»   » കഥ ഇഷ്ടമായില്ല, പ്രതിഫലം കൂട്ടി ചോദിച്ചു!!! ഒടുവില്‍ ആ മോഹന്‍ലാല്‍ സിനിമയ്ക്ക് സംഭവിച്ചതോ???

കഥ ഇഷ്ടമായില്ല, പ്രതിഫലം കൂട്ടി ചോദിച്ചു!!! ഒടുവില്‍ ആ മോഹന്‍ലാല്‍ സിനിമയ്ക്ക് സംഭവിച്ചതോ???

Posted By: Karthi
Subscribe to Filmibeat Malayalam

സൂപ്പര്‍ താരങ്ങളെ നായകന്മാരാക്കി സിനിമ എടുക്കാന്‍ ആഗ്രഹമുള്ളവരാണ് പഴയകാല സംവിധായകരും പുതിയ സംവിധായകരും. അവര്‍ക്കുള്ള  മാര്‍ക്ക് മൂല്യമാണ് ഇവരെ അതിലേക്ക് ആകര്‍ഷിക്കുന്നത്. 

സംവിധായകര്‍ക്ക് ചിലപ്പോള്‍ മുന്‍കൂട്ടി ഡേറ്റ് നല്‍കാറുണ്ടെങ്കിലും കഥ ഇഷ്ടമായാല്‍ മാത്രമേ താരങ്ങള്‍ ആ പ്രൊജക്ടില്‍ അഭിനയിക്കാറുള്ളു. കഥ ഇഷ്ടമായില്ലെങ്കില്‍ അവര്‍ പ്രോജക്ട് ഉപേക്ഷിക്കുകയും ചെയ്യും. 

കഥ ഇഷ്ടമായില്ലെങ്കിലും സിനിമയില്‍ നിന്നും ഒഴിവാകാന്‍ പറ്റാതെ കുടുങ്ങിപ്പോയാല്‍ നായകന്‍മാര്‍ സ്വീകരിക്കുന്ന വഴിയാണ് പ്രതിഫലം കൂട്ടിച്ചോദിക്കുക എന്നത്. പ്രതിഫലം അധികമായതുകൊണ്ടെങ്കിലും അവര്‍ പിന്മാറട്ടെ എന്ന് കരുതിയാണിത്.

മോഹന്‍ലാലിനെ നായകനാക്കി ഒരു ചിത്രമൊരുക്കാനാണ് സംവിധായകന്‍ തുളസിദാസും നിര്‍മാതാവ് ബെന്‍സി മാര്‍ട്ടിനും തിരക്കഥയുമായി അദ്ദേഹത്തെ സമീപിച്ചത്. കഥ കേട്ടുകഴിഞ്ഞപ്പോള്‍ ഈ പ്രോജക്ടില്‍ തനിക്ക് തീരെ വിശ്വാസമില്ലെന്ന് ലാല്‍ അവരെ അറിയിച്ചു.

കഥ ഇഷ്ടയില്ലെന്ന് പറഞ്ഞിട്ടും മോഹന്‍ലാലിനെ വിടാന്‍ അവര്‍ക്ക് താല്പര്യമില്ലായിരുന്നു. അവര്‍ അദ്ദേഹത്തെ നിര്‍ബന്ധിച്ചുകൊണ്ടേയിരുന്നു. ഒടിവില്‍ ഗത്യന്തരമില്ലാതെ ചിത്രത്തില്‍ നിന്നും ഒഴിവാകുന്നതിന് വേണ്ടിയാണ് ലാല്‍ പ്രതിഫലം കൂട്ടിച്ചോതിച്ചത്.

പ്രതിഫലം അധികമായതുകൊണ്ട് അവര്‍ പിന്മാറുമെന്നാണ് ലാല്‍ കരുതിയത്. എന്നാല്‍ ചോദിച്ച പ്രതിഫലം നല്‍കാന്‍ അവര്‍ തയാറായി. 2008ല്‍ മോഹന്‍ലാലിന് ലഭിച്ചിരുന്ന പ്രതിഫലത്തിന്റെ പകുതിയോളം അധികമാണ് ചേദിച്ചത്.

2008ല്‍ പുറത്തിറങ്ങിയ കോളേജ് കുമാരനായിരുന്നു ചിത്രം. മോഹന്‍ലാല്‍ കരുതിയതുപോലെ ചിത്രം തിയറ്ററില്‍ പരാജമായി. കോളേജിലെ ക്യാന്റീന്‍ നടത്തിപ്പുകാരനായ ക്യാപ്ടന്‍ ശ്രീകുമാറിന്റെ വേഷത്തിലായിരുന്നു ലാല്‍ അഭിനയിച്ചത്.

മോഹന്‍ലാലിനൊപ്പം നായികയായി മീന എത്തിയ ചിത്രമായിരുന്നു മിസ്റ്റര്‍ ബ്രഹ്മാചാരി. തമ്പിയണ്ണന്‍ എന്ന കഥാപാത്രമായി മോഹന്‍ലാല്‍ എത്തിയ ചിത്രവു പരാജയമായി. അതിന് പിന്നാലെയാണ് വീണ്ടും തുളസീദാസിന്റെ സംവിധാനത്തില്‍ ഒരു മോഹന്‍ലാല്‍ ചിത്രം പരാജയമായത്.

വിമല രാമനും ഷംന കാസിമും ആയിരുന്നു നായികമാര്‍. വില്ലനായി സിദ്ധിഖും എത്തിയ ചിത്രത്തില്‍ ജനാര്‍ദനനും ബാലചന്ദ്രമേനോനും ഹരിശ്രീ അശോകനും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയി. പക്ഷെ തിയറ്ററില്‍ പ്രേക്ഷകര്‍ ചിത്രത്തെ കൈയൊഴിഞ്ഞു.

English summary
Mohanlal was not confident on the story. So he demand more remuneration to avoid them. But they agreed.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam