»   » മലയാളികളുടെ പിന്തുണ ഇത്രയധികം നേടിയ മറ്റൊരു താരസുന്ദരിയുണ്ടാവില്ല! മിയയുടെ സൂപ്പര്‍ ചിത്രങ്ങള്‍ ഇതാ!

മലയാളികളുടെ പിന്തുണ ഇത്രയധികം നേടിയ മറ്റൊരു താരസുന്ദരിയുണ്ടാവില്ല! മിയയുടെ സൂപ്പര്‍ ചിത്രങ്ങള്‍ ഇതാ!

Posted By: Saranya KV
Subscribe to Filmibeat Malayalam

ചുരുങ്ങിയ കാലംകൊണ്ട് പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ നടിയാണ് മിയ ജോര്‍ജ്. അല്‍ഫോന്‍സാമ്മ എന്ന സീരിയലിലൂടെ അഭിനയരംഗത്ത് വന്ന താരത്തിന് ഇപ്പോള്‍ കൈ നിറയെ ചിത്രങ്ങളാണ്. ടെലിവിഷന്‍ സീരീയലുകളിലെ താരം ചലച്ചിത്രതാരമാവുന്നതിനു മുന്‍പ് മിയ ടെലിവിഷന്‍ സീരിയലുകളില്‍ സജീവമായിരുന്നു.

ദിലീഷ് പോത്തന്റെ സിനിമ കാഴ്ചപാട് മാറ്റിയത് പപ്പയുടെ ആ ചോദ്യമായിരുന്നു!ശരിക്കും സത്യം പറഞ്ഞാല്‍ പോരേ?

അല്‍ഫോന്‍സാമ്മ, കുഞ്ഞാലി മരക്കാര്‍ എന്നീ സീരിയലുകളിലാണ് താരം അഭിനയിച്ചത്. അല്‍ഫോന്‍സാമ്മ എന്ന സീരിയലിലെ അഭിനയത്തിന് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്.

സിനിമയിലേക്ക്

അറിയപെടുന്ന മോഡല്‍കൂടിയാണ് മിയ. 2012ലെ കേരള മിസ്സ് ഫിറ്റ്‌നസ് മത്സരത്തിലേക്ക് മിയയെ തിരഞ്ഞെടുത്തിരുന്നു. മോഡല്‍ രംഗത്തുനിന്നുമാണ് താരം സിനിമയിലേക്ക് വരുന്നത്. തുടക്കത്തില്‍ ചെറിയ റോലുകളിലായിരുന്നു അഭിനയിച്ചിരുന്നത്. 2012ല്‍ പുറത്തിറങ്ങിയ ചേട്ടായീസ് എന്ന ചിത്രത്തിലാണ് മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ആദ്യചിത്രം


ടെലിവിഷന്‍ സീരിയലുകളില്‍ സജീവമായ മിയ ആദ്യമായി അഭിനയിച്ച ചിത്രം 2010ല്‍ പുറത്തിറങ്ങിയ ഒരു സ്‌മോള്‍ ഫാമിലി എന്ന ചിത്രമാണ്. മണിക്കുട്ടി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ അവതരിപ്പിച്ചത്. എന്നാല്‍ ആ ചിത്രം വാണിജയപരമായി വലിയ വിജയം കണ്ടില്ല. എങ്കിലും മിയഎന്ന ചലച്ചിത്രതാരത്തെ എല്ലാവരും ശ്രദ്ധിക്കാന്‍ തുടങ്ങി.

ചേട്ടായീസ് ..ആദ്യ മുഴുനീള കഥാപാത്രം

സീരിയലുകളിലും , ചലച്ചിത്രങ്ങളിലും സപ്പോര്‍ട്ടിങ്ങ് താരമായി അഭിനയിച്ച മിയയുടെ ആദ്യ മുഴുനീള കഥാപാത്രം ചേട്ടായീസ് എന്ന ചിത്രത്തിലായിരുന്നു. ബിജുമോനോന്റെ ഭാര്യയായിട്ടായിരുന്നു ചിത്രത്തില്‍ മിയ അഭിനയിച്ചത്.

വ്യത്യസ്തതയാര്‍ന്ന കഥാപാത്രങ്ങള്‍

ചേട്ടായീസ് എന്ന ചിത്രത്തിനുശേഷം മിയയ്ക്ക് ഒരുപാട് കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ അവസരം ലഭിച്ചു. മോഹന്‍ലാല്‍, ആസിഫ് അലി എന്നിവര്‍ അഭിനയിച്ച റെഡ് വൈന്‍ ആയിരുന്നു മിയയുടെ അടുത്ത ചിത്രം. അതിനു ശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്ത മെമ്മറീസ് എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. ആ വര്‍ഷത്തെ മികച്ച ചിത്രങ്ങളില്‍ ഒന്നായിരുന്നു മെമ്മറീസ്.

കുഞ്ചാക്കോ ബോബനാപ്പം

ഒന്നിനുപുറകെ ഒന്നായി മികച്ച ചിത്രങ്ങളായിരുന്നു മിയയ്ക്ക് പിന്നീട് ലഭിച്ചത്. കുഞ്ചാക്കോ ബോബന്റെ കൂടെ വിശുദ്ധന്‍ എന്ന ചിത്രത്തില്‍ സെഫി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു.

ആസിഫ് അലിയോടൊപ്പം

റെഡ് വൈന്‍ എന്ന ചിത്രത്തിനുശേഷം ആസിഫ് അലിയോടൊപ്പം വീണ്ടും മിയ അഭിനിയിച്ചു.ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്ത ഹായ് അയാം ടോണി എന്ന ചിത്രമായിരുന്നു അത്. സൈക്കോളജിക്കല്‍ ത്രില്ലര്‍ ഗണത്തില്‍പെടുന്ന ചിത്രത്തില്‍ മിയ മികച്ച അഭിനയമായിരുന്നു കാഴ്ച വെച്ചത്.

നിരവധി കഥാപാത്രങ്ങള്‍


സിനിമയില്‍ സജീവമായതോടെ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളിലൂടെ മിയ തന്റെ സാന്നിദ്ധ്യം മലയാളസിനിമയില്‍ അറിയിച്ചുകൊണ്ടേയിരുന്നു. ഹലോ നമസ്‌തെ, ബോബി, ദ ഗ്രേറ്റ് ഫാദര്‍ തുടങ്ങിയ ചിത്രങ്ങളില്‍ മിയ മികച്ച കഥാപാത്രത്തെ അവതരിപ്പിച്ചു. തൊട്ടാവാടി, കോഴി തങ്കച്ചന്‍, പരോള്‍ എന്നിവയാണ് മിയയുടെ ഇനി വരാനിരിക്കുന്ന പുതിയ ചിത്രങ്ങള്‍

English summary
Miya George's latest photos

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam