»   » ദുല്‍ഖര്‍ ചിത്രം ജോമോന്റെ സുവിശേഷങ്ങളില്‍ അബദ്ധങ്ങളുടെ പെരുമഴ!!! ഒന്നും രണ്ടുമല്ല 63 എണ്ണം!!!

ദുല്‍ഖര്‍ ചിത്രം ജോമോന്റെ സുവിശേഷങ്ങളില്‍ അബദ്ധങ്ങളുടെ പെരുമഴ!!! ഒന്നും രണ്ടുമല്ല 63 എണ്ണം!!!

Posted By:
Subscribe to Filmibeat Malayalam

സിനിമകളില്‍ നിരവധി അബന്ധങ്ങള്‍ സംഭവിക്കാറുണ്ട്. എല്ലാം വളരെ ചെറിയ അശ്രദ്ധകൊണ്ടുണ്ടാകുന്നവയുമാണ്. ഷോട്ടുകളുടെ തുടര്‍ച്ചയില്‍ സംഭവിക്കുന്ന തെറ്റുകളാണിവ. ചില തെറ്റുകള്‍ വളരെ ശ്രദ്ധയോടെ ഇരുന്നാല്‍ മാത്രമേ കണ്ടെത്താന്‍ കഴിയു, ചിലത് ആര്‍ക്കും വളരെ എളുപ്പം മനസിലാക്കാവുന്നവയുമായിരിക്കും.

ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയില്‍ പോലും അബദ്ധങ്ങള്‍ ഉണ്ടായിരുന്നു. സത്യന്‍ അന്തിക്കാട് ചിത്രം ജോമോന്റെ സുവിശേഷങ്ങളിലെ തെറ്റുകള്‍ ചൂണ്ടിക്കാട്ടി ഒരു വീഡിയോ പുറത്തിറങ്ങിയിരിക്കുന്നു. ഒന്നും രണ്ടും അല്ല 63 തെറ്റുകളാണ് വീഡിയോയില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

അബദ്ധങ്ങളില്ലാതെ ഒരു സിനിമയും ഇല്ല

അബദ്ധങ്ങളില്ലാതെ ഒരു സിനിമ പോലും ഇല്ല. അതിനാല്‍ ഈ അബദ്ധങ്ങളൊന്നും തന്നെ സിനിമയെ മോശമായി ബാധിക്കുന്നില്ല. ഈ വിഡിയോ മോശമായി കരുതുന്നവര്‍ക്ക് ഇപ്പോള്‍ തന്നെ ക്ലോസ് ചെയ്യാവുന്നതാണ് എന്ന വാചകങ്ങളോടെയാണ് വീഡിയോ ആരംഭിക്കുന്നത്.

അണിയറ പ്രവര്‍ത്തകരുടെ പ്രതിഫലനം

ചിത്രത്തിലെ പല രംഗങ്ങളിലും കാണാവുന്ന ഒരു അബദ്ധമായി വീഡിയോയില്‍ കാണിക്കുന്നത് കണ്ണാടിയിലും കാറിലും കണ്ണടയിലും മറ്റും അണിയറ പ്രവര്‍ത്തകരുടെ പ്രതിബിംബം കാണാമെന്നതാണ്. കാറിലും കണ്ണാടിയിലും എല്ലാം ഇത് കാണാം. ഇത് ഒരു സാധാരണ കാര്യമാണെങ്കിലും എല്ലാവരും ഇത്തരം പ്രതിബിംബങ്ങള്‍ വിഷ്വല്‍ ഇഫെക്‌സിന്റെ സഹായത്താല്‍ ഒഴിവാക്കുകയാണ് പതിവ്. എന്നാല്‍ ജോമോന്റെ സുവിശേഷങ്ങളില്‍ അത് ഉണ്ടായിട്ടില്ലെന്നാണ് അതില്‍ നിന്നും മനസിലാക്കുന്നത്.

കാറിലെ അബദ്ധങ്ങള്‍

ചിത്രത്തില്‍ ഏറ്റവും അധികം അബദ്ധങ്ങള്‍ ഉള്ളത് കാറുമായി ബന്ധപ്പെട്ടാണ്. അതില്‍ തന്നെ അധികവും അണിയറ പ്രവര്‍ത്തകരുടെ പ്രതിബിംബമാണ്. കൂടാതെ കാറിലെ കര്‍ട്ടനുകള്‍ ഓരോ ഷോട്ടിലും മാറി മാറി വരുന്നത് കാണാം. തുറന്നിട്ട കര്‍ട്ടനുകള്‍ അടച്ച് വച്ചും കര്‍ട്ടനില്ലാത്ത കാറില്‍ പിന്നീട് കര്‍ട്ടന്‍ വരുന്നതും കാണാം.

ലൊക്കേഷന്‍ തന്നെ മാറി

ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ വിന്‍സെന്റ് വയല്‍ക്കരയല്‍ കുറച്ച് സ്ഥലം വാങ്ങുന്നുണ്ട്. അവിടെ ഒരു ഫ്‌ളാറ്റ് പണിയാനാണ് പുള്ളിയുടെ തീരുമാനം. പ്ലോട്ട് മാത്രം കാണിക്കുമ്പോള്‍ ചുറ്റും വയല്‍ മാത്രമാണുള്ളത് മരങ്ങളോ മറ്റോ കാണാനില്ല. എന്നാല്‍ അധികം വൈകാതെ പ്രസ്തുത പ്ലോട്ടില്‍ നിര്‍മാണം ആരംഭിക്കുമ്പോള്‍ ചുറ്റും മരങ്ങളും വീടുകളും കാണാം.

സ്ഥാന ചലനം സംഭവിക്കുന്ന വസ്തുകള്‍

ഒരു സീനിലെ വസ്തുക്കള്‍ സെക്കന്റുകള്‍ മാത്രം വ്യത്യാസമുള്ള ഷോട്ടുകൡ സ്ഥാനം മാറി ഇരിക്കുന്നത് കാണാം. ഇടത്തേ ഷോള്‍ഡില്‍ കിടന്നത് ബാഗ് വലത്തേ ഷോള്‍ഡറിലാകുന്നു. മടക്കി വച്ച ഷര്‍ട്ടിന്റെ കൈ അഴിച്ചിട്ടിരിക്കുന്നു. നെയിംബോര്‍ഡ് മാറി ഇരിക്കുന്നു. തുടങ്ങി ഇത്തരത്തിലുള്ള ഓട്ടേറെ അബദ്ധങ്ങള്‍ ചിത്രത്തില്‍ കാണാം.

ആദ്യം ഇടംകൈ കൊണ്ട് ഹായ് പിന്നെ വലംകൈ

തൃശൂരിലൂടെ ദുല്‍ഖറിന്റെ ജോമോന്‍ എന്ന കഥാപാത്രം ബസിലെ മുന്‍ഡോറില്‍ നിന്ന് യാത്ര ചെയ്യുന്ന സമയത്താണ് ഇന്നസെന്റിന്റെ കഥാപാത്രമായ പാലോടനെ കാണുന്നത്. ആദ്യം ഇടത്തെ കൈ വീശിക്കാണിക്കുന്ന ജോമോന്‍ തൊട്ടടുത്ത ഷോട്ടില്‍ വലത്തേ കൈയാണ് പാലോടനെ വീശിക്കാണിക്കുന്നത്.

ബാറിലെ ഗ്ലാസും അബദ്ധങ്ങളും

ബാറില്‍ വച്ച് ജോമോനും മുസ്തഫയും ബിയര്‍ കുടിക്കുന്ന രംഗത്തിലും നിരവധി അബദ്ധങ്ങള്‍ കാണാന്‍ സാധിക്കും. ഗ്ലാസിന്റെ മുക്കാല്‍ ഭാഗത്തോളം ബിയര്‍ നിറച്ച ഗ്ലാസാണ് കുടിക്കാനായി ജോമോന്‍ എടുക്കുന്നത്. ചുണ്ടോടടുപ്പിക്കുമ്പോള്‍ അതില്‍ കാല്‍ ഭാഗം മാത്രമേ മദ്യമുള്ളു. തിരിച്ച് ടേബിളില്‍ വയ്ക്കുമ്പോള്‍ വീണ്ടും മുക്കാല്‍ ഭാഗത്തോളം മദ്യം കാണാം. മറ്റൊരും മദ്യപാന രംഗത്തിലും ഇതേ അബദ്ധം ആവര്‍ത്തിക്കുന്നുണ്ട്.

അബദ്ധങ്ങളുടെ വീഡിയോ കാണാം

അബദ്ധങ്ങളുടെ വീഡിയോ കാണാം

English summary
There is more the 60 mistakes in Santhyan Anthikkad movie Jomonte Suviseshangal. A video pointing out those mistake were posted in youtube. All are continuety mistakes.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam