twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എംജി ശ്രീകുമാറിന്‍റെ മനസ്സിലെ വലിയ വിഷമം! അന്ന് സമയത്ത് എത്താനായില്ല! ആ മുഖം അവസാനമായി കണ്ടില്ല

    |

    സംഗീതപാരമ്പര്യമുള്ള കുടുംബത്തിലാണ്എംജി ശ്രീകുമാര്‍ ജനിച്ചത്. അച്ഛനും അമ്മയ്ക്കും ചേട്ടനും ചേച്ചിക്കും പിന്നാലെയായി തന്റെ വഴിയും സംഗീതമാണെന്ന് തീരുമാനിക്കുകയായിരുന്നു അദ്ദേഹം. മോഹന്‍ലാലിന്റെ അടുത്ത സുഹൃത്ത് കൂടിയാണ് അദ്ദേഹം. ലാലുവിനായി പാടുമ്പോള്‍ ഏറെ സന്തോഷമാണെന്നും അന്നത്തെ സൗഹൃദം തങ്ങള്‍ ഇരുവരും അതേ പോലെ തന്നെ നിലനിര്‍ത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. എംജി ശ്രീകുമാറിന്റെ ചേട്ടനായ എംജി രാധാകൃഷ്ണന്‍രെ ഓര്‍മ്മദിനമായിരുന്നു കഴിഞ്ഞ ദിവസം. സംഗീത പ്രേമികളും ഒപ്പം പ്രവര്‍ത്തിച്ചവരുമൊക്കെ എംജി രാധാകൃഷ്‌ണെ അനുസ്മരിച്ച് എത്തിയിരുന്നു.

    ചേട്ടനായിരുന്നില്ല എനിക്ക് അദ്ദേഹം, അച്ഛന്‍ തന്നെയായിരുന്നുവെന്നാണ് എംജി ശ്രീകുമാര്‍ എല്ലായ്‌പ്പോഴും പറയാറുള്ളത്. സംഗീതഞ്ജനായ ചേട്ടനെ കണ്ടാണ് അനുജനും വളര്‍ന്നത്. വലുതായപ്പോള്‍ അതേ വഴി തന്നെ സഹോദരനും പിന്തുടരുകയായിരുന്നു. പാടാനായിരുന്നു സഹോദരന് കൂടുതല്‍ താല്‍പര്യം. തന്റെ സംഗീത ജീവിതത്തിന്റെ അടിസ്ഥാനം ചേട്ടന്‍ തന്നെയാണെന്ന് എംജി ശ്രീകുമാര്‍ പറയുന്നു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹം ചേട്ടനെക്കുറിച്ച് വാചാലനായത്. ആ വിശേഷങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

    അച്ഛന്റെ സ്ഥാനം

    അച്ഛന്റെ സ്ഥാനം

    അച്ഛന്റെ സ്ഥാനത്താണ് എംജി ശ്രീകുമാര്‍ ചേട്ടനായ എംജി രാധാകൃഷ്ണനെ കണ്ടിരുന്നത്. ഇരുവരും തമ്മില്‍ കുറച്ചേറെ വയസ്സിന്റെ വ്യത്യാസവുമുണ്ട്. രണ്ടാം വയസ്സ് മുതല്‍ തലസ്ഥാനനഗരിയിലായിരുന്നു എംജി ശ്രീകുമാര്‍ വളര്‍ന്നത്. അമ്മ സംഗീത കോളേജിലെ പ്രൊഫസറായിരുന്നു. ചേട്ടന്‍ സ്വാതി തിരുനാള്‍ സംഗീത അക്കാദമിയിലെ വിദ്യാര്‍ത്ഥി. ചേച്ചി വിമര്‍സ് കോളേജിലുമായിരുന്നു. അച്ഛന്‍ ചവിട്ടുനാടകവുമായി സജീവമായിരുന്നു. ചേട്ടനായിരുന്നു എന്റെ കാര്യങ്ങളെല്ലാം നോക്കിയിരുന്നത്.

    ചേട്ടനൊപ്പം

    ചേട്ടനൊപ്പം

    ചേട്ടനെപ്പോലെ സംഗീതത്തെക്കുറിച്ച് കോളേജില്‍ പോയി പഠിച്ചിരുന്നില്ല എംജി ശ്രീകുമാര്‍. ചേട്ടനൊപ്പം പാടിപ്പഠിക്കുകയായിരുന്നു. പിന്നിലിരുന്ന് തംബുരു മീട്ടുകയും ഒപ്പം പാടുകയുമൊക്കെ ചെയ്തത് വലിയ അവസരമായിരുന്നു. ചേട്ടനെപ്പോലെ പാടാന്‍ അദ്ദേഹത്തിന് മാത്രമേ കഴിയുമായിരുന്നുള്ളൂ. വീട്ടില്‍ വന്ന് പരിശീലനമൊന്നും നടത്തുന്നത് കണ്ടിട്ടില്ല, എന്നാല്‍ വേദികളില്‍ മികച്ച രീതിയില്‍ ആലപിക്കാറുമുണ്ട്. എങ്ങനെയാണ് അദ്ദേഹത്തിന് അത് സാധിക്കുന്നതെന്നോര്‍ത്ത് അത്ഭുതമായിരുന്നു അന്ന്.

    നാഴികക്കല്ല്

    നാഴികക്കല്ല്

    ചേട്ടന്റെ സിനിമാജീവിതത്തിലെ തന്നെ നാഴികക്കല്ലായി മാറിയ സിനിമയാണ് മണിച്ചിത്രത്താഴ്. ഗംഭീര ഗാനങ്ങളായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്. സുഹൃത്തുക്കളും ബന്ധങ്ങളുമൊക്കെ ഏറെയുണ്ടായിരുന്നുവെങ്കിലും സിനിമയില്‍ അദ്ദേഹം അത്രയധികം ശോഭിച്ചിരുന്നില്ല. ചെന്നൈയില്‍ പോയി പാട്ടുകള്‍ ചെയ്യുന്നതിനോട് അദ്ദേഹത്തിന് അത്ര താല്‍പര്യവുമുണ്ടായിരുന്നില്ല. സിനിമയില്‍ ശോഭിക്കാനാവാതെ പോയതില്‍ തനിക്കൊരു സങ്കടവുമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നുവെന്നും എംജി ശ്രീകുമാര്‍ ഓര്‍ത്തെടുക്കുന്നു.

    Recommended Video

    സൂപ്പര്‍ താരങ്ങള്‍ നോ പറഞ്ഞ സൂപ്പര്‍ഹിറ്റുകള്‍ | FilmiBeat Malayalam
    പ്രിയപ്പെട്ട പാട്ടുകള്‍

    പ്രിയപ്പെട്ട പാട്ടുകള്‍

    ചേട്ടന്റേതായി പുറത്തിറങ്ങിയ ലളിതഗാനങ്ങളെല്ലാം എനിക്ക് ഒരുപോലെ പ്രിയപ്പെട്ടതാണ്. മണിച്ചിത്രത്താഴിലെ ഗാനങ്ങളും ഒരുപാട് ഇഷ്ടമാണ്. പൂമകള്‍ വാഴുന്ന കോവിലില്‍, തിര നുരയും, തുടങ്ങിയ പാട്ടുകളും ഏറെ ഇഷ്ടമാണ്. പ്രണയവസന്തം തളിരണിയുമ്പോള്‍ എന്ന ഗാനമാണ് ആദ്യമായി ചേട്ടനൊപ്പം ആലപിച്ചത്. സിനിമയില്‍ ദാസേട്ടന്‍ പാടിയതാണ് വന്നത്. സത്യന്‍ അന്തിക്കാടായിരുന്നു വരികളെഴുതിയത്.

    കാണാനായില്ല

    കാണാനായില്ല

    ജീവിതത്തിലെ വലിയ വേദനകളിലൊന്നായി അവശേഷിക്കുന്ന കാര്യമാണ് ചേട്ടനെ അവസാനമായി കാണാനായില്ല എന്നുള്ളത്. ചേട്ടന്റെ വിയോഗത്തിന് കുറച്ച് ദിവസം മുന്‍പായാണ് സംഗീത പരിപാടിക്കായി അമേരിക്കയിലേക്ക് പോയത്. ആശുപത്രിയിലായിരുന്ന അദ്ദേഹത്തെ കണ്ട് അനുഗ്രഹം വാങ്ങിയാണ് പോയത്. അമേരിക്കയിലേക്ക് പോവുകയാണെന്ന് പറഞ്ഞപ്പോള്‍ ശരി എന്ന പോലെ തലയാട്ടുകയായിരുന്നു അദ്ദേഹം. മരണവിവരം അറിഞ്ഞപ്പോള്‍ വരാനാവാത്ത സാഹചര്യമായിരുന്നു. താന്‍ വരുന്നത് വരെ സംസ്‌കാരം നടത്താതിരിക്കാന്‍ കഴിയുമായിരുന്നില്ല. കുടുംബാംഗങ്ങള്‍ ചേര്‍ന്ന് നടത്തുകയായിരുന്നു. നാട്ടിലുണ്ടായിരുന്നിട്ടും താന്‍ പങ്കെടുത്തില്ലെന്ന തരത്തിലുള്ള വിമര്‍ശനങ്ങളും വന്നിരുന്നു. വല്ലാതെ വേദനിപ്പിച്ച കാര്യമായിരുന്നു ഇത്.

    English summary
    MG Sreekumar Recalled That He Couldn't Meet His Brother For The Last Time
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X