»   » മോഹന്‍ലാല്‍ കുടിയനായ 10 ചിത്രങ്ങള്‍

മോഹന്‍ലാല്‍ കുടിയനായ 10 ചിത്രങ്ങള്‍

Posted By:
Subscribe to Filmibeat Malayalam

മദ്യപാനിയുടെ എല്ലാ ഭാവത്തിലും ഇത്രയധികം തന്‍മയത്തോടെ അഭിനയിച്ചു ഫലിപ്പിക്കാന്‍ പറ്റിയ നടന്‍ മോഹന്‍ലാലിനെ പോലെ വേറെയാരും മലാളത്തിലില്ല. നിരവധി ചിത്രങ്ങളില്‍ ലാല്‍ മദ്യപാനിയായി അഭിനയിച്ചിട്ടുണ്ടെങ്കിലും എല്ലാം ഒന്നിനൊന്നു വ്യത്യസ്തമായിരുന്നു.

ഇപ്പോള്‍ റിലീസ് ആയ ലേഡീസ് ആന്‍ഡ് ജന്റില്‍മാനില്‍ ലാല്‍ മുഴുക്കുടിയനായിട്ടാണ് അഭിനയിച്ചത്. കുടിച്ച് ലക്കുകെട്ട് ലാല്‍ അഭിനയിക്കുകയാണന്നു തോന്നില്ല. അത്രയ്ക്ക് ഒറിജിനലാണ് .

ലേഡീസ് ആന്‍ഡ് ജന്റില്‍മാന്‍, സ്പിരിറ്റ്, ഹലോ, നരന്‍, സ്ഫടികം, നാടോടി, കമലദളം, ആറാംതമ്പുരാന്‍, ദേവാസുരം, ചിത്രം എന്നീ ചിത്രങ്ങളാണ് കുടിയനായ ലാലിന്റെ മികച്ച 10 ചിത്രങ്ങള്‍. എല്ലാം ഒന്നിനൊന്ന് വ്യത്യസ്തം.

മോഹന്‍ലാല്‍ കുടിയനായ 10 ചിത്രങ്ങള്‍

ഭാര്യ മരിച്ച സങ്കടത്തില്‍ എല്ലാം മറക്കാന്‍ മദ്യപിച്ചു നടക്കുകയാണ് ചന്ദ്രബോസ്. ചിത്രം തുടങ്ങുന്നതു തന്നെ മദ്യപിച്ച് ലക്കുകെട്ട് അയാള്‍ തെരുവിലൂടെ നടക്കുന്നതാണ്. ഒടുവില്‍ മദ്യപാനം നിര്‍ത്തി അയാള്‍ ജീവിതത്തിലേക്കു തിരിച്ചുവരുന്നു.

മോഹന്‍ലാല്‍ കുടിയനായ 10 ചിത്രങ്ങള്‍

കഴിഞ്ഞ വര്‍ഷം ലാലിന് ഏറ്റവുമധികം കയ്യടി കിട്ടിയ ചിത്രമായിരുന്നു രഞ്ജിത്തിന്റെ സ്പിരിറ്റ്. ഇതിലും മുഴുക്കുടിയനായിരുന്നു. ചാനല്‍ അവതാരകനായ അദ്ദേഹം സുഹൃത്തിന്റെ മരണത്തെ തുടര്‍ന്ന് മദ്യപാനം നിര്‍ത്തുന്നു. അതിനെതിരെ ചാനലിലൂടെ പരിപാടി അവതരിപ്പിക്കുന്നു.

മോഹന്‍ലാല്‍ കുടിയനായ 10 ചിത്രങ്ങള്‍

കാമുകിയെ നഷ്ടപ്പെട്ട ദുഖത്തിലാണ് അഭിഭാഷകനായ നായകന്‍ കുടിക്കുന്നത്. ഏതെങ്കിലും സ്ഥലം അയാള്‍ക്കറിയണമെങ്കില്‍ അവിടുത്തെ ബാറിന്റെ പേരു പറയണം. റാഫി മെക്കാര്‍ട്ടിന്റെ സൂപ്പര്‍ഹിറ്റ് കോമഡി ചി്ത്രമായിരുന്നു ഹലോ.

മോഹന്‍ലാല്‍ കുടിയനായ 10 ചിത്രങ്ങള്‍

തനി വാറ്റുചാരായമാണ് നരനിലെ മുള്ളംകൊല്ലി വേലായുധന്‍ കുടിക്കുന്നത്. അയാള്‍ ചാരായം സൂക്ഷിക്കുന്നത് പുഴയുടെ അടിത്തട്ടിലാണ്. പുഴയിലൂടെ ഒഴുകിയെത്തുന്ന മരം പിടിക്കാന്‍ പോകുന്നതൊക്കെ രണ്ടെണ്ണംവീശിക്കൊണ്ടാണ്.

മോഹന്‍ലാല്‍ കുടിയനായ 10 ചിത്രങ്ങള്‍

കള്ളുകുടി, പെണ്ണുപിടി, ചീട്ടുകളി എന്നതാണ് ആടുതോമയുടെ പ്രധാന ജോലി. ചെറുപ്പത്തില്‍ അച്ഛനുമായുള്ള വാശിയിലാണ് തോമ അങ്ങനെയായത്. കള്ളുകുടിക്കുന്ന അയാള്‍ കളിക്കൂട്ടുകാരിയായ തുളസിയെയും കുടിപ്പിക്കുന്നു.

മോഹന്‍ലാല്‍ കുടിയനായ 10 ചിത്രങ്ങള്‍

രണ്ടെണ്ണം വീശിയിട്ടാണ് നാടോടിയായ നായകന്‍ നടക്കുന്നത്. എന്‍.എന്‍. പിള്ളയുടെ അടുത്തുവന്ന് മദ്യപിച്ച് ഡയലോഗ് അടിക്കുന്നസീനുണ്ട് ചിത്രത്തില്‍. ലാലിനു മാത്രമേ അതു സാധിക്കൂ.

മോഹന്‍ലാല്‍ കുടിയനായ 10 ചിത്രങ്ങള്‍

സംശയത്തിന്റെ പേരില്‍ ഭാര്യ ആത്മഹത്യ ചെയ്തതിനെ തുടര്‍ന്നാണ് കലാമണ്ഡലം നൃത്ത അധ്യാപകനായിരുന്ന നന്ദന്‍ മദ്യപാനിയാകുന്നത്. മദ്യപിച്ചെത്തി പ്രിന്‍സിപ്പലിനെ കയ്യേറ്റം ചെയ്യുന്ന സീനാണ് ഏറ്റവും ശ്രദ്ധേയം

മോഹന്‍ലാല്‍ കുടിയനായ 10 ചിത്രങ്ങള്‍

കൂട്ടുകാര്‍ക്കൊപ്പം മുംബൈ നഗരത്തല്‍ വച്ച് മദ്യപിച്ചുകൊണ്ടാണ് കണിമംഗത്തെ ജഗന്നാഥന്റെ ചിത്രം തുടങ്ങുന്നതു തന്നെ. നാലാമത്തെ പെഗ്ഗില്‍ ഐസ് ക്യൂബ് വീഴുമ്പോഴേക്കും ഞാന്‍ എത്തിയിരിക്കുമെന്ന ഡലയോഗ് ഇപ്പോഴും മലയാളികള്‍ ഓര്‍ക്കുന്നു.

മോഹന്‍ലാല്‍ കുടിയനായ 10 ചിത്രങ്ങള്‍

വിദേശ മദ്യത്തില്‍ ഇളനീര്‍ ചേര്‍ത്തു കുടിക്കുന്ന വിദ്യപഠിപ്പിച്ചത് മംഗലശേരി നീലകണ്ഠനായിരുന്നു. കുളക്കടവില്‍ വച്ച് കൂട്ടുകാര്‍ക്കൊപ്പം ഇളനീര്‍ ചേര്‍ത്താണ് അയാള്‍ മദ്യം കുടിക്കുന്നത്.

മോഹന്‍ലാല്‍ കുടിയനായ 10 ചിത്രങ്ങള്‍

നായകന്‍ വിഷ്ണു മദ്യപിച്ചുകൊണ്ട് അമ്മായിപ്പന്റെ കഷണ്ടിയില്‍ ചുംബിക്കുന്ന സീനുണ്ട്. അത് ലാലിനു മാത്രമല്ലേ സാധിക്കൂ.

English summary
Ten Mohanlal movies, in which he acted as a drunkard
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam