For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മോഹന്‍ലാലിന് വീണ്ടും പണിപാളി, ഓസ്‌ട്രേലിയന്‍ ഷോയിലും ലാലിസം? സോഷ്യല്‍ മീഡിയയിലൂടെ വീഡിയോ വൈറല്‍,കാണൂ

  |
  ലാലിസത്തിന്റെ പേരിൽ ലാലേട്ടന് സോഷ്യൽ മീഡിയ ട്രോൾ

  അഭിനയത്തില്‍ മാത്രമല്ല മറ്റ് മേഖലകളിലും കഴിവ് തെളിയിച്ചിട്ടുള്ള താരമാണ് മോഹന്‍ലാല്‍. ഇന്ത്യന്‍ സിനിമയുടെ തന്നെ അത്ഭുതമായി തുടരുകയാണ് ഈ നടനവിസ്മയം. ഏത് തരത്തിലുള്ള കഥാപാത്രത്തെയും അനായാസേന സ്വായത്തമാക്കാന്‍ കെല്‍പ്പുള്ള താരത്തിന്റെ അഭിനയമികവിന് മുന്നില്‍ പ്രേക്ഷകര്‍ മാത്രമല്ല സംവിധായകര്‍ വരെ അമ്പരന്ന് നിന്ന എത്രയോ മുഹൂര്‍ത്തങ്ങളുണ്ട്. പങ്കെടുക്കുന്ന പരിപാടികളിലെല്ലാം മുഖ്യ ആകര്‍ഷണമായി അദ്ദേഹം തിളങ്ങാറുണ്ട്.

  മഞ്ജു വാര്യരെ ആശ്വസിപ്പിക്കാന്‍ മീനാക്ഷിയെത്തി, ഒപ്പം ദിലീപും, വീഡിയോ വൈറലാവുന്നു, കാണാം!

  നടനം മാത്രമല്ല ആലാപനവും തനിക്ക് വഴങ്ങുമെന്ന് അദ്ദേഹം നേരത്തെ തന്നെ തെളിയിച്ചിട്ടുണ്ട്. അദ്ദേഹം ആലപിച്ച പല ഗാനങ്ങളും ഇന്നും ആരാധകര്‍ക്ക് മനപ്പാഠമാണ്. സിനിമയില്‍ മാത്രമല്ല സ്റ്റേജ് പരിപാടികളിലും അദ്ദേഹം പാട്ടുമായി എത്താറുണ്ട്. അത്തരത്തില്‍ പാട്ടുമായി വേദിയിലേക്ക് എത്തിയപ്പോള്‍ പണികിട്ടിയ സന്ദര്‍ഭങ്ങളും കുറവല്ല. ലാലിസം എന്ന പേരില്‍ നടത്തിയ സ്റ്റേജ് ഷോയുമായി ബന്ധപ്പെട്ട് ചില്ലറ വിമര്‍ശനങ്ങളൊന്നുമല്ല താരത്തിന് നേരിടേണ്ടി വന്നത്. ഒടിയനും നീരാളിയുമൊക്കെ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് അദ്ദേഹം സ്റ്റേജ് ഷോയുമായി ഓസ്‌ട്രേലിയയിലേക്ക് എത്തിയത്. അതിനിടയില്‍ ലഭിച്ച എട്ടിന്റെ പണിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയങ്ങളിലൊന്ന്. അതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

  ഓസ്‌ട്രേലിയയിലെ പരിപാടി

  ഓസ്‌ട്രേലിയയിലെ പരിപാടി

  പുതുവര്‍ഷം പിറന്നിട്ട് നാളേറെയായെങ്കിലും ഇതുവരെ മോഹന്‍ലാലിന്റേതായി ഒരു സിനിമയും റിലീസ് ചെയ്തിരുന്നില്ല. മലയാള സിനിമ ഇന്നുവരെ കണ്ടിട്ടില്ലാത്ത രൂപഭാവവുമായി ഒടിയനും നീരാളിയും രണ്ടാമൂഴവുമൊക്കെ എത്തുമെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. ഒടിയന്റെ അവസാനഘട്ട ചിത്രീകരണം ആരംഭിക്കാനിരിക്കെയാണ് സര്‍പ്രൈസായി നീരാളി എത്തിയത്. ബോളിവുഡ് സംവിധായകനായ അജോയ് വര്‍മ്മ സംവിധാനം ചെയ്ത ചിത്രം പെരുന്നാളിന് തിയേറ്ററുകളിലേക്കെത്തുമെന്ന് അറിയിച്ചിരുന്നുവെങ്കിലും റിലീസ് ജൂലൈയിലേക്ക് മാറ്റുകയായിരുന്നു. ഒടിയന്‍ ചിത്രീകരണം പൂര്‍ത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷനിലേക്ക് കടന്നിരിക്കുകയാണ്. ഈ രണ്ട് സിനിമകളും പൂര്‍ത്തിയാക്കിയതിന് ശേഷമാമഅ അദ്ദേഹം രഞ്ജിത്തിന്റെ സിനിമയില്‍ ജോയിന്‍ ചെയ്ത്. അതിനിടയിലെ ഇടവേളയിലാണ് ഓസ്‌ട്രേലിയന്‍ ഷോയ്ക്കായി വിനിയോഗിച്ചത്. താരം എത്തുന്നുവെന്നറിഞ്ഞപ്പോള്‍ മുതല്‍ ആരാധകര്‍ ആകാംക്ഷയിലായിരുന്നു.

   പ്രയാഗ മാര്‍ട്ടിനൊപ്പം പാട്ട്

  പ്രയാഗ മാര്‍ട്ടിനൊപ്പം പാട്ട്

  യുവഅഭിനേത്രികളില്‍ ഏറെ ശ്രദ്ധേയായ താരമായ പ്രയാഗ മാര്‍ട്ടിനൊപ്പമാണ് മോഹന്‍ലാല്‍ ഗാനം ആലപിച്ചത്. പങ്കെടുക്കുന്ന പരിപാടികളിലെല്ലാം അദ്ദേഹത്തോട് ആരാധകര്‍ കൃത്യമായി ആവശ്യപ്പെടുന്ന കാര്യം കൂടിയാണിത്. നൃത്തവും കോമഡിയും പാട്ടുമൊക്കെ ചേര്‍ത്താണ് ഓസ്‌ട്രേലിയന്‍ ഷോ ഒരുക്കിയത്. അഭിനയം മാത്രമല്ല പാട്ട് പാടാനും തനിക്ക് കഴിയുമെന്ന് പ്രയാഗ മാര്‍ട്ടിനും തെളിയിച്ചിരുന്നു. എന്നാല്‍ മുന്‍ധാരണകളെയെല്ലാം തിരുത്തുന്ന കാര്യമാണ് ഇവിടെ സംഭവിച്ചത്.

  പാട്ട് കൈവിട്ടുപോയി

  പാട്ട് കൈവിട്ടുപോയി

  മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ഗാനങ്ങളിലൊന്നായ ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം എന്ന ഗാനമാണ് ഇരുവരും ചേര്‍ന്ന് ആലപിച്ചത്. ഗാനത്തില്‍ ലയിച്ച് പാടുന്ന ഇരുവരെയുമാണ് ആദ്യം കണ്ടതെങ്കിലും താരകയോ എന്ന ഭാഗത്ത് എത്തിയപ്പോഴാണ് സംഭവം കൈവിട്ടുപോയത്. റെക്കോര്‍ഡ് ചെയ്ത് വെച്ച ഗാനനത്തിനനുസരിച്ച് ചുണ്ടനക്കുന്നതിനിടെ ഒരു നിമിഷത്തേക്ക് ടൈമിംഗ് തെറ്റിയത് പ്രേക്ഷകര്‍ക്ക് കൃത്യമായി മനസ്സിലാവുകയായിരുന്നു. നേരത്തെയും ഇത്തരത്തിലുള്ള പരിപാടിയുമായി എത്തിയതിനാലാണ് ഇത് വളരെ പെട്ടെന്ന് മനസ്സിലായതെന്നാണ് ചിലര്‍ പറയുന്നത്.

  ലാലിസം ആവര്‍ത്തിച്ചു

  ലാലിസം ആവര്‍ത്തിച്ചു

  ദേശീയ ഗെയിംസിന് കേരളം ആതിഥേയത്വം വഹിച്ചപ്പോള്‍ ലാലിസം എന്ന പരിപാടിയുമായി മോഹന്‍ലാല്‍ എത്തിയിരുന്നു. ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ചായിരുന്നു ഈ പരിപാടി നടത്തിയത്. നേരത്തെ റെക്കോര്‍ഡ് ചെയ്ത് വെച്ച ഗാനങ്ങള്‍ക്ക് ചുണ്ടനക്കുകയായിരുന്നു അന്ന് താരം. രതീഷ് വേഗയായിരുന്നു പരിപാടിയുടെ സംഗീതസംവിധായകന്‍. വന്‍വിവാദമായിരുന്നു ഈ പരിപാടി. പ്രമുഖ ഗായകരുള്‍പ്പടെ നിരവധി പേര്‍ പങ്കെടുത്ത പരിപാടി അമ്പേ പരാജയമായിരുന്നു. ഈ സംഭവം ഓസ്‌ട്രേലിയയിലും ആവര്‍ത്തിച്ചുവെന്നാണ് സോഷ്യല്‍ മീഡിയ ഒന്നടങ്കം പറയുന്നത്.

  രൂക്ഷവിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

  രൂക്ഷവിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

  രസകരമായ ആശയമെന്ന നിലയിലായിരുന്നു മോഹന്‍ലാല്‍ ലാലിസവുമായി എത്തിയത്. പ്രതീക്ഷിച്ചതിനും അപ്പുറത്തുള്ള സദസ്സ് കൂടിയായപ്പോഴായിരുന്നു ലാലിസം കൈവിട്ടുപോയത്. പരിപാടിക്ക് വേണ്ട തരത്തിലുള്ള സാങ്കേതികസഹായം ഒരുക്കിയില്ലെന്ന് വ്യക്തമാക്കി മോഹന്‍ലാല്‍ രംഗത്തുവന്നിരുന്നു. വിമര്‍ശനങ്ങള്‍ കൊടുമ്പിരിക്കൊള്ളുന്നതിനിടയിലായിരുന്നു അദ്ദേഹം കുമ്പസാരവുമായി എത്തിയത്. അതേ സംഭവമാണ് ഇത്തവണയും ആവര്‍ത്തിച്ചിട്ടുള്ളത്. സദസ്സിനെ വിഡ്ഢികളാക്കുന്ന തരത്തിലുള്ള പരിപാടി തന്നെയാണ് ഇത്തവണത്തേതുമെന്നും സോഷ്യല്‍ മീഡിയ പറയുന്നു.

  ഓസ്‌ട്രേലിയയിലെ ലാലിസം?

  ഓസ്‌ട്രേലിയയിലെ ലാലിസം?

  ഓസ്‌ട്രേലിയയിലും ലാലിസം എന്നുപറഞ്ഞാണ് പലരും പോസ്റ്റുകള്‍ ഷെയര്‍ ചെയ്തിട്ടുള്ളത്. മോഹന്‍ലാല്‍ ആരാധകര്‍ പോലും ഇക്കാര്യത്തില്‍ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ വീഡിയോ വൈറലായിരുന്നു. ആരാധകരെ വഞ്ചിക്കുന്ന തരത്തിലുള്ള സമീപനമായിപ്പോയി താരത്തിന്റേതെന്ന് പലരും അടക്കം പറയുന്നുമുണ്ട്. ലാലിസം വിവാദങ്ങള്‍ ഇതോടെ വീണ്ടും ഉയര്‍ന്നുവന്നിട്ടുമുണ്ട്.

  വീഡിയോ കാണാം

  സ്പീക്കറിലെ ഗാനത്തിനൊപ്പമെത്താന്‍ പെടാപ്പാട് പെടുന്ന മോഹന്‍ലാലിനെ കാണൂ.

  Legendary Lalettan❤️

  A post shared by Miss Martin 🦋 (@prayagamartin) on

  പാട്ട് മാത്രമല്ല

  പ്രയാഗ മാര്‍ട്ടിനൊപ്പം നൃത്തം ചെയ്യുന്ന മോഹന്‍ലാല്‍, ഇന്‍സ്റ്റഗ്രാമിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോ കാണാം.

  English summary
  Mohanlal's Australian show gets trolled in social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X