For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മിയ ഗർഭിണിയായെന്ന കാര്യം വാർത്തയാവാത്തതിന് കാരണം; ഭര്‍ത്താവും താനും ചേര്‍ന്ന് എടുത്ത തീരുമാനമാണെന്ന് നടി

  |

  കൊവിഡ് കാലത്താണ് നടി മിയ ജോര്‍ജിന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട പല സംഭവങ്ങളും ഉണ്ടാവുന്നത്. അതില്‍ പ്രധാന കാര്യം വിവാഹം കഴിഞ്ഞതാണ്. വൈകാതെ നടി ഗര്‍ഭിണിയാവുകയും ഒരു ആണ്‍കുഞ്ഞിന് ജന്മം കൊടുക്കുകയും ചെയ്തു. വിവാഹക്കാര്യം എല്ലാവരും ആഘോഷമാക്കിയെങ്കിലും മിയ ഗര്‍ഭിണിയായെന്ന വിവരം എവിടെയും വന്നിരുന്നില്ല.

  ആദ്യമേ പുറത്ത് പറയാന്‍ തോന്നാത്തത് കൊണ്ടാണ് അക്കാര്യം ആരോടും പറയാത്തതെന്നാണ് നടിയിപ്പോള്‍ വെളിപ്പെടുത്തുന്നത്. ശ്രീകണ്ഠന്‍ നായരുടെ കൂടെ ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മിയ. അവതാരകന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവേ മാസം തികയാതെ ജനിച്ച കുഞ്ഞിനെ കുറിച്ച് നടി മനസ് തുറന്നത്.

  വിവാഹം നടന്നതിനെ പറ്റി മിയ ജോര്‍ജ് പറഞ്ഞതിങ്ങനെ..

  'ലോക്ഡൗണ്‍ കാലത്താണ് തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട സംഭവങ്ങളൊക്കെ നടന്നതെന്നാണ് മിയ പറയുന്നത്. 2020 സെപ്റ്റംബറിലായിരുന്നു വിവാഹം. ഇരുപത് പേര്‍ക്ക് മാത്രം പങ്കെടുക്കാനേ അന്ന് സാധിച്ചിട്ടുള്ളു. പിന്നെ മകന്‍ ജനിച്ചതും ഒരു കൊവിഡ് കാലത്താണെന്നും മിയ പറയുന്നു'.

  രണ്ടാമത്തെ വിവാഹത്തിന് അമല പോള്‍ തയ്യാറായോ? പ്രതിശ്രുത വരന് വേണ്ട യോഗ്യതയെ കുറിച്ച് നടിയ്ക്ക് പറയാനുള്ളത്..

  മിയ ഗര്‍ഭിണിയാണെന്ന് പുറംലോകം അറിയാതിരുന്നതിന് കാരണമെന്താണ്?

  'സാധാരണ താരങ്ങളുടെ ഗര്‍ഭകാലം ദേശീയ മാധ്യമത്തില്‍ വരെ വരുന്നതാണ്. സോഷ്യല്‍ മീഡിയയിലൊക്കെ അതിനെ കുറിച്ചുള്ള ചര്‍ച്ചകളും നടക്കും. പക്ഷേ തന്റെ ഗര്‍ഭകാലം രഹസ്യമാക്കി വെച്ചതല്ലെന്നാണ് മിയ പറയുന്നത്. ആദ്യമേ ഇതിനെ കുറിച്ച് പറയണമെന്ന് തോന്നിയില്ല. ഒന്‍പത് മാസമുണ്ടല്ലോ. അതിനിടയില്‍ എപ്പോഴെങ്കിലും പറയാമെന്ന് വിചാരിച്ചു. അതുകൊണ്ട് ആദ്യത്തെ മാസങ്ങളില്‍ പറഞ്ഞില്ല. ഗര്‍ഭിണിയായ സമയത്ത് കുറച്ച് നാള്‍ ബെഡ് റസ്റ്റ് എടുക്കേണ്ടി വന്നിരുന്നു. അന്ന് പിന്നെ അത് പുറത്തറിയേണ്ടെന്ന് കരുതി മൂടി വച്ചു'.

  സെക്‌സിനിടയിൽ ഉറങ്ങിയിട്ടുണ്ടോ, കല്യാണം മുടക്കിയിട്ടുണ്ടോ? കുക്കുവിനോടും ലിജോയോടും വേറിട്ട ചോദ്യങ്ങളുമായി ദീപ

  മാസം തികയാതെ ഉണ്ടായ മകനെ കുറിച്ച് മിയയുടെ വാക്കുകള്‍

  'ഞങ്ങള്‍ രണ്ട് പേരുടെയും തീരുമാനമാണത്. മകന്‍ ലൂക്ക ജനിച്ച് രണ്ട് മാസത്തിന് ശേഷമാണ് ഇക്കാര്യം പുറംലോകത്തോട് പറയുന്നത്. ലൂക്ക പ്രീമെച്ചര്‍ ബേബിയാണ്. ഏഴാം മാസത്തില്‍ അവന്‍ ജനിച്ചു. ഒരു മാസം എന്‍ഐസിയുവില്‍ കിടന്നു. വെയിറ്റ് കുറവായത് കൊണ്ട് രണ്ട് കിലോ ആയതിന് ശേഷമാണ് നമ്മുടെ കൈയ്യില്‍ തന്നത്'.

  റോബിനെ ഇന്‍സ്റ്റാഗ്രാമില്‍ അണ്‍ഫോളോ ചെയ്തതിന്റെ കാരണം പറഞ്ഞ് ദില്‍ഷ; ബ്ലെസ്ലിയെ കുറിച്ചും താരം

  Recommended Video

  പ്രണയ വിവാഹമാണോ ? മിയ പറയുന്നു | FilmiBeat Malayalam

  ഒരു ഫോട്ടോ പങ്കുവെച്ചതോടെ എല്ലാവരും എല്ലാ കാര്യങ്ങളും അറിഞ്ഞതെന്ന് മിയ

  'ഗര്‍ഭിണിയായതിനെ പറ്റിയോ കുഞ്ഞിന് ജന്മം കൊടുത്തതിനെ പറ്റിയോ ഒന്നും പറഞ്ഞില്ല. ഞാനും ഭര്‍ത്താവും കുഞ്ഞിനെ എടുത്ത് നില്‍ക്കുന്നൊരു ഫോട്ടോ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുകയാണ് ചെയ്തത്. അത് എല്ലാവര്‍ക്കും ഒരു ഷോക്കിങ് ആയെന്ന് തോന്നു. പെട്ടെന്ന് പറഞ്ഞപ്പോള്‍ എല്ലാവരും ഞെട്ടി. മകനെ കൊണ്ട് അധികം ലൊക്കേഷനില്‍ പോയിട്ടില്ല. ഇടയ്ക്ക് കുഞ്ഞിനൊപ്പം മമ്മിയെയും കൂട്ടി ലൊക്കേഷനിലേക്ക് പോയിട്ടുണ്ടെന്നും നടി സൂചിപ്പിച്ചു'.

  English summary
  Miya George Opens Up About Her Pregnancy And Birth Of Son Luca
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X