»   » പൂര്‍ണിമ, മീന, ശോഭന, ഗൗതമി... ലാല്‍ തന്റെ ആദ്യകാല നായികമാരെ ആരെയും മറന്നിട്ടില്ല.. നോക്കൂ

പൂര്‍ണിമ, മീന, ശോഭന, ഗൗതമി... ലാല്‍ തന്റെ ആദ്യകാല നായികമാരെ ആരെയും മറന്നിട്ടില്ല.. നോക്കൂ

Posted By:
Subscribe to Filmibeat Malayalam

പഴയതെന്തിനോടും ഒരു കമ്പമുള്ള നടനാണ് മോഹന്‍ലാല്‍. ആ കമ്പം കൊണ്ട് നടന്‍ ഒരുപാട് കെണിയില്‍ പോയി ചാടുകും ചെയ്തിട്ടുണ്ട്. ആനക്കൊമ്പ് സൂക്ഷിച്ചതും, തിരനോട്ടം എന്ന ആദ്യ ചിത്രം ഷൂട്ട് ചെയ്ത ക്യാമറ സ്വന്തമാക്കാന്‍ ശ്രമിച്ചതുമൊക്കെ അതിന്റെ ഭാഗമായിരുന്നു.

എന്നാല്‍ അതേ മോഹന്‍ലാല്‍ തന്റെ ആദ്യകാല നായികമാരെ ഒക്കെ ഒഴിവാക്കാന്‍ ശ്രമിയ്ക്കുന്നു എന്നും, പുതുമുഖ നായികമാര്‍ക്കൊപ്പം മാത്രമേ അഭിനയിക്കുന്നുള്ളൂ എന്നും മറ്റും സമീപകാലത്ത് ആരോപണങ്ങളുയര്‍ന്നിരുന്നു.

ആര് പറഞ്ഞു, മോഹന്‍ലാല്‍ പ്രായം കുറഞ്ഞ, ചെറുപ്പക്കാരികളായ നായികമാര്‍ക്കൊപ്പം മാത്രമേ അഭിനയിക്കുന്നുള്ളൂ എന്ന്. കഥാപാത്രങ്ങളെയാണ് ലാല്‍ പരിഗണിക്കുന്നത്, അല്ലാതെ നായികമാരെയല്ല. സമീപകാലത്തെ ചില ചിത്രങ്ങള്‍ എടുത്തു നോക്കിയാല്‍ തന്നെ അത് വ്യക്തമാകും. തന്റെ ആദ്യകാല നായികമാരെ ആരെയും ലാല്‍ മറന്നിട്ടുമില്ല. നോക്കൂ...

പൂര്‍ണിമ, മീന, ശോഭന, ഗൗതമി... ലാല്‍ തന്റെ ആദ്യകാല നായികമാരെ ആരെയും മറന്നിട്ടില്ല.. നോക്കൂ

ആദ്യകാലത്തെ ഹിറ്റ് ജോഡികളാണ് ശോഭനയും മോഹന്‍ലാലും. ഇവരൊന്നിച്ച് നേടിയ വിജയങ്ങള്‍ക്ക് എണ്ണമില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം സാഗര്‍ ഏലിയാസ് ജാക്കി എന്ന ചിത്രത്തിലൂടെ ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ചു

പൂര്‍ണിമ, മീന, ശോഭന, ഗൗതമി... ലാല്‍ തന്റെ ആദ്യകാല നായികമാരെ ആരെയും മറന്നിട്ടില്ല.. നോക്കൂ

മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തില്‍ പൂര്‍ണിമ ഭാഗ്യരാജ് നായികയും മോഹന്‍ലാല്‍ പ്രതിനായകനുമായാണ് എത്തിയത്. പിന്നീട് പല ചിത്രങ്ങളിലും ഒന്നിച്ചെത്തിയ ലാല്‍ പൂര്‍ണിമയും വര്‍ഷങ്ങള്‍ക്ക് ശേഷം ജില്ല എന്ന ചിത്രത്തിന് വേണ്ടി ഒന്നിച്ചു. തമിഴില്‍ വിജയ് യുടെ അച്ഛനും അമ്മയുമായിട്ടാണ് പൂര്‍ണിമയും മോഹന്‍ലാലും എത്തിയത്

പൂര്‍ണിമ, മീന, ശോഭന, ഗൗതമി... ലാല്‍ തന്റെ ആദ്യകാല നായികമാരെ ആരെയും മറന്നിട്ടില്ല.. നോക്കൂ

മീനയും ലാലിന്റെ ഹിറ്റ് ജോഡിയാണ്. ഒളിമ്പ്യന്‍ അന്തോണി ആദം, വര്‍ണ പകിട്ട്, നാട്ടുരാജാവ്, ചന്ദ്രോത്സവം അങ്ങനെ ഇവരൊന്നിച്ച ചിത്രങ്ങള്‍ ഒരുപാടാണ്. വര്‍ഷങ്ങള്‍ക്കിപ്പുറം 2013 ല്‍ ദൃശ്യം എന്ന ചിത്രത്തിന് വേണ്ടി ഇരവരും വീണ്ടുമൊന്നിച്ചു. അതും വലിയ വിജയമായി. ഇപ്പോള്‍ വീണ്ടും ഇരുവരും ഒന്നിച്ചഭിനയിക്കുന്നതായി വാര്‍ത്തയുണ്ട്

പൂര്‍ണിമ, മീന, ശോഭന, ഗൗതമി... ലാല്‍ തന്റെ ആദ്യകാല നായികമാരെ ആരെയും മറന്നിട്ടില്ല.. നോക്കൂ

മഞ്ജു വാര്യര്‍ സജീവമായിരുന്ന ആദ്യ കാലത്ത് കന്മദം, ആറാം തമ്പുരാന്‍ എന്നീ ചിത്രങ്ങളില്‍ ലാലിനൊപ്പമുള്ള അഭിനയം ഏറെ പ്രശംസകള്‍ നേടിയിരുന്നു. വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം മഞ്ജു തിരിച്ചുവന്ന് ലാലിനൊപ്പം ജോഡി ചേരുന്നു എന്ന വാര്‍ത്ത തന്നെ ഹിറ്റായി. മലയാളികള്‍ അത് ഏറെ ആഘോഷിക്കുകയും ചെയ്തു. ഒടുവില്‍ എന്നും എപ്പോഴും എന്ന ചിത്രത്തിലൂടെ അത് സാധ്യമായി

പൂര്‍ണിമ, മീന, ശോഭന, ഗൗതമി... ലാല്‍ തന്റെ ആദ്യകാല നായികമാരെ ആരെയും മറന്നിട്ടില്ല.. നോക്കൂ

ഹിസ് ഹൈനീസ് അബ്ദുള്ള എന്ന ചിത്രത്തിലൂടെയാണ് ഈ ജോഡി പൊരുത്തം മലയാളി പ്രേക്ഷകര്‍ ആസ്വദിച്ചത്. വര്‍ഷങ്ങള്‍ക്ക് ശേഷം ദൃശ്യത്തിന്റെ തമിഴ് റീമേക്കായ പാപനാശത്തിലൂടെ തിരിച്ചെത്തിയ ഗൗതമി അടുത്ത ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായിട്ടാണ് അഭിനയിക്കുന്നത്. തെലുങ്കിലും തമിഴിലുമായി ചന്ദ്രശേഖരന്‍ യേലത്തി ഒരുക്കുന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്

പൂര്‍ണിമ, മീന, ശോഭന, ഗൗതമി... ലാല്‍ തന്റെ ആദ്യകാല നായികമാരെ ആരെയും മറന്നിട്ടില്ല.. നോക്കൂ

ചന്ദ്രശേഖരന്‍ യേലത്തി ഒരുക്കുന്ന ഈ ചിത്രത്തില്‍ ഗൗതമിയ്‌ക്കൊപ്പം മറ്റൊരു പ്രധാന വേഷം ചെയ്തുകൊണ്ട് ലാലിന്റെ ആദ്യകാല ഹിറ്റ് ജോഡി ഉര്‍വശിയും എത്തുന്നുണ്ട്. സൂര്യ ഗായത്രി, യുവജനോത്സവം, ലാല്‍ സലാം, മിഥുനം, ഭരതം, കളിപ്പാട്ടം തുടങ്ങി ലാലും ഉര്‍വശിയും ഒന്നിച്ച ചിത്രങ്ങളെല്ലാം ഹിറ്റാണ്

English summary
Mohanlal again with his lucky heroins

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam