For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മോഹൻലാലും മമ്മൂട്ടിയും ഇങ്ങനെയാണ്! കണ്ടു പഠിക്കണം ഇവരെ, വെളിപ്പെടുത്തലുമായി യുവ നടി

  |

  മിനിസ്ക്രീനിൽ നിന്ന് ബിഗ് സ്ക്രീനിലേയ്ക്ക് ചുവട് വെച്ച താരമാണ് മിയ ജോർജ്. അൽഫോൺസാമ്മ, കുഞ്ഞാലി മരയ്ക്കാർ എന്നീ മിനിസ്ക്രീൻ പരമ്പരയിലൂടെയാണ് താരം അഭിനയത്തിലേയ്ക്ക് ചുവട് വെച്ചത്. പിന്നീട് ചെറിയ വേഷത്തിലൂടെ വെള്ളിത്തിരയിൽ എത്തി പിന്നീട മോളിവുഡിൽ സജീവമാകുകയായിരുന്നു താരം. ചേട്ടായീസ് എന്ന ചിത്രത്തിലൂടെയാണ് നായികയായി താരം അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് മലയാളത്തിലെ മുൻനിര താരങ്ങളോടൊപ്പവും യുവ താരങ്ങളോടൊപ്പവും മിയ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

  ഒരു ഫ്ലാനുമില്ലാതെ സിനിമയിൽ എത്തിയ ആളാണ് താൻ. സ്കൂളിൽ പഠിക്കുമ്പോൾ വളരെ അവിചാരിതമായിട്ടാണ് അൽഫോൺസ് അമ്മയിൽ അവസരം ലഭിക്കുന്നത്. മിയ ഏറ്റവു കൂടുതൽ പൃഥ്വിരാജ് ചിത്രങ്ങളിലൂടെയാണ് വെള്ളിത്തിരയിൽ എത്തിയിട്ടുള്ളത്. ഇപ്പോഴിത സൂപ്പർ താരങ്ങൾക്കൊപ്പം അഭിനയിച്ചപ്പോഴുണ്ടായ അനുഭവം വെളിപ്പെടുത്തുകയാണ് താരം. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്

  2014 ൽ പുറത്തു വന്ന മിസ്റ്റർ ഫ്രോഡ് എന്ന ചിത്രത്തിലാണ് മോഹൻലാലിനോടൊപ്പം മിയ ആദ്യമായി അഭിനയിക്കുന്നത്. ലാലേട്ടനുമായി ഒന്നിച്ച് അഭിനയിച്ച അനുഭവമാണ് താരം പങ്കുവെച്ചിരിക്കുന്നത്. മനോരമ ഓൺലൈനു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. യൂണിറ്റിലെ എല്ലാ അംഗങ്ങളോടും ഇടപെടുന്ന ഡൗൺ ടു എർത്തായ വ്യക്തിയാണ് മോഹൻലാൽ.

  ചിത്രത്തിൽ ഒരു സീൻ എടുക്കുകയായിരുന്നു. തനിയ്ക്ക് കിട്ടിയ ഡയലോഗ് വളരെ പ്ലെയിനായി പറഞ്ഞു. അപ്പോൾ ആ ഡയലോഗ് ലാലേട്ടൻ മോഡുലേഷൻ മാറ്റി തന്നെ പറഞ്ഞു കേൾപ്പിച്ചു. അതായിരുന്നു ഭംഗി. എന്നാൽ ലാലേട്ടൻ ഒരിക്കലും ഇങ്ങനെ ചെയ്യു എന്ന പറയാറില്ല. പകരം ഇങ്ങനെ ചെയ്തു കൂടെ എന്നു മാത്രമാണ് ചോദിക്കാറുള്ളത്.ഒപ്പം അഭിനയിക്കുന്ന ആർട്ടിസ്റ്റിന്റെ ഡയലോഗ് കറക്ട് ചെയ്തു കൊടുക്കാനുള്ള മനസ്സും ശ്രമവുമൊക്കെ അദ്ദേഹത്തിൽ നിന്ന് ലഭിക്കുന്ന പാഠങ്ങളാണ്.

  മമ്മൂക്കയ്ക്കൊപ്പം പരോളിലാണ് ആദ്യമായി അഭിനയിച്ചത് ചിത്രത്തിൽ മമ്മൂക്കയുടെ സഹോദരിയായിട്ടാരുന്നു . ഷോർട്ട് എടുക്കുന്നതിനും തൊട്ട് മുൻപ് അദ്ദേഹം എന്നെ വിളിച്ചും . നമുക്ക് ഡയലോഗ് പറഞ്ഞു നോക്കാം. പരസ്പരം ഡയലോഗ് പറഞ്ഞ് പ്രാക്ടീസ് ചെയ്തു. പിന്നെ കണ്ടിട്ടുണ്ട്. ഷോർട്ടിനു മുൻപ് മമ്മൂക്ക മാറിയിരുന്നു ഡയലോഗ് പറഞ്ഞു പഠിക്കുന്നത്. . ഒരു ധ്യാനം പോലെയാണത്. എത്രയോ എക്സ്പീരിയൻസുള്ള ആക്ടറാണ്. അപ്പൊ ഞാനോർത്തിട്ടുണ്ട് അവരൊക്കെ ഒരു സീൻ സീൻ മനസ്സിൽകയറ്റാനും നന്നായി ചെയ്യാനും എത്രയോ വർക്ക് ചെയ്യുന്നുണ്ട്. നമ്മൾ അതൊക്കെ കണ്ടുപഠിക്കേണ്ടതാണ്.

  കുമ്പളങ്ങി ടീം വീണ്ടും ഒന്നിക്കുന്നു! 'തങ്കം', ഫഹദ്-ശ്യാംപുഷ്കരൻ- ദിലീഷ് പോത്തനോടൊപ്പം ജോജുവും

  പൃഥ്വിരാജ് ചിത്രങ്ങളിലാണ മിയ കൂടുതൽ അഭിനയിച്ചിരിക്കുന്നത്. മെമ്മറീസ്, അനാർക്കലി, പാവാട, ബ്രദേഴ്സ് ഡേ എന്നീ ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ചത്. പാവടയിൽ മാത്രമാണ് പൃഥ്വിയുടെ ജോഡിയായി മിയ അഭിനയിച്ചത്. ഡയലോഗ് വളരെ ഫാസ്റ്റായി പഠിക്കുന്ന ആളാണ് അദ്ദേഹം. ആദ്യം ഒന്ന് ഓടിച്ച് വായിക്കുന്നത് കാണാം. പിന്നെ എത് ഷോട്ട് എടുത്താലും എത്ര ടേക്ക് പോയാലും ഏതൊക്കെ ആംഗിളിൽ വെച്ചാലും ആദ്യത്തെ ഷോട്ടിലുള്ള ഡയലോഗ് മോഡിലേഷനിലോ വാക്കുകളിലോ ഒരു വ്യത്യാസവുമുണ്ടാകില്ല. പിന്നെ ഡബ്ബ് ചെയ്യാൻ ചുരുങ്ങിയ സമയം മാത്രമേ ഇദ്ദേഹം എടുക്കാറുള്ളുവത്രെ- മിയ പറഞ്ഞു.

  ഇവിടെ നിന്ന് ഗൾഫിലേയ്ക്ക് എന്താ ബിരിയാണി കയറ്റി വിടുന്നത്! എടക്കാട് ബറ്റാലിയൻ രണ്ടാം ടീസർ

  English summary
  Miya george says about Mohanlal and Mammooty Acting Dedication
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X