For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കല്യാണം കഴിഞ്ഞ് കുട്ടിയായിട്ടും പക്വത വന്നിട്ടില്ല; അമ്മയായെന്ന് ഇനിയും ഉള്‍കൊള്ളാന്‍ തോന്നിയിട്ടില്ലെന്ന് മിയ

  |

  മലയാളക്കരയില്‍ ഏറ്റവുമധികം ആരാധക പിന്‍ബലമുള്ള നടിയാണ് മിയ ജോര്‍ജ്. സോഷ്യല്‍ മീഡിയയിലും വലിയ പിന്തുണയാണ് നടിയ്ക്ക് ലഭിക്കാറുള്ളത്. ക്യൂട്ട് സുന്ദരിയായി അറിയപ്പെട്ടിരുന്ന നടി ഇപ്പോള്‍ നല്ലൊരു കുടുംബിനി കൂടിയാണ്. ലോക്ഡൗണ്‍ കാലത്താണ് മിയയുടെ വിവാഹം നടക്കുന്നത്. വിവാഹം കഴിഞ്ഞ് അധികം വൈകാതെ നടി അമ്മയാവുകയും ചെയ്തു.

  മകന് ഒരു വയസ് കഴിഞ്ഞതോട് കൂടി അഭിനയത്തിലേക്ക് തിരിച്ച് വന്നിരിക്കുകയാണ് നടി. അതേ സമയം ഇപ്പോഴും ഒരു അമ്മയായെന്നോ ഭാര്യയാണെന്നോ ഉള്ള ഫീലിംങ്‌സ് ഒന്നും തനിക്കില്ലെന്നാണ് മിയ പറയുന്നത്. അടുത്തിടെ സീ മലയാളം ന്യൂസിന് നല്‍കിയ അഭിമുഖത്തിലൂടെ മനസ് തുറന്ന് സംസാരിക്കുകയായിരുന്നു മിയ.

  സിനിമയില്‍ കുറച്ച് കുശുമ്പിയായ ഭാര്യയായി അഭിനയിച്ചിട്ടുണ്ട്. യഥാര്‍ഥ ജീവിതത്തിലെ ഭാര്യ റോളും ഇങ്ങനെയാണോന്നാണ് അവതാരക മിയയോട് ചോദിച്ചത്. 'അഭിമുഖങ്ങളിലും മറ്റുമൊക്കെ ഞാന്‍ സംസാരിക്കുന്നതാണ് യഥാര്‍ഥ രീതി. ഇതുപോലൊക്കെ തന്നെയാണ് വീട്ടിലും പെരുമാറുന്നതും സംസാരിക്കുന്നതും.

  ഭാര്യയാവുക, അമ്മയാവുക, എന്നതൊക്കെ നമ്മുടെ ജീവിതത്തിലേക്ക് വന്ന് ചേരുന്നതാണ്. അങ്ങനൊരു പേരുകള്‍ നമ്മളിലേക്ക് വന്നെന്ന് കരുതി സ്വഭാവത്തിന് കാര്യമായ മാറ്റം വരണമെന്നില്ല. എനിക്ക് മുന്‍പ് ഉണ്ടായിരുന്ന അതേ സ്വഭാവം പോലെയാണ് തോന്നുന്നതെന്ന്', മിയ പറയുന്നു.

  Also Read: ജയന്റെ ശരീരത്ത് കത്തി വെക്കാന്‍ തോന്നുന്നില്ലെന്നാണ് ഡോക്ടര്‍ പറഞ്ഞത്; അവസാനമായി കണ്ടതിനെ കുറിച്ച് നടി വിധുബാല

  എന്റെ കൂട്ടുകാരികളൊക്കെ ഉള്ള ഒരു ഗ്രൂപ്പുണ്ട്. ചിലര്‍ക്ക് കുട്ടികളൊക്കെ ആയി. ഇടയ്ക്ക് ഞങ്ങള്‍ കൂടാറുണ്ട്. ആ സമയത്ത് ഞങ്ങള്‍ പഴയ പല കാര്യങ്ങളിലേക്കും പോവാറുണ്ട്. അടുത്തിടെ ഞങ്ങള്‍ വിവാഹത്തിന് ശേഷമുള്ള ജീവിതത്തെ കുറിച്ച് ആ ഗ്രൂപ്പില്‍ സംസാരിച്ചിരുന്നു. നമ്മളെല്ലാവരുടെയും കല്യാണം കഴിഞ്ഞു, കുട്ടികളൊക്കെയായി, എന്നിട്ടും അത്രയൊക്കെ മാനസിക വളര്‍ച്ച നമുക്കായോ എന്നായിരുന്നു കൂട്ടുകാരികളുടെ ചോദ്യം.

  ഇത് എന്റെ മാത്രം പ്രശ്‌നമല്ല, മറ്റുള്ളവര്‍ക്കും ഇതേ കുഴപ്പം തോന്നിയിട്ടുണ്ടാവാമെന്ന് അതിലൂടെ മനസിലായി. ഞാന്‍ ചെറുതായിരുന്നപ്പോള്‍ പത്താം ക്ലാസില്‍ പഠിക്കുന്നവരൊക്കെ വലിയ ചേച്ചിമാരാണ്. എന്നാല്‍ ഞാന്‍ പത്തിലേക്ക് എത്തിയപ്പോള്‍ പത്തോക്കെ അത്രയും വലിയ പ്രായമാണോന്ന് ചിന്തിക്കും. ഇപ്പോള്‍ അമ്മയായെന്ന് കരുതി അതെന്തോ വലിയ സംഭവമായിട്ടൊന്നും തോന്നുന്നില്ല. മനസിന് പോലും അങ്ങനൊരു ഫീലിങ്ങില്ല. ഞാനുമൊരു കുട്ടിയാണെന്ന ചിന്തയില്‍ തന്നെയാണെന്നാണ് മിയ പറയുന്നത്.

  മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ട അശ്വിന്‍ ഫിലിപ്പുമായി 2020 സെപ്റ്റംബറിലാണ് മിയ വിവാഹിതയാവുന്നത്. വളരെ പെട്ടെന്ന് തന്നെ നടി ഗര്‍ഭിണിയാവുകയും ചെയ്തു. ഇക്കാര്യം പുറംലോകത്തോട് നടി പറഞ്ഞതുമില്ല. എന്നാല്‍ മാസം തികയാതെ ഏഴാം മാസത്തിലാണ് മിയ ഒരു ആണ്‍കുഞ്ഞിന് ജന്മം കൊടുക്കുന്നത്. കഴിഞ്ഞ വര്‍ഷം മേയ് മാസത്തില്‍ ലൂക്ക എന്ന പേരുള്ള മകന്‍ ജനിച്ചു. ഇക്കഴിഞ്ഞ മേയില്‍ ലൂക്കയുടെ ഒന്നാം ജന്മദിനമായിരുന്നു.

  മകന്റെയും ഭര്‍ത്താവിന്റെയും കൂടെയുള്ള ജീവിതം ആഘോഷിക്കുന്നതിനൊപ്പം മിയ കരിയറിലും സജീവമാണ്. തമിഴില്‍ വിക്രം നായകനായി അഭിനയിച്ച ചിത്രത്തില്‍ മിയയും പ്രധാനപ്പെട്ട റോളില്‍ എത്തിയിരുന്നു. മലയാളത്തിലും സിനിമയിലും ടെലിവിഷന്‍ പരിപാടികളിലുമൊക്കെ നടി തിളങ്ങി നില്‍ക്കുകയാണിപ്പോള്‍.

  English summary
  Miya George Opens Up About Her Wife And Mother Role After Marriage Goes Viral. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X