»   » പകച്ച് പോയ ബാല്യം! ഗണപതിയോട് മോഹന്‍ലാല്‍ ആദ്യം ചോദിച്ചത് സ്‌കൂളില്‍ ലൈനൊക്കെ ഉണ്ടോന്ന്?

പകച്ച് പോയ ബാല്യം! ഗണപതിയോട് മോഹന്‍ലാല്‍ ആദ്യം ചോദിച്ചത് സ്‌കൂളില്‍ ലൈനൊക്കെ ഉണ്ടോന്ന്?

By: Teresa John
Subscribe to Filmibeat Malayalam

ദിലീപിന്റെ വിനോദയാത്രയിലൂടെയാണ് ഗണപതിയെ എല്ലാവരും പരിചയപ്പെടുന്നത്. പാലും പഴവും കൈകളിലേന്തി എന്ന പാട്ട് പാടി തിയേറ്ററിനെ കുടുകുട ചിരിപ്പിച്ച ഗണപതിയെ ആരും മറക്കില്ല. പിന്നാലെ മോഹന്‍ലാലിന്റെ അലി ഭായ്, മമ്മൂട്ടിയുടെ പ്രഞ്ചിയേട്ടന്‍ എന്നിങ്ങനെ ഒരുപാട് സിനിമകളില്‍ ബാലതാരമായി അഭിനയിച്ച ഗണപതി ഇപ്പോള്‍ യുവതാരമായി വളര്‍ന്നിരിക്കുകയാണ്.

നാനൂറിലധികം സിനിമയില്‍ അഭിനയിച്ച നടിയുടെ ദുരിത ജീവിതം ആരെങ്കിലും കണ്ടോ? കൈത്താങ്ങായി വനിതാ കൂട്ടായ്മ

പൂമരം എന്താവുമോ എന്തോ? കാളിദാസിന്റെ ഒരു പക്ക കഥൈ പ്രതീക്ഷിക്കാം, കാരണം ഈ പാട്ടാണ്!!

ഒമര്‍ ലുലു സംവിധാനം ചെയ്ത ചങ്കസായിരുന്നു ഗണപതിയുടെ അവസാന ചിത്രം. ശേഷം ഗണപതി അഭിനയിക്കുന്ന കുബ്ബുസ് എന്ന പേരിട്ടിരിക്കുന്ന സിനിമ അണിയറയില്‍ ഒരുങ്ങുകയാണ്. അതിനിടെ സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈയിലിന് കൊടുത്തിരിക്കുന്ന അഭിമുഖത്തില്‍ സിനിമാ ജീവിതത്തെ കുറിച്ചും മോഹന്‍ലാലിനെ കുറിച്ചും ഗണപതി പറയുന്നതിങ്ങനെയാണ്.

മാസ്റ്റര്‍ ഗണപതി

എല്ലാവരില്‍ നിന്നും വ്യത്യസ്തമായ പേരാണ് തനിക്ക് അച്ഛന്‍ ഇട്ടിരുന്നത്. സംഘനായകന്‍ എന്നാണ് പേരിന് അര്‍ത്ഥം വരുന്നത്. എങ്ങനെ നോക്കിയാലും പേര് തനിക്ക്
അനുഗ്രഹമായിരുന്നെന്നാണ് ഗണപതി പറയുന്നത്. മാസ്റ്റര്‍ ഗണപതി എന്ന പേരിലായിരുന്നു സിനിമയില്‍ എത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍ അത് മാറി.

പരസ്യ ചിത്രത്തില്‍

ഓണം ബമ്പറിന്റെ പരസ്യത്തില്‍ മോഹന്‍ലാലിന്റെ ഒപ്പം അഭിനയിക്കാന്‍ അവസരം കിട്ടിയിരുന്നു. എസ്‌കുമാര്‍ സാറായിരുന്നു അതിന്റെ ക്യാമാറമാന്‍. അദ്ദേഹം വഴിയായിരുന്നു വിനോദയാത്രയിലേക്കെത്തിയത്.

വിനോദയാത്രയിലെ പയ്യന്‍

എസ് കുമാര്‍ സാറിന്റെ നിര്‍ദ്ദേശപ്രകാരം സത്യന്‍ അന്തിക്കാട് സാറിനെ കാണാന്‍ പോയി. അദ്ദേഹം അന്നേരം വിനോദയാത്രയിലേക്ക് ഒരു പയ്യനെ തേടുന്ന സമയമായിരുന്നു.

രണ്ട് കാര്യങ്ങള്‍ മാത്രം ചോദിച്ചു

നീന്തല്‍ അറിയുമോ, സൈക്കിളോടിക്കാന്‍ അറിയാമോ എന്നിങ്ങനെ രണ്ട് കാര്യങ്ങളായിരുന്നു അദ്ദേഹം ചോദിച്ചിരുന്നത്. അത് രണ്ടും അറിയാം എന്ന പറഞ്ഞതോടെ
യു ആര്‍ സെലക്റ്റഡ് എന്ന മറുപടിയായിരുന്നു കിട്ടിയത്.

പാലും പഴവും

സിനിമയിലെ ഗണപതി എന്ന പയ്യന്‍ പാടുന്ന പാലും പഴവും എന്ന് തുടങ്ങുന്ന പാട്ട് പിന്നീട് ഹിറ്റായിരുന്നു. സിനിമയുടെ പ്രധാന ആകര്‍ഷണം എന്ന് പറയുന്നതും ആ പാട്ടായിരുന്നു. സിനിമയുടെ സെറ്റില്‍ തനിക്ക് കിട്ടിയ ഫ്രീഡം അതായിരുന്നു തന്റെ കഥാപാത്രത്തെ അത്രയും മനോഹരമാക്കാന്‍ കഴിഞ്ഞിരുന്നതെന്നാണ് ഗണപതി പറയുന്നത്.

അലിഭായിലേക്ക്

ആദ്യ സിനിമയ്ക്ക് ശേഷം മോഹന്‍ലാലിന്റെ അലിഭായ് എന്ന സിനിമയിലായിരുന്നു ഗണപതി അഭിനയിച്ചിരുന്നത്. സിനിമയിലെ പ്രായം കുറഞ്ഞ താരമെന്ന പരിഗണ ആ സിനിമയിലും തനിക്ക് കിട്ടിയെന്നും ഗണപതി പറയുന്നു.

മോഹന്‍ലാലിന്റെ ചോദ്യം

ലാലേട്ടനെ പരിചയപ്പെടണമെന്ന ആഗ്രഹം ഉണ്ടായിരുന്നെങ്കിലും പേടി കാരണം അടുത്തേക്ക് പോയിരുന്നില്ല. രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ ലാലേട്ടന്‍ തന്നെ അടുത്ത് വന്ന് പരിചയപ്പെട്ടു. സ്‌കൂളില്‍ ലൈനൊക്കെ ഉണ്ടോ എന്നിങ്ങനെ തമാശ ചോദ്യങ്ങള്‍ ചോദിച്ച് തന്നെ കളിയാക്കിയിരുന്നതായം ഗണപതി പറയുന്നു.

English summary
Mohanlal had asked for Ganapathy that there is a line in the school
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam