For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നിത്യയെ വിവാഹം കഴിക്കാന്‍ ഇഷ്ടമായിരുന്നു, വീട്ടുകാരെ കണ്ടു; കിട്ടിയ മറുപടിയെ കുറിച്ച് സന്തോഷ് വര്‍ക്കി

  |

  മോഹന്‍ലാലിന്റെ ആറാട്ട് സിനിമ പുറത്ത് ഇറങ്ങിയതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായ പേരായിരുന്നു സന്തോഷ് വര്‍ക്കിയുടേത്. മോഹന്‍ ലാല്‍ ആറാടുകയാണെന്നുളള ഡയലോഗ് സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. മോഹന്‍ലാലിന്റെ ഏറ്റവും വലിയ ആരാധകനാണ് സന്തോഷ്. താരത്തിന്റെ പുറത്ത് ഇറങ്ങുന്ന എല്ല ചിത്രങ്ങളും കാണാറുണ്ടെന്നും അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു. എന്‍ജിനീയറായ സന്തോഷ് ഇപ്പോള്‍ എറണാകുളത്ത് ഫിലോസഫിയില്‍ പിഎച്ച്ഡി ചെയ്യുകയാണ്.

  ബൈക്കില്‍ ഇരുന്ന് ഒറ്റയ്ക്ക് അലറി കരഞ്ഞു,മാമാങ്കം പഠിപ്പിച്ചത് വലിയ പാഠം, മനസ് തുറന്ന് ധ്രുവന്‍

  ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത് ക്ലബ്ബ് എഫ്എമ്മിന് നടന്‍ നല്‍കിയ അഭിമുഖമാണ്. എല്ലാദിവസവും തീയേറ്ററില്‍ പോകുമെന്നും മോഹന്‍ലാല്‍ സിനിമകള്‍ എത്ര ദിവസം കളിക്കുന്നുണ്ടെന്ന് നോക്കാനാണ് താന്‍ ദിവസേന തീയേറ്ററില്‍ പോകാറുണ്ടെന്നും അഭിമുഖത്തില്‍ പറയുന്നു. കൂടാതെ നടി നിത്യ മേനോനോടുള്ള ഇഷ്ടത്തെ കുറിച്ചും സന്തോഷ്് പറയുന്നുണ്ട്.

  മോഹന്‍ലാലിനെ എല്ലാവരും പോയി കണ്ടു, താന്‍ മാത്രം പോയില്ല, ആ വശിയെ കുറിച്ച് രശ്മി അനില്‍

  അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ... ''മോഹന്‍ലാലിനെക്കാള്‍ കൂടുതല്‍ ആരാധിച്ചിരുന്നത് നടി നിത്യ മേനോനെ ആണ്. ഏറ്റവും ഇഷ്ടപ്പെട്ട നടി മഞ്ജു വാര്യരാണ്, എന്നാല്‍ നിത്യ മേനോനെ ആണ് കൂടുതല്‍ ഇഷ്ടം. നിത്യ മേനോനെ എനിക്ക് കല്യാണം കഴിക്കാന്‍ ഇഷ്ടമായിരുന്നു. ഒരുകാലത്ത് ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സ്‌നേഹിച്ചത് നിത്യ മേനോനെ ആയിരുന്നു. ഒരുപക്ഷേ മോഹന്‍ലാലിനെക്കാള്‍. കല്യാണം കഴിക്കാന്‍ പറ്റില്ലെങ്കില്‍ ഒരു ഫ്രണ്ടായിട്ടോ ഫാനായിട്ടോ ഒരു ഫോണ്‍ കോണ്ടാക്ടായിട്ടോ കാണണമെന്ന് പോലും ഞാന്‍ നേരിട്ട് പറഞ്ഞു.'

  നിത്യയുടെ മാതാപിതാക്കളോട് ഇക്കാര്യം സംസാരിച്ചിരുന്നു. അതൊന്നും പറ്റില്ലെന്നായിരുന്നു അവര്‍ നല്‍കിയ മറുപടി. നിത്യയോടും നേരിട്ട് സംസാരിച്ച് ഇക്കാര്യങ്ങളൊക്കെ പറഞ്ഞിട്ടുണ്ട്. കോളാമ്പി എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ച് നിത്യ മേനോനോട് ഇക്കാര്യമൊക്കെ പറഞ്ഞിരുന്നു എന്നും സന്തോഷ് അഭിമുഖത്തില്‍ പറഞ്ഞിരുന്നു. തന്റെ ബുക്കുകളെ കുറിച്ചും ഒക്കെ സംസാരിച്ചു. പത്ത് പതിനഞ്ച് മിനിറ്റോളം സംസാരിച്ചിരുന്നു. നിങ്ങള്‍ വെറുതെ സമയം കളയണ്ടാ എന്നാണ് നിത്യ നല്‍കിയ മറുപടിയെന്നും നിരാശയോടെ സന്തോഷ് പറഞ്ഞു.

  നാല് വയസു മുതല്‍ മോഹന്‍ലാല്‍ ഫാന്‍ ആണ്. ഞാന്‍ ജനിച്ച വര്‍ഷമാണ് ലാലേട്ടന്‍ സൂപ്പര്‍സ്റ്റാര്‍ ആയത്. രാജാവിന്റെ മകന്‍ ആയിരുന്നു അന്നിറങ്ങിയ ചിത്രം. ആറാട്ട് കണ്ട ശേഷം അപ്പോള്‍ മനസില്‍ തോന്നിയത് പറഞ്ഞന്നേ ഉള്ളൂ. എല്ലാ സിനിമകളും കാണാറുണ്ട്. മോഹന്‍ലാല്‍ സിനിമകളോട് പ്രത്യേക ഇഷ്ടമുണ്ട്.മോഹന്‍ലാല്‍ എന്ന അഭിനേതാവിനെ അല്ല മോഹന്‍ലാല്‍ എന്ന താരത്തെയാണ് ഇപ്പോള്‍ കൂടുതലായും കാണുന്നത്. അദ്ദേഹത്തിന്റെ ക്ലാസ് പടങ്ങളും ഏറെ ഇഷ്ടമാണ്. എണ്‍പതുകളിലെ മോഹന്‍ലാല്‍ കഥാപാത്രങ്ങള്‍ ഇനിയും വരണമെന്നുണ്ടെന്നും പറയുന്നു. അദ്ദേഹത്തിന്റെ താണ്ഡവം, പ്രജ പോലത്തെ പടങ്ങളൊന്നും ഇഷ്ടമല്ല. മാസ് പടങ്ങളോടൊപ്പം ക്ലാസ് പടങ്ങളും അദ്ദേഹം ഇനിയും ചെയ്യണം. മാസ് പടങ്ങള്‍ തീയേറ്ററിലും ക്ലാസ് പടങ്ങള്‍ ഒടിടിയിലും വരണമെന്നും സന്തോഷ് വര്‍ക്കി കൂട്ടിച്ചേര്‍ത്തു.

  Recommended Video

  KPAC ലളിതയെ അവസാനമായി ഒരു നോക്ക് കാണാൻ തൃശ്ശൂരുകാർ | Filmibeat Malayalam

  എന്റെ മനസ്സില്‍ തോന്നിയതാണ് ഞാന്‍ അന്ന് പറഞ്ഞതെന്ന് മുന്‍പ് നല്‍കിയ മറ്റൊരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. എല്ലാ സിനിമകളും കാണാറുണ്ടെങ്കിലും മോഹന്‍ലാല്‍ സിനിമകളോട് പ്രത്യേക ഇഷ്ടമുണ്ടെന്ന് മാത്രം. മദ്യപാനമോ മറ്റ് ദുശ്ശീലങ്ങളോ ഒന്നും തന്നെ ഇല്ല. വളരെ നിഷ്‌കളങ്കമായ അഭിപ്രായമാണ് ഞാന്‍ ആറാട്ടിനെ കുറിച്ച് പറഞ്ഞത്. മദ്യപിച്ചിട്ടൊന്നുമല്ല സിനിമ കാണാന്‍ പോയത്. മോഹന്‍ലാലിന്റെ രാഷ്ട്രീയ നിലപാടുകള്‍ കാരണം കഴിഞ്ഞ കുറച്ച് കാലമായി അദ്ദേഹത്തിന്റെ സിനിമകള്‍ക്കെതിരെ ഇപ്പോള്‍ ചില വിദ്വേഷ പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്.' സന്തോഷ് വീഡിയോയില്‍ പറയുന്നു.

  English summary
  Mohanlal Fan Santhosh varkey Opens Up He Fall In Love With Nithya Menon
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X