For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മിയയ്ക്കും അശ്വിനും ആണ്‍കുഞ്ഞ്, അമ്മയായ സന്തോഷം പങ്കുവെച്ച് നടി, ചിത്രം വൈറല്‍

  |

  മലയാളി പ്രേക്ഷകര്‍ക്ക് ഒന്നടങ്കം പ്രിയങ്കരിയായ താരമാണ് നടി മിയ ജോര്‍ജ്ജ്. മോളിവുഡിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലെല്ലാം മിയ തിളങ്ങി. മുന്‍നിര നായികയായി മലയാളത്തില്‍ സജീവമായ സമയത്താണ് നടിയുടെ വിവാഹം കഴിഞ്ഞത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ എറണാകുളം സ്വദേശിയും ബിസിനസുകാരനുമായ അശ്വിനാണ് മിയയെ ജീവിത സഖിയാക്കിയത്. ഇവരുടെ വിവാഹ ചിത്രങ്ങളും വീഡിയോസുമെല്ലാം അന്ന് സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം ട്രെന്‍ഡിംഗായി മാറിയിരുന്നു.

  നടി രുഹാനി ശര്‍മ്മയുടെ ഗ്ലാമര്‍ ലുക്ക് ചിത്രങ്ങള്‍ പുറത്ത്, കാണാം

  പ്രണയ വിവാഹമല്ലെന്നും അറേഞ്ച്ഡ് മാര്യേജ് ആണെന്നും ആണ് മിയ അറിയിച്ചത്. മാട്രിമോണി സെെറ്റിലൂടെ അമ്മ തന്നെയാണ് അശ്വിനെ കണ്ടെത്തിയതെന്നും നടി പറഞ്ഞിരുന്നു. വിവാഹ ശേഷവും വിശേഷങ്ങള്‍ പങ്കുവെച്ച് സോഷ്യല്‍ മീഡിയയില്‍ ആക്ടീവായിരുന്നു നടി. കൂടാതെ ചാനല്‍ പരിപാടികളില്‍ അശ്വിനൊപ്പം അതിഥിയായും മിയ പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തി.

  അതേസമയം കുറച്ചുനാളായി സോഷ്യല്‍ മീഡിയയില്‍ നിന്നും ബ്രേക്ക് എടുത്തിരിക്കുകയായിരുന്നു നടി. മിയ ഗര്‍ഭിണിയാണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും നടി ഇതേകുറിച്ച് പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ അമ്മയായ സന്തോഷം പങ്കുവെച്ച് സമൂഹ മാധ്യമങ്ങളില്‍ വീണ്ടും എത്തിയിരിക്കുകയാണ് താരം. തനിക്കും അശ്വിനും ആണ്‍കുഞ്ഞ് പിറന്ന സന്തോഷം പങ്കുവെച്ചാണ് മിയ എത്തിയത്.

  അശ്വിനും കുഞ്ഞിനുമൊപ്പമുളള ചിത്രം പങ്കുവെച്ച താരം മകന്‌റെ പേരും തന്‌റെ പുതിയ പോസ്റ്റിലൂടെ അറിയിച്ചു. ലൂക്ക ജോസഫ് ഫിലിപ്പ് എന്നാണ് മിയയും അശ്വിനും ആദ്യത്തെ കണ്‍മണിക്ക് പേരിട്ടിരിക്കുന്നത്. നിരവധി പേരാണ് നടിക്കും ഭര്‍ത്താവിനും അഭിനന്ദനങ്ങള്‍ അറിയിച്ച് എത്തുന്നത്. കമന്റുകളില്‍ ഗര്‍ഭിണിയായ വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കാതിരുന്ന മിയയെ അഭിനന്ദിച്ചും ചിലര്‍ എത്തുന്നുണ്ട്.

  'അഭിനന്ദനങ്ങള്‍, ഗര്‍ഭിണിയായതും പ്രസവിച്ചതും ഒന്നും ആരും അറിഞ്ഞതുമില്ല, മാധ്യമങ്ങള്‍ കൊട്ടിഘോഷിച്ചതുമില്ല' എന്നാണ് ഒരാള്‍ മിയയുടെ ചിത്രത്തിന് താഴെ കുറിച്ചത്. കുഞ്ഞിനൊപ്പമുളള മിയയുടെ ചിത്രം പുറത്തിറങ്ങി നിമിഷ നേരങ്ങള്‍ക്കുളളിലാണ് അത് വൈറലായത്. അടുത്തിടെ മിയയുടെ സുഹൃത്ത് ജിപിയുടെ യൂടൂബ് വീഡിയോ ഇറങ്ങിയതിന് പിന്നാലെയാണ് നടി ഗര്‍ഭിണിയാണോ എന്ന സംശയം ആരാധകരിലുണ്ടായത്.

  Miya George Biography | മിയാ ജോര്‍ജ്ജ് ജീവചരിത്രം | FilmiBeat Malayalam

  അന്ന് മിയയുടെ വീട് സന്ദര്‍ശിച്ചത് വീഡിയോ ആക്കി യൂടൂബില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു ജിപി. വീഡിയോ കണ്ട മിക്കവരും മിയ ഗര്‍ഭിണിയാണെന്ന് ഉറപ്പിച്ച് പറഞ്ഞിരുന്നു. എന്നാല്‍ അന്ന് ഒന്നും ഇതേകുറിച്ച് നടി പ്രതികരിച്ചിരുന്നില്ല. മിയ ഉടന്‍ തന്നെ ഈ വിവരം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു. എന്നാലിപ്പോള്‍ പ്രസവ ശേഷമാണ് നടി ഇതേകുറിച്ച് അറിയിച്ചത്. ഗാര്‍ഡിയന്‍ ആണ് മിയയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഒരു സ്‌മോള്‍ ഫാമിലി എന്ന ചിത്രത്തിലൂടെയാണ് നടിയുടെ സിനിമാ അരങ്ങേറ്റം. തുടര്‍ന്ന് മുപ്പത്തഞ്ചിലധികം സിനിമകളില്‍ നായികയായും സഹനടിയായും മിയ അഭിനയിച്ചു.

  English summary
  Miya George And Ashwin Philip Blessed With A Baby Boy, Baby Latest Photos Goes Trending
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X