»   » ഇത് വെറും അപരനല്ല 'സൂപ്പര്‍ സ്റ്റാര്‍' അപരന്‍! പക്ഷെ, ലക്ഷങ്ങള്‍ തന്നാലും ഇനി അങ്ങനെ അഭിനയിക്കില്ല!

ഇത് വെറും അപരനല്ല 'സൂപ്പര്‍ സ്റ്റാര്‍' അപരന്‍! പക്ഷെ, ലക്ഷങ്ങള്‍ തന്നാലും ഇനി അങ്ങനെ അഭിനയിക്കില്ല!

Posted By: Karthi
Subscribe to Filmibeat Malayalam

മലയാള സിനിമയില്‍ മോഹന്‍ലാല്‍ സൂപ്പര്‍ സ്റ്റാറായി കത്തി നിന്ന സമയത്താണ് 'സൂപ്പര്‍ സ്റ്റാര്‍' എന്ന ഒറ്റ ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് മദന്‍ലാല്‍ എത്തിയത്. മോഹന്‍ലാലുമായുള്ള അത്യപൂര്‍വ്വമായ രൂപ സാദൃശ്യമായിരുന്നു മദന്‍ലാലിനെ ശ്രദ്ധേയനാക്കിയത്. എന്നാല്‍ നടന്‍ എന്ന മദന്‍ലാലിന്റെ കരിയറിന് തിരിച്ചടിയായതും ഇതേ രൂപ സാദൃശ്യം തന്നെ. 

മോഹന്‍ലാല്‍ കാരണം വിശാലിന് പണികിട്ടി! വില്ലന്റെ ഷൂട്ട് തീര്‍ന്നപ്പോള്‍ വിശാലിന്റെ അവസ്ഥ ഇങ്ങനെ...

സൂപ്പര്‍ സ്റ്റാര്‍ എന്ന ചിത്രത്തിന് ശേഷം വെള്ളിത്തിരയില്‍ പ്രേക്ഷകര്‍ മദന്‍ലാലിനെ കണ്ടിട്ടില്ല. ആലപ്പുഴയിലെ കുട്ടനാട്ടുകാരനായ മദന്‍ലാലിന് മോഹന്‍ലാലിന്റെ രൂപവും ശബ്ദവുമാണ്. ലാലത്തത്തിന് ഒട്ടും കുറവ് വന്നിട്ടില്ല. കൈരളി ചാനലാണ് വര്‍ഷങ്ങള്‍ക്ക് ശേഷം മദന്‍ലാലിനെ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിക്കുന്നത്.

രണ്ടാഴ്ചത്തെ സൂപ്പര്‍ സ്റ്റാര്‍

1990ലാണ് വിനയന്‍ സൂപ്പര്‍ സ്റ്റാര്‍ എന്ന ചിത്രം സംവിധാനം ചെയ്തത്. ഒരു മോഹന്‍ലാല്‍ ചിത്രത്തിലേത് പോലെ വന്‍താര നിര ഈ ചിത്രത്തിലും ഉണ്ടായിരുന്നു. എങ്കിലും ചിത്രത്തിലെ പ്രധാന ആകര്‍ഷണം മോഹന്‍ലാലിനോട് രൂപസാദൃശ്യമുള്ള മദന്‍ലാല്‍ തന്നെയായിരുന്നു.

നിര്‍മാതാക്കള്‍ പിന്നാലെ

സൂപ്പര്‍ സ്റ്റാര്‍ എന്ന ചിത്രത്തിന് ശേഷം മദന്‍ലാലിന് പിന്നാലെയും നിര്‍മാതാക്കള്‍ എത്തി. പത്തോളം നിര്‍മാതാക്കളാണ് മദന്‍ലാലിന്റെ ഡേറ്റിന് വേണ്ടി ക്യൂ നിന്നിട്ടുണ്ട്. ഇന്ന് സജീവമായി നില്‍ക്കുന്ന പല നിര്‍മാതാക്കളും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു.

പ്രതീക്ഷകള്‍ തകര്‍ത്തു

തിരക്കുള്ള നടനിലേക്ക് മാറാന്‍ മദന്‍ലാലിനെ തേടിയെത്തിയ ഭാഗ്യം ഒരു അപകടത്തില്‍ തട്ടി വഴിമാറിപ്പോകുകയായിരുന്നു. എല്ലാ പ്രതീക്ഷകളും ആ അപകടത്തില്‍ തകര്‍ന്നു. സൂപ്പര്‍ സ്റ്റാറില്‍ നിന്നും ഒരു സാധാ കുട്ടനാട്ടുകാരനിലേക്ക് മദന്‍ലാല്‍ തിരിച്ചിറങ്ങുകയായിരുന്നു.

27 വര്‍ഷത്തിന് ശേഷം

വെള്ളിത്തിരയില്‍ നിന്ന് മാത്രമല്ല മൊത്തത്തില്‍ മദന്‍ലാല്‍ ഉള്‍വലിയുകയായിരുന്നു. ആരുമായും മദന്‍ലാല്‍ പിന്നീട് തന്റെ ബന്ധം നിലനിര്‍ത്തിയില്ല. 27 വര്‍ഷത്തിന് ശേഷം മദന്‍ലാല്‍ ക്യാമറയ്ക്ക് മുന്നിലെത്തിയത് കൈരളി ചാനലിന്റെ അഭിമുഖത്തിനായിരുന്നു.

ഇനിയില്ല ആ വേഷം

ഇനി മോഹന്‍ലാലിന്റെ അപരനായി അഭിനയിക്കാനില്ലെന്ന് മദന്‍ലാല്‍ പറയുന്നു. ലക്ഷങ്ങള്‍ തരാമെന്ന് പറഞ്ഞാലും അങ്ങനെ അഭിനയിക്കില്ല. അടുത്തിടെ ഒരു ഗള്‍ഫ് ഷോയില്‍ മോഹന്‍ലാലിന്റെ അപരനായി വരാമോ എന്ന് ചോദിച്ചിരുന്നു. പറഞ്ഞ പണം തരാമെന്ന് പറഞ്ഞിട്ടും തീരുമാനത്തിന് മാറ്റമുണ്ടായിരുന്നില്ല.

ആരാണ് ശരിക്കും മോഹന്‍ലാല്‍?

ആരാണ് ശരിക്കും മോഹന്‍ലാല്‍ എന്ന സംശയം സൂപ്പര്‍ സ്റ്റാര്‍ പുറത്തിറങ്ങിയ സമയത്ത് പ്രേക്ഷകരില്‍ ഉണ്ടായിരുന്നു. പൊതുഇടങ്ങളില്‍ ആരാധകര്‍ക്ക് ഇരുവരേയും പരസ്പരം മാറിപ്പോയ സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ട്.

Madanlal Opnes Up About His First Movie

ക്രൂശിക്കപ്പെട്ട നടന്‍

മോഹന്‍ലാലിനെ മലയാള സിനിമയില്‍ നിന്നും ഔട്ടാക്കാന്‍ വന്ന നടനായിരുന്നില്ല മദന്‍ലാല്‍. സൂപ്പര്‍ സ്റ്റാര്‍ പുറത്തിറങ്ങിയ സമയത്ത് ചിത്രം പ്രദര്‍ശിപ്പിച്ച ചില തിയറ്ററുകള്‍ തല്ലി തകര്‍ത്തത് മോഹന്‍ലാലിന്റെ ആരാധകരാണെന്ന പ്രചരണവുമുണ്ടായിരുന്നു. ഈ രൂപ സാദൃശ്യം കൊണ്ട് തെറ്റിദ്ധരിപ്പിക്കപ്പെടുകയും കുരിശിലേറ്റപ്പെടുകയും ചെയ്തു.

English summary
I won't do that role again, says Madhanlal.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam