twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹൻലാൽ ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച നടനായി മാറിയതിന് കാരണം; ഇരുവര്‍ പുറത്തിറങ്ങിയിട്ട് 25 വർഷം

    |

    നടനവിസ്മയം മോഹന്‍ലാല്‍ നായകനായി അഭിനയിച്ച ഇരുവര്‍ തിയറ്ററുകളിലേക്ക് എത്തിയിട്ട് ഇരുപത്തിയഞ്ച് വര്‍ഷം. തന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും മനോഹരമായ അനുഭവങ്ങളിലൊന്ന് ഇരുവര്‍ ആണെന്നാണ് സോഷ്യല്‍ മീഡിയയില്‍ എഴുതിയ കുറിപ്പിലൂടെ പറയുന്നത്. സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങളും താരം പങ്കുവെച്ചിരുന്നു.

    ഇരുവര്‍ സിനിമയെ കുറിച്ചുള്ള എഴുത്തുമായി എത്തിയിരിക്കുകയാണ് സിനിമാസ്വാദകനായ സഫീര്‍ അഹമ്മദ്. സിനിമ കാണാന്‍ പോയ അനുഭവങ്ങളെ കുറിച്ചും മോഹന്‍ലാല്‍ ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാളായി കരുതപ്പെടുന്നതിന്റെ കാരണവും അദ്ദേഹം പറയുന്നു. കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം...

     മികച്ച നടന്മാരില്‍ ഒരാളായി കരുതപ്പെടുന്നു

    'മോഹന്‍ലാല്‍: എന്ത് കൊണ്ട് അദ്ദേഹത്തെ മലയാള സിനിമയിലെ അല്ലെങ്കില്‍ ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാളായി കരുതപ്പെടുന്നു? എന്ത് കൊണ്ട് മോഹന്‍ലാലിന്റെ അഭിനയ മികവിനെ ഇത്രയധികം വാഴ്ത്തിപ്പാടുന്നു. പേര് കേട്ട മറ്റ് പല മികച്ച നടന്മാരുടെ അഭിനയ മികവിനെ പറ്റി പറയുമ്പോള്‍ ഭൂരിഭാഗം പേരും എടുത്ത് കാണിക്കാറുള്ളത് അവരുടെ സെന്റിമെന്റല്‍ രംഗങ്ങളിലെ പ്രകടനങ്ങളാണ്. എന്നാല്‍ മോഹന്‍ലാലിന്റെ മികച്ച പ്രകടനങ്ങള്‍ എടുത്ത് കാണിക്കാന്‍ സെന്റിമെന്റസ് നിറഞ്ഞ രംഗങ്ങള്‍ തന്നെ വേണമെന്നില്ല, പകരം നിസാരമെന്ന് തോന്നുന്ന കഥാസന്ദര്‍ഭങ്ങളില്‍ അദ്ദേഹത്തിന്റെ കണ്ണുകളില്‍, മുഖത്ത് മിന്നിമറയുന്ന സൂക്ഷമമായ ഭാവങ്ങള്‍ മാത്രം മതി.

    മണിരത്‌നത്തിന്റെ ഇരുവര്‍

    മണിരത്‌നത്തിന്റെ ഇരുവര്‍ എന്ന സിനിമയിലെ ഈ രംഗം മേല്‍പ്പറഞ്ഞതിത് ഉദാഹരണമായി ചൂണ്ടി കാണിക്കാവുന്ന ഒട്ടനവധി രംഗങ്ങളില്‍ ഒന്നാണ്. ആനന്ദന്‍ എന്ന പുതുമുഖ നടന്‍ തമിഴ് സെല്‍വന്‍ എന്ന തന്റെ കൂട്ടുകാരനെ സിനിമയുടെ നിര്‍മ്മാതാവിനും സംവിധായകനും പരിചയപ്പെടുത്തിയ ശേഷം സംവിധായകന്‍ ഒരു ഗാനരംഗത്തിന്റെ സന്ദര്‍ഭം വിവരിക്കുന്നതും അതിന് തമിഴ് സെല്‍വന്‍ വരികള്‍ പറയുമ്പോള്‍ ഉടനീളം ആനന്ദന്റെ മുഖത്ത് വിരിയുന്ന ഭാവങ്ങള്‍ അതി ഗംഭീരമാണ്..ആകാംക്ഷയും പിരിമുറക്കും അഭിമാനവും സന്തോഷവും സന്തോഷാശ്രുവും ഒക്കെ ഞൊടിയിടയിലാണ് ആനന്ദനിലൂടെ മോഹന്‍ലാല്‍ തൊടുത്ത് വിട്ടത്.

    ഭര്‍ത്താവിന്റെ വീട്ടിലേക്കാണ് കെട്ടിച്ച് വിടുന്നത്; അത് ലോജിക്കല്‍ അല്ല, മക്കളുടെ വിവാഹത്തെ കുറിച്ച് കിടിലംഭര്‍ത്താവിന്റെ വീട്ടിലേക്കാണ് കെട്ടിച്ച് വിടുന്നത്; അത് ലോജിക്കല്‍ അല്ല, മക്കളുടെ വിവാഹത്തെ കുറിച്ച് കിടിലം

    മോഹന്‍ലാലിന് വളരെ നന്നായി സാധ്യമാകുന്ന ഒന്ന്

    ഇതാണ് സൂക്ഷാഭിനയത്തിന്റെ മനോഹാരിത എന്ന് പറയുന്നത്, മോഹന്‍ലാലിന് വളരെ നന്നായി സാധ്യമാകുന്ന ഒന്ന്. പല നടന്മാരും ബ്ലാങ്ക് ആയി വിടുന്ന ഇത്തരം രംഗങ്ങളില്‍ മോഹന്‍ലാല്‍ കാണിക്കുന്ന ഈ ഭാവാഭിന മികവ് തന്നെയാണ് അദ്ദേഹത്തെ മറ്റ് നടന്മാരില്‍ നിന്നും വ്യത്യസ്തനാക്കുന്നത്, അവരെക്കാള്‍ മികച്ച നടനാക്കുന്നത്. മണിരത്‌നത്തിന്റെ ഇരുവര്‍ എന്ന സിനിമ റിലീസായിട്ട്, മോഹന്‍ലാലിന്റെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്ന് തിരശ്ശീലയില്‍ എത്തിയിട്ട് ഇന്നേയ്ക്ക്, ജനുവരി 14 ന് 25 വര്‍ഷങ്ങളായി. തൃശ്ശൂര്‍ ആമ്പല്ലൂര്‍ ത്യാഗരാജര്‍ പോളിടെക്‌നിക്കില്‍ ഡിപ്ലോമ ഫൈനല്‍ ഇയറിന് പഠിക്കുമ്പോള്‍ ആണ് ഇരുവര്‍ റിലീസാകുന്നത്. എന്റെ നാടായ കൊടുങ്ങല്ലൂര് ഇരുവര്‍ റിലീസ് ഇല്ലാതിരുന്നത് കൊണ്ട് ആ ദിവസം ക്ലാസ് കട്ട് ചെയ്ത് നേരെ പോയത് തൃശ്ശൂര്‍ ജോസ് തിയേറ്ററിലേക്കാണ് ആദ്യ ഷോയായ നൂണ്‍ഷോ കാണാന്‍.

    മറ്റൊരുത്തി ഭാര്യയാണെന്ന ബോധം വേണം; ഉപേക്ഷിച്ച് പോയ ഭർത്താവിന് താക്കീതുമായി കുടുംബവിളക്കിൽ സുമിത്രമറ്റൊരുത്തി ഭാര്യയാണെന്ന ബോധം വേണം; ഉപേക്ഷിച്ച് പോയ ഭർത്താവിന് താക്കീതുമായി കുടുംബവിളക്കിൽ സുമിത്ര

    . മോഹന്‍ലാലിന്റെ കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സ്

    പക്ഷെ അത്ഭുപൂര്‍വ്വമായ തിരക്ക് കാരണം ആ ഷോയ്ക്ക് ടിക്കറ്റ് കിട്ടിയില്ല. ചെറിയ നിരാശയോടെ നേരെ സപ്നയില്‍ പോയി മിന്‍സാരക്കനവ് കണ്ടു. അത് കഴിഞ്ഞ് വടക്കേ സ്റ്റാന്‍ഡിലുള്ള മിഥില ഹോട്ടലില്‍ പോയി ഊണ് കഴിച്ച് വീണ്ടും ജോസില്‍ എത്തി 3 മണിക്കൂറോളം ക്യൂ നിന്ന് ഫസ്റ്റ് ഷോ ടിക്കറ്റ് എടുത്ത് ഇരുവര്‍ കണ്ടു. ഒരുപാട് ഒരുപാട് ഇഷ്ടമായ സിനിമയാണ് ഇരുവര്‍,ഒപ്പം മോഹന്‍ലാലിന്റെ പ്രകടനവും. മോഹന്‍ലാലിന്റെ കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സുകളിലൊന്ന്. സൂക്ഷമാഭിനയത്തിന്റെ കൊടുമുടി എന്ന് പറയാവുന്ന പ്രകടനം. മണിരത്‌നത്തിന്റെ മുന്‍കാല സിനിമകളില്‍ നിന്നും വ്യത്യസ്തമായി അല്പം ഓഫ് ബീറ്റ് ആയത് കൊണ്ട് അന്ന് ആവറേജ് റിവ്യൂ ആണ് ഇരുവറിന് ലഭിച്ചത്, ബോക്‌സ് ഓഫീസില്‍ പരാജയവും. ബഹുഭൂരിപക്ഷം മോഹന്‍ലാല്‍ ഫാന്‍സും അന്ന് തിയേറ്ററില്‍ പോയി കാണാതെ തള്ളി കളഞ്ഞ സിനിമ എന്ന് പറയാം.

    Recommended Video

    ആള് കൂടിയപ്പോൾ പ്രണവിനെ ഓടിച്ചുവിടുന്ന ചാക്കോച്ചൻ. വീഡിയോ വൈറൽ | FilmiBeat Malayalam
    അന്ന് പ്രേക്ഷകര്‍ നിരാകരിച്ച ഇരുവര്‍

    തൃശ്ശൂര്‍ ജോസില്‍ നിന്നും കണ്ടത് കൂടാതെ കൊടുങ്ങല്ലൂര്‍ ശ്രീകാളിശ്വരിയില്‍ നിന്നും,അങ്ങനെ നാല് പ്രാവശ്യം തിയേറ്ററില്‍ നിന്ന് തന്നെ ഞാന്‍ ഇരുവര്‍ കണ്ടിട്ടുണ്ട്. ഇപ്പോഴും ഇടക്ക് കാണുന്ന സിനിമ. അന്ന് പ്രേക്ഷകര്‍ നിരാകരിച്ച ഇരുവര്‍ ഇന്ന് തമിഴ് സിനിമ ചരിത്രത്തിലെ തന്നെ ക്ലാസിക് സിനിമകളിലൊന്നായിട്ടാണ് കണക്കാക്കപ്പെടുന്നത്. തന്റെ ഇത് വരെയുള്ള സിനിമകളില്‍ ഏറ്റവും മികച്ച വര്‍ക്ക് ആയി മണിരത്‌നം കരുതുന്നതും ഇരുവര്‍ തന്നെയാണ്. ഒപ്പം തന്നെ അത്ഭുതപ്പെടുത്തിയ പ്രകടനം മോഹന്‍ലാലിന്റെതാണെന്നും മണിരത്‌നം പല അവസരങ്ങളിലായി അഭിപ്രായപ്പെട്ടിട്ടുമുണ്ട്. മണിരത്‌നത്തിന്റെയും മോഹന്‍ലാലിന്റെയും മാത്രമല്ല പ്രകാശ് രാജിന്റെയും എ.ആര്‍.റഹ്മാന്റെയും സന്തോഷ് ശിവന്റെയും ഒക്കെ മാസ്റ്റര്‍പീസാണ് ഇരുവര്‍. ഒരിക്കല്‍ കൂടി ഒരു മണിരത്‌നം സിനിമയില്‍ മോഹന്‍ലാല്‍ നിറഞ്ഞാടുന്നത് കാണാന്‍ അതിയായ ആഗ്രഹമുണ്ട്,അത് വീണ്ടും സംഭവിക്കുമെന്ന് പ്രത്യാശിക്കാം... സഫീര്‍ അഹമ്മദ്

    English summary
    Mohanlal'a Movie Iruvar Celebrating 25th Year
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X