twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹന്‍ലാലും ജയപ്രദയും അളന്ന് മുറിച്ചത് പോലെയാണ് അഭിനയിച്ചത്, എന്നിട്ടും ദേവദൂതന്‍ പരാജയമായി

    |

    നിഗൂഢത നിറഞ്ഞ പ്രണയവും മനോഹരമായ ഗാനങ്ങളുമൊക്കെയായെത്തിയ സിനിമയാണ് ദേവദൂതന്‍. സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാലും ജയപ്രദയുമായിരുന്നു നായികനായകന്‍മാരായെത്തിയത്്. പ്രധാന വേഷത്തില്‍ വിനീത് കുമാറും എത്തിയിരുന്നു. 2000 ലായിരുന്നു ഈ സിനിമ തിയേറ്ററുകളിലേക്ക് എത്തിയത്. ചിത്രത്തിലെ ഗാനങ്ങളെല്ലാം ഒന്നിനൊന്ന് മികച്ചതായിരുന്നു.

    വന്‍പ്രതീക്ഷയോടെ തിയേറ്ററുകളിലേക്കെത്തിയ ചിത്രമായിരുന്നുവെങ്കിലും ബോക്‌സോഫീസില്‍ പരാജയമായി മാറുകയായിരുന്നു ചിത്രം. ഈ ചിത്രത്തെക്കുറിച്ചുള്ള കുറിപ്പുമായെത്തിയിരിക്കുകയാണ് രഘുനാഥ് പാലേരി. കുറിപ്പിലൂടെ തുടര്‍ന്നുവായിക്കാം:-

    കൗതുകത്തോടെ

    കൗതുകത്തോടെ

    ദേവദൂതനിൽ" ഞാൻ കൗതുകത്തോടെ കാണുന്നൊരു ഭാഗമാണ് , മാഡം ആഞ്ചലീനാ ഇഗ്നേഷ്യസ്സിനെ അവരുടെ ബംഗ്ലാവിലേക്ക് വന്ന് കണ്ട് അവരുടെ പ്രണയത്തെക്കുറിച്ചും കാമുകനെക്കുറിച്ചും വിശാൽ കൃഷ്ണമൂർത്തി തുറന്നടിച്ചു പറയുന്നത്. കൃത്യമായ ചടുലതയോടെ വിശാൽ കൃഷ്ണമൂർത്തി അത് പറയുന്നത് കേൾക്കുമ്പോൾ എനിക്കുള്ളിൽ ഞാനറിയാതെ തന്നെ ഒരു പ്രകമ്പനം ഉണ്ടാവും.

      മോഹന്‍ലാലും ജയപ്രദയും

    മോഹന്‍ലാലും ജയപ്രദയും

    അളന്നു മുറിച്ചതുപോലെയാണ് മോഹൻലാലും ജയപ്രദയും ആ രംഗത്ത് കഥാപാത്രങ്ങളായി മാറിയത്. മനോഹര ചിത്ര ചതുരങ്ങളിൽ സിബിയും സന്തോഷ് തുണ്ടിയിലും അതെനിക്ക് പകർത്തിയെടുത്ത് കാണിച്ചു തന്നു. രംഗം ചിത്രീകരിക്കും മുൻപെ ആ സംഭാഷണങ്ങൾ പലതവണ മോഹൻലാൽ എനിക്കു മുന്നിൽ വായിച്ചു വായിച്ച് ഉരുവിട്ടിരുന്നുവെന്നും രഘുനാഥ് പാലേരി കുറിച്ചിട്ടുണ്ട്.

    എടുത്ത് നോക്കാറുണ്ട്

    എടുത്ത് നോക്കാറുണ്ട്

    ഇടക്കെല്ലാം എടുത്ത് നോക്കാറുള്ള ആ തിരക്കഥയിൽ നിന്നും ഇന്നും എടുത്തു നോക്കി ഞാനാ ഭാഗം. അത് ഇങ്ങിനെയാണ്. ബംഗ്ലാവ്. അകം. മാഡം. വിശാൽ. ക്രുദ്ധമായ മുഖത്തോടെ മാഡം ആഞ്ചലീനാ ഇഗ്നേഷ്യസ് തന്നെ കാണാൻ വന്ന വിശാൽ കൃഷ്ണ മൂർത്തിയോട് കയർത്തു. മാഡം: ഇവിടെ വന്ന് കൽപ്പിക്കാനും എന്റെ ജോലിക്കാരെ ശാസിക്കാനും നിങ്ങളാരാ.. എനിക്ക് നിങ്ങളെ കാണണ്ട. നിങ്ങളോടെനിക്കൊന്നും സംസാരിക്കാനുമില്ല. നിങ്ങൾ പുറത്ത് പോകണം.

    വഴക്കു പറയും.

    വഴക്കു പറയും.

    വിശാൽ: പക്ഷെ എനിക്ക് സംസാരിക്കാനുണ്ടല്ലോ, അത് പറയാതെ പോയാൽ സ്‌തേവ അച്ചൻ എന്നെ വഴക്കു പറയും. മാഡത്തിന്റെ മുഖഭാവം പെട്ടെന്നു മാറി.വിശാൽ തുടർന്നു.മരിക്കുന്നതിന്നു മുൻപ് അദ്ദേഹം അവസാനമായി സംസാരിച്ചത് എന്നോടാണ്. നിങ്ങൾക്ക് മാത്രമല്ല. അദ്ദേഹത്തെ എനിക്കും അറിയാം. അതുകൊണ്ടാണ് ഞാൻ സെമിത്തേരിയിൽ വന്നത്. (ദേഷ്യത്തോടെ)അവിടെ വെച്ച് എന്നെ ഇങ്ങിനെ തുറിച്ചു നോക്കുന്നുണ്ടായിരുന്നല്ലോ. മാഡം എന്ത് പറയണമെന്നറിയാതെ നിന്നു.

    മനസ്സിലാക്കണം

    മനസ്സിലാക്കണം

    വിശാൽ സ്വൽപ്പം തണുത്തു. മാഡം ആഞ്ജലിക്കാ ഇഗ്നേഷ്യസ്സ് ഒരു കാര്യംമനസ്സിലാക്കണം. നിങ്ങളെക്കുറിച്ച് എനിക്കൊന്നും അറിയില്ല. അറിയാൻ താൽപ്പര്യവുമില്ല.പക്ഷെ ഞാനാരാണെന്നും എന്നെ എന്തിനായിരുന്നു ഈ കോളേജിൽ നിന്നും പുറത്താക്കിയതെന്നും നിങ്ങൾ അറിഞ്ഞേ പറ്റൂ. (ഒന്നു നിർത്തി, ശബ്ദം സ്വൽപ്പം ഉയർത്തിവിശാൽ തുടർന്നു.) ചാപ്പലിന്നകത്തെ ആ സംഗീത ഉപകരണവും തുടച്ച് വെച്ച് നിങ്ങൾ ഒരാളെ ഈ കാലം മുഴുവൻ കാത്തിരിക്കയാണെന്ന് എനിക്കറിയില്ലായിരുന്നു.
    മാഡം അമ്പരന്നു.

    ബഹളം ഉണ്ടാക്കി

    ബഹളം ഉണ്ടാക്കി

    വിശാൽ:പഠിക്കുന്ന കാലത്ത് ഞാനത് വായിച്ചുവെന്നും പറഞ്ഞ് ബഹളം ഉണ്ടാക്കി നിങ്ങളെന്നെ പുറത്താക്കി.അന്നും.. ഇതാ.. ഇപ്പഴും, ഞാനല്ല അത് വായിച്ചത്. എനിക്കത് നേരാംവണ്ണം വായിക്കാൻ അറിയില്ലെന്ന് എന്റെ കൂടെ വന്ന സ്‌നേഹക്കും അറിയാം.മാഡം,കള്ളം പറയുന്നോ... ?നിങ്ങൾ അത് വായിച്ചത് ഞാൻ കേട്ടില്ലേ...?
    അതിൽ കയറി ഇരിക്കുന്നത് കണ്ടില്ലേ...?വിശാൽ,മതി. മാഡം കേട്ടു. ഞാൻ ഇരുന്നു. രണ്ടും ശരിയാണ്. എന്നാൽ നിങ്ങൾ കേട്ടത് ഇതല്ലേ.

    English summary
    Mohanlal and Jaya Prada's excellent acting in that scene, Ragunath Paleri about Devadoothan
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X