഴുതിയ അമ്മ എന്ന പുസ്തകത്തില്‍ പറയുന്നത്.

എംജി ആറിനൊപ്പമുള്ള ആദ്യ ചിത്രം

ആയിരത്തില്‍ ഒരുവനായിരുന്നു ജയലളിതയുടെ എംജി ആറുമൊത്തുളള ജയലളിതയുടെ ആദ്യ ചിത്രം. പിന്നീട് ഒട്ടേറെ ചിത്രങ്ങളില്‍ ജയലളിത എംജിആറിന്റെ നായികയായി. ജയലളിതയുമായുള്ള അടുപ്പം ഉപേക്ഷിക്കണമെന്നു പറഞ്ഞവരെയെല്ലാം ഇരുവരും ചേര്‍ന്നകറ്റി.

ജീവിതത്തിലും ഹീറോ ആയിരുന്നു

സിനിമാ ചിത്രീകരണങ്ങളുമായി ബന്ധപ്പെട്ടും മറ്റു പല ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിലും അദ്ദേഹം സിനിമയില്‍ മാത്രമല്ല ജീവിതത്തിലും ഹീറോ ആയിരുന്നെന്ന് ജയലളിത ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

മററു നടിമാരെ നായികയാക്കി

എം ജിആര്‍ മററു നടിമാരെ നായികയാക്കുന്നത് ജയലളിതയ്ക്ക് ഇഷ്ടമില്ലായിരുന്നത്രേ..പിന്നീട് ഒരു ഘട്ടത്തില്‍ എംജിആറുമായി അകന്നപ്പോള്‍ തെലുങ്ക് നടന്‍ ശോഭന്‍ബാബുവുമായി അടുത്തതും വാര്‍ത്തയായിരുന്നു.

ജയലളിതയുടെ പ്രണയനായകന്‍ എന്നും എംജി ആര്‍ തന്നെ

പല സന്ദര്‍ഭങ്ങളിലും എംജിആറുമായി ജയലളിത വഴക്കിട്ടിരുന്നെങ്കിലും അപ്പോഴൊക്കെ ക്ഷമ ചോദിച്ച് പിന്നെയും അടുക്കുമായിരുന്നെന്നാണ് പറയുന്നത്.

English summary
mg ramachandran's roll in and jayalalitha's life

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam