For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തന്നെ ഭാനുമതിയാക്കിയത് ഐ വി ശശി, ആ രണ്ട് നടിമാർക്ക് വേണ്ടി മോഹൻലാലും രഞ്ജിത്തും വാശി പിടിച്ചു

  |

  മലയാളി പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട ചിത്രമാണ് ദേവാസുരം. 1993 ഏപ്രിൽ13 ന് റിലീസ് ചെയ്ത ചിത്രം തലമുറ വ്യത്യാസമില്ലാതെ എല്ലാ പ്രേക്ഷകരും നെഞ്ചിലേറ്റുന്നുണ്ട്. ഇന്നും ചിത്രത്തിന് മിനിസ്ക്രീനിൽ ഏറെ ആരാധകരുണ്ട്. ഐവി ശശി സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ ഒരുക്കിയത് രഞ്ജിത്താണ്. പിന്നീട് വർഷങ്ങൾക്ക് ശേഷം ചിത്രത്തിന്റെ രണ്ടാംഭാഗമായ രാവണപ്രഭു രഞ്ജിത്ത് ഒരുക്കിയിരുന്നു. മോഹൻലാൽ തന്നെയായിരുന്നു ചിത്രത്തിലും നായകനായി എത്തിയത്. ഇരട്ട വേഷത്തിലായിരുന്നു രാവണപ്രഭുവിൽ മോഹൻലാൽ എത്തിയത്. ആദ്യഭാഗം പോലെ രാവണപ്രഭുവും സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു.

  കല്യാണത്തിന് മുൻപ് തന്നെ വിക്കിയുടെ വീട്ടിൽ എത്തി, വിവാഹത്തിന് മുൻപ് മരുമകൾ ആയതിനെ കുറിച്ച് നിത്യദാസ്

  ദേവാസുരത്തിൽ മോഹൻലാലിനോടൊപ്പം വൻതാരനിരയായിരുന്നു അണിനിരന്നത്. മംഗലശ്ശേരി നീലകണ്ഠനായി മോഹൻലാൽ എത്തിയപ്പോൾ ഭാനുമതിയായത് രേവതിയായിരുന്നു. നെപ്പോളിയൻ ആയിരുന്നു മുണ്ടയ്ക്കൽ ശേഖരൻ എന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇന്നസെന്റ്, ഒടുവിൽ ഉണ്ണികൃഷ്ണൻ,നെടുമുടി വേണു, മണിയൻ പിള്ളരാജു,വി.കെ. ശ്രീരാമൻ, അഗസ്റ്റിൻ എന്നിങ്ങനെ അക്കാലത്തെ മലയാള സിനിമയിലെ മുൻനിര താരങ്ങളെല്ലാം ചിത്രത്തിലുണ്ടായിരുന്നു. സിനിമ പോലെ തന്നെ പാട്ടുകളും പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയായിരുന്നു.

  ഏറ്റവും മികച്ച ഫീലിംഗ് ഇതാണ്, പ്രിയപ്പെട്ടവരെ കെട്ടിപ്പിടിച്ച് സാമന്തയുടെ സുഖനിദ്ര, ചിത്രം വൈറൽ

  ഇപ്പോഴിത സിനിമ കോളങ്ങളിൽ ചർച്ചയാവുന്നത് രേവതിയുടെ ഒരു പഴയ അഭിമുഖമാണ്. ദേവാസുരത്തിൽ ഭാനുമതിയായി രേവതി എത്താൻ കാരണം മോഹൻലാൽ ആണെന്ന് വാർത്ത പ്രചരിച്ചിരുന്നു. എന്നാൽ അത് സത്യമല്ലെന്നാണ് നടി പറയുന്നത്. തന്നെ നിർദ്ദേശിച്ചത് മോഹൻലാൽ അല്ലെന്നും ഐവി ശശിയുടെ നിർബന്ധത്തിനെ തുടർന്നാണ് താൻ ഭനുമതിയായതെന്നുമാണ് രേവതി പറയുന്നത്. കൂടാതെ മോഹൻലാൽ നിർദ്ദേശിച്ചത് മറ്റ് രണ്ട് നായികമാരെ ആയിരുന്നു എന്നും രേവതി പറയുന്നു. നടിയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

  മോഹന്‍ലാല്‍ ആണ് രേവതിയെ ദേവാസുരത്തിലേക്ക് നിര്‍ദേശിച്ചതെന്ന് മുൻപ് ഒരിക്കല്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. ദേവാസുരത്തില്‍ വേഷം നല്‍കിയ മോഹന്‍ലാലിനോട് പിന്നീട് രേവതി യാതൊരു നന്ദിയും പറഞ്ഞില്ല എന്ന തരത്തിലായിരുന്നു വാര്‍ത്ത. എന്നാല്‍, മോഹന്‍ലാല്‍ മറ്റ് നടിമാരെയാണ് ഈ കഥാപാത്രത്തിലേക്ക് നിര്‍ദേശിച്ചതെന്നും തന്നെ വിളിച്ചത് ഐ.വി.ശശി സാര്‍ ആയിരുന്നെന്നും അന്നത്തെ ആരോപണങ്ങള്‍ക്ക് മറുപടിയായി രേവതി വ്യക്തമാക്കുകയായിരുന്നു.

  'മൂന്ന് നടിമാരെയാണ് ഭാനുമതി എന്ന കഥാപാത്രത്തിനായി ആദ്യം പരിഗണിച്ചത്. ശോഭനക്കും, ഭാനുപ്രിയക്കും വേണ്ടി മോഹന്‍ലാലും രഞ്ജിത്തും ഒരുപാട് വാശി പിടിച്ചു. അവരില്‍ ആരെങ്കിലും മതി എന്ന രീതിയില്‍ തന്നെ നിന്നു. കാരണം അവര്‍ രണ്ടുപേരും നര്‍ത്തകിമാരാണ്. പക്ഷെ ഐ വി ശശി സാറാണ് ഞാന്‍ മതിയെന്ന് തീരുമാനിക്കുന്നത്. നെടുമുടി വേണുവിന്റെ മകളായും, നീലകണ്ഠന്റെ തോല്‍വിക്ക് കാരണമാകുന്ന ഭാനുമതിയായും ഞാന്‍ ചേരും എന്ന ശശി സാറിന്റെ നിഗമനമാണ് ഞാന്‍ ഭാനുമതിയാകാന്‍ കാരണമായത്'- രേവതി പറഞ്ഞു.

  കോഴിക്കോട്ടുകാരനായ മുല്ലശ്ശേരി രാജുവിന്റേയും ഭാര്യ ലക്ഷ്‌മി രാജഗോപാലിന്റെയും ജീവിതത്തിൽ നിന്നാണ് രഞ്ജിത്ത് നീലകണ്‌ഠനെയും ഭാനുമതിയെയും സൃഷ്‌ടിച്ചത്. ദേവാസുരത്തിന്റെ കഥ തങ്ങളുടെ ജീവിതത്തിൽ നിന്നാണെന്നും , എന്നാൽ അതിന്റെ ഉള്ളിൽ സിനിമയ്‌ക്ക് വേണ്ടിയുള്ള പൊടിപ്പും തൊങ്ങലുമൊക്കെ കൂട്ടി ചേർത്തിട്ടുണ്ടെന്നും ലക്ഷ്‌മി രാജഗോപാൽ മുൻപ് ഒരിക്കൽ കൗമുദി ടിവിയ്‌ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു


  'ദേവാസുരത്തിന്റെ കഥ ഞങ്ങളുടെത് തന്നെയാണ്. അതിന്റെ എക്‌സ്‌‌ട്രാക്‌ട് ഞങ്ങളുടെ ലൈഫാണ്. പക്ഷേ അതിന്റെ ഉള്ളിൽ സിനിമയ്‌ക്ക് വേണ്ടിയുള്ള പൊടിപ്പും തൊങ്ങലുമൊക്കെ വന്നിട്ടുണ്ട്. ശരിക്കും രഞ്ജിത്ത് ഇവിടെ വരുന്നത് ഗിരീഷ് പുത്തഞ്ചേരിയുടെ കൂടെയാണ്. ഗിരീഷ് പണ്ടേക്കും പണ്ടേ ഇതിനുള്ളിലെ ഒരു അന്തേവാസിയാണ്. ബാബുരാജിന്റെ ഒർജിനൽ ശബ്‌ദം കേൾക്കാനാണ് രഞ്ജിത്ത് മുല്ലശ്ശേരിയിലേക്ക് വരുന്നത്. പിന്നീട് പലപ്പോഴായി ഗിരീഷിനൊപ്പം രഞ്ജി വന്നു തുടങ്ങി. അങ്ങനെ കുറേശ്ശെ കുറേശ്ശെയായി ഞങ്ങളുടെ ജീവിതവും രീതികളുമെല്ലാം ചികഞ്ഞു ചികഞ്ഞെടുക്കാൻ തുടങ്ങി. അങ്ങനെ ഒരുദിവസം പറഞ്ഞു ഞാനൊരു സാധനം നിങ്ങളുടെ ജീവിതത്തിൽ നിന്ന് മോഷ്‌ടിച്ചിട്ടുണ്ട്. എന്താന്ന് ചോദിച്ചപ്പോൾ, ദേവാസുരത്തിന്റെ സ്ക്രിപ്‌ട് വായിക്കാൻ ഞങ്ങൾക്കു തരികയായിരുന്നു'- ലക്ഷ്‌മി രാജഗോപാൽ പറയുന്നു.

  English summary
  Mohanlal And Ranjith Suggested Sobhana And Bhanu priya For Bhanumathi In Devasuram, revathy Opens
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X