»   » മത്സരമൊക്കെ ഉണ്ടെങ്കിലും ഇക്കാര്യത്തില്‍ മോഹന്‍ലാലും മമ്മൂട്ടിയും തുല്യരാണ്, കാര്യം ??

മത്സരമൊക്കെ ഉണ്ടെങ്കിലും ഇക്കാര്യത്തില്‍ മോഹന്‍ലാലും മമ്മൂട്ടിയും തുല്യരാണ്, കാര്യം ??

Posted By: Nihara
Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  മലയാള സിനിമയിലെ ഹിറ്റുകളുടെ രാജാക്കന്‍മാര്‍ ബോക്‌സോഫീസില്‍ മത്സരിക്കുന്നു. സിനിമയെത്തന്നെ അടക്കി ഭരിക്കുന്ന താരമായാണ് സൂപ്പര്‍ സ്റ്റാര്‍ പത്മശ്രീ ഭരത് മോഹന്‍ലാലിനെ വിശേഷിപ്പിക്കുന്നത്. മലയാള സിനിമാ ചരിത്രത്തില്‍ നാഴികക്കല്ലായ പല കാര്യങ്ങള്‍ക്കും തുടക്കമിടാന്‍ ആ അതുല്യപ്രതിഭയ്ക്ക് സാധിച്ചിട്ടുമുണ്ട്. നീണ്ട നാളുകള്‍ക്കു ശേഷമാണ് മെഗാസ്റ്റാര്‍ ചിത്രങ്ങള്‍ റിലീസിനെത്തിയത്. ദി ഗ്രേറ്റ് ഫാദറിന് പുറമേ പുത്തന്‍പണവും തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. മോഹന്‍ലാല്‍ മേജര്‍ രവി കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന അഞ്ചാമത്തെ ചിത്രം ബിയോണ്ട് ദി ബോര്‍ഡേഴ്‌സും തിയേറ്ററുകളിലെത്തിയിട്ടുണ്ട്. ഈ വിഷുവിന് ഇവരോടൊപ്പം കൊമ്പുകോര്‍ക്കാന്‍ യുവതാരം നിവിന്‍ പോളിയുമുണ്ട്.

  മലയാള സിനിമ കണ്ട മികച്ച മഹാനടന്‍മാരില്‍ പ്രധാനപ്പെട്ട രണ്ടുപേരാണ് മോഹന്‍ലാലും മമ്മൂട്ടിയും. ഇവരില്‍ ആരാണ് മികച്ചതെന്നത് ഉത്തരം കിട്ടാത്ത ചോദ്യമാണ്. നിരവധി ചിത്രങ്ങളില്‍ ഇരുവരും തമ്മില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഇത്തരത്തില്‍ 54 സിനിമകളിലാണ് ലാലും മമ്മൂട്ടിയും ഒരുമിച്ച് അഭിനയിച്ചത്. മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ചഭിനയിച്ച സിനിമകളൊക്കെ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട്. ഇരുവരുടെയും ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ് ഈ കോമ്പിനേഷന്‍. 54 സിനിമകളിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചത്.

  മമ്മൂട്ടിയും മോഹന്‍ലാലും ഒപ്പത്തിനൊപ്പം

  ഒരേ കഥാപാത്രത്തിനെ തന്നെ വ്യത്യസ്ത സാഹചര്യത്തില്‍ അവതരിപ്പിക്കാനുള്ള ഭാഗ്യം നടന്‍മാര്‍ക്ക് ലഭിക്കാറുണ്ട്. പ്രധാന കഥാപാത്രം മാറില്ല എന്നാല്‍ കഥയും സാഹചര്യങ്ങളും മറ്റു കാര്യങ്ങളും മാറുകയും ചെയ്യും. പ്രേക്ഷകര്‍ക്കും ഇത്തരത്തിലുള്ള സിനിമകളോട് താല്‍പര്യമാണ്.

  മേജര്‍ മഹാദേവനും സംഘവും എത്തുന്നത് നാലാം തവണ

  മേജര്‍ മഹാദേവനായി നാലാമത്തെ തവണയാണ് മോഹന്‍ലാല്‍ 1971 ബിയോണ്ട് ദി ബോര്‍ഡേഴ്‌സിലൂടെ എത്തുന്നത്. കീര്‍ത്തിചക്ര, കുരുക്ഷേത്ര, കാണ്ഡഹാര്‍, തുടങ്ങിയ ചിത്രങ്ങള്‍ക്കു ശേഷമാണ് മേജര്‍ രവിയും മോഹന്‍ലാലും ബിയോണ്ട് ദി ബോര്‍ഡേഴ്‌സിലൂടെ പ്രേക്ഷകര്‍ക്കു മുന്നിലേക്കെത്തുന്നത്.

  ഒരേ കഥാപാത്രമായി മമ്മൂട്ടി നാലു തവണ എത്തി

  സേതുരാമയ്യരായി നാല് ചിത്രത്തിലാണ് മമ്മൂട്ടി വേഷമിട്ടത്. ഒരു സിബി ഐ ഡയറിക്കുറിപ്പ്, ജാഗ്രത, സേതുരാമയ്യര്‍ സിബി ഐ, നേരറിയാന്‍ സിബി ഐ ഈ ചിത്രങ്ങളിലെല്ലാം മമ്മൂട്ടി സേതുരാമയ്യരായാണ് എത്തിയത്. അഞ്ചാം തവണയും സേതുരാമയ്യരാവാനുള്ള ശ്രമത്തിലാണ് താരമെന്നുള്ള റിപ്പോര്‍ട്ടുകളും പ്രചരിക്കുന്നുണ്ട്.

  ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്

  നിരവധി ചിത്രങ്ങളില്‍ ഇരുവരും തമ്മില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഇത്തരത്തില്‍ 54 സിനിമകളിലാണ് ലാലും മമ്മൂട്ടിയും ഒരുമിച്ച് അഭിനയിച്ചത്. മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ചഭിനയിച്ച സിനിമകളൊക്കെ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട്. ഇരുവരുടെയും ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ് ഈ കോമ്പിനേഷന്‍. 54 സിനിമകളിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചത്.

  മോഹന്‍ലാല്‍, മമ്മൂട്ടി, ഐവി ശശി കോമ്പിനേഷനിലെ അംഹിസയിലൂടെ തുടങ്ങി

  1981 ല്‍ പുറത്തിറങ്ങിയ അംഹിസ എന്ന ചിത്രത്തിലൂടെയാണ് രണ്ടു സൂപ്പര്‍ താരങ്ങളും ആദ്യമായി ഒരുമിച്ചഭിനയിച്ചത്. ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനത്തിന് മികച്ച സ്വഭാവ നടനുള്ള പുരസ്‌കാരവും നേടിക്കൊടുത്തു.

  താരങ്ങള്‍ തമ്മില്‍ മത്സരമുണ്ടായിരുന്നില്ല

  മമ്മൂട്ടിയും മോഹന്‍ലാലും തമ്മില്‍ മത്സരമുണ്ടോയെന്നറിയാന്‍ ആരാധകര്‍ക്കെല്ലാം ആകാംക്ഷയാണ്. എന്നില്‍ ഇരുവരും തമ്മില്‍ ഒരിക്കല്‍പ്പോലും മത്സരിച്ചിട്ടില്ല. ഒരുമിച്ച് അഭിനയിച്ചപ്പോള്‍ പോലും പ്രതിസന്ധികളെ മറികടന്ന് മികച്ച പ്രകടനം നടത്താനാണ് ഇരുവരും ശ്രമിക്കുന്നത്.

  മത്സര സാധ്യത ഉണ്ടായിരുന്നില്ല

  ഇഷ്ടം പോലെ അവസരങ്ങളാണ് ഇരുവരെയും തേടിയെത്തിയത്. അതുകൊണ്ടു തന്നെ തങ്ങള്‍ക്കിടയില്‍ മത്സരത്തിനുള്ള സാധ്യത പോലും ഉണ്ടായിരുന്നില്ല. രണ്ട് പേര്‍ക്കും അവരവരുടേതായ ശൈലി ഉണ്ട്.

  English summary
  Reports are coming that the actor would be joining hands for the fifth time with Major Ravi after 1971 Beyond Borders to reprise his modus operandi role Major Mahadevan. The film was earlier discussed socially by many but was not officially confirmed. The war film will be surely loaded with technical brilliance as of 1971 Beyond Borders, says close sources. By such a move, Mohanlal would clearly bounce an inch above Mammootty for having the highest number of sequels playing a specific character. Mammootty had reprised the role of Sethurama Iyer CBI four times in the CBI series: Oru CBI diary Kurippu, Jagratha, Sethurama Iyer CBI and Nerariyan CBI. All of them directed by K Madhu and written by SN Swamy.

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more