For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അവരും കാണട്ടേ ആ ഭംഗി, വീല്‍ചെയറില്‍ ജീവിക്കുന്നവരെ കുറിച്ച് ലാലേട്ടന്റെ ബ്ലോഗ് കണ്ണ് നിറയ്ക്കും..!

  |

  നടന്‍ മോഹന്‍ലാല്‍ അഭിനയത്തിന് പുറമേ ഒരോ വിഷയത്തെ കുറിച്ചും നലരീതിയില്‍ എഴുതുന്ന ആളാണ്. ആ എഴുത്തുകളെല്ലാം ബ്ലോഗിലൂടെ കൃത്യം എന്ന 21-ാം തീയ്യതിയും അദ്ദേഹം പുറത്തെത്തിക്കുമായിരുന്നു. ആരാധകര്‍ വലിയ പ്രതീക്ഷയോടെയാണ് ലാലേട്ടന്റെ എഴുത്തുകള്‍ക്ക് വേണ്ടി കാത്തിരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ ഏതാനും മാസങ്ങളില്‍ അതിന് സാധിച്ചിരുന്നില്ല.

  സിനിമകളുടെ തിരക്കുകള്‍ക്കിടയിലായിരുന്നതിനാലാണ് തനിക്ക് എഴുതാന്‍ കഴിയാത്തതതെന്ന് മോഹന്‍ലാല്‍ തന്നെ വ്യക്തമാക്കുമായിരുന്നു. മാത്രമല്ല അടുത്ത മാസം എഴുതാമെന്ന് പറഞ്ഞ വാക്ക് അദ്ദേഹം പാലിച്ചിരിക്കുകയാണ്. ഇത്തവണ അമ്മയെ സ്‌നേഹിക്കുന്ന നല്ലൊരു മകന്റെ റോളിലാണ് മോഹന്‍ലാല്‍ എത്തിയിരിക്കുന്നത്.

  അവരും കാണട്ടേ ലോകത്തിന്റെ ഭംഗി. കുറച്ച് മാസങ്ങളായി ഞാന്‍ ബ്ലോഗ് എഴുതിയിട്ട്. എനിക്ക് പോലും നിയന്ത്രിക്കാന്‍ പറ്റാത്ത തരത്തിലുള്ളതായിരുന്നു എന്റെ ഓട്ടം. തിരക്കുകള്‍ തലയില്‍ കുമിയുമ്പോള്‍ പ്രിയപ്പെട്ട പല കാര്യങ്ങളും സങ്കടത്തോടെ മാറ്റി വെക്കേണ്ടി വരും. എഴുതിയേ തീരും എന്ന് തോന്നുമ്പോള്‍ മാത്രമ േഎപ്പോഴും ഞാന്‍ ബ്ലോഗ് എഴുതിയിട്ടുള്ളു. കാരണം ഇത് എനിക്ക് ആരെയും ബോധിപ്പിക്കാനുള്ളതല്ല. എന്റെ തന്നെ ഉള്ളിലെ ചില ആനന്ദങ്ങളും ആകുലതകളും, സങ്കടങ്ങളുമെല്ലാമാണ്. അവയുടെ പങ്കുവെയ്ക്കലാണ്. മഹാനായ ശാത്രഞ്ജന്‍ സ്റ്റീഫന്‍ ഹോക്കിംഗ് മരിച്ചത് എല്ലാവരെയും പോലെയും ഏറ്റവും സങ്കടത്തോടെയാണ് ഞാനും കേട്ടത്. പിന്നീട് വായിച്ചത്... വെറും ഒരു വീല്‍ചെയറിലുരുന്ന് ക്ഷീരപദങ്ങള്‍പ്പുറത്തേക്ക് ചിന്ത കൊണ്ട് യാത്ര പോയി. പല രഹസ്യങ്ങളുടെയും ചുരുളഴിച്ച ഈ മനുഷ്യന്‍ എനിക്ക് ശാസ്ത്ര പ്രതിഭ എന്നതിലുപരിയായി മനുഷ്യന്റെ ഇച്ഛാശക്തിയുടെ വെട്ടിത്തിളങ്ങുന്ന ഉദാഹരണമായിരുന്നു.


  ഒന്നിനും മനുഷ്യനെ തളര്‍ത്താന്‍ സാധിക്കില്ല എന്നതിന്റെ പ്രതീകം. താരപഥങ്ങള്‍ക്കപ്പുറത്തേക്ക് പോയ സ്റ്റീഫന്‍ ഹോക്കിംഗിന് പ്രണാമം, വിട... ഹോക്കിംഗ് മരിക്കുന്നതിന് കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഞാന്‍ എന്റെ ഒരു ഡോക്ടര്‍ സുഹൃത്തിനെ കാണാന്‍ പോയിരുന്നു. അടുത്ത കാലത്ത് പരിചയപ്പെട്ടവരായിരുന്നു ഞങ്ങള്‍. വീല്‍ ചെയറിലാണ് അദ്ദേഹത്തിന്റെ ജീവിതം. അതിലിരുന്നാണ് അദ്ദേഹം രോഗികളെ പരിശോധിക്കുന്നത്. അന്ന് രാത്രി സംസാരിച്ചിരിക്കുമ്പോള് അദ്ദേഹം എന്നോട് ചോദിച്ചു. ' വീല്‍ചെയറില്‍ ജീവിക്കുന്നവരുടെ പ്രശ്‌നങ്ങള്‍ അറിയുമോ ലാലിന്' പെട്ടെന്നുള്ള ചോദ്യമായിരുന്നു. കുറച്ചൊക്കെ അറിയാം എന്ന് ഞാന്‍ മറുപടി പറഞ്ഞു. അത് സത്യമാണ്. കാരണം ഞാന്‍ വീല്‍ചെയറില്‍ ജീവിക്കുന്നയാളായി പ്രണയം എന്ന സിനിമയില്‍ അഭിയിച്ചിട്ടുണ്ട്. അത്തരം ഒരു വ്യക്തിയുടെ മനോവ്യാപരങ്ങളിലൂടെ ഞാന്‍ കടന്ന് പോയിട്ടുണ്ട്. ഷോട്ട് എടുക്കുന്നതിന് മുന്‍പ് ആ അവസ്ഥയുടെ അസ്വസ്ഥതകള്‍ ആലോചിച്ച് വീല്‍ചെയറില്‍ കണ്ണടച്ചിരുന്നിട്ടുണ്ട്. മാത്രമല്ല എന്റെ പ്രിയപ്പെട്ട അമ്മ കുറച്ച് വര്‍ഷങ്ങളായി വീല്‍ ചെയറിലാണ്.

  എത്രയോ കാലം ഓടിച്ചാടി സന്തോഷിച്ച് നടന്നിരുന്ന അമ്മയ്ക്ക് പെട്ടെന്ന് വീല്‍ചെയറിലേക്ക് ഒതുങ്ങേണ്ടി വന്നപ്പോഴുണ്ടായ അസ്വസ്ഥത ഞാന്‍ കണ്ടിട്ടുണ്ട്. എന്നാല്‍ പിന്നീട് ആ ഡോക്ടര്‍ പറഞ്ഞ കാര്യങ്ങള്‍ ഞാന്‍ അത്രമാത്രം ശ്രദ്ധിക്കാത്ത കാര്യങ്ങളായിരുന്നു. ഞാന്‍ മാത്രമല്ല, നമ്മളെല്ലാവരും അക്കാര്യങ്ങള്‍ അത്ര ശ്രദ്ധിക്കുന്നില്ല എന്നും എനിക്ക് തോന്നുന്നു. അദ്ദേഹം വേദനയോടെ പറഞ്ഞു. ലാല്‍ ഞങ്ങള്‍ വീല്‍ചെയറില്‍ ജീവിക്കുന്നവര്‍ക്ക് എവിടെയും പോവാന്‍ സാധിക്കില്ല. ആരാധനാലയങ്ങളില്‍ പോകേണമെങ്കില്‍ നോക്കു. പല ആാധനാലയങ്ങളും ഉയരമുള്ള പടികള്‍ കഴിഞ്ഞിട്ടാണ്. റെയില്‍വേ സ്റ്റേഷനുകളില്‍ ചെന്ന് നോക്കു. പ്ലാറ്റ്‌ഫോമില്‍ നിന്ന് ട്രെയിനിലേക്ക് കയറാന്‍ ഞങ്ങള്‍ക്ക് എന്തൊരു ബുദ്ധിമുട്ടാണ്. ഏതെങ്കിലും വേദിയില്‍ കയറണമെങ്കില്‍ എടുത്ത് കയറ്റണം. തിയറ്ററില്‍ പോയി ഒരു സിനിമ കാണാന്‍ സാധിക്കില്ല. ഞങ്ങളെ പോലെ വീല്‍ചെയറില്‍ ജീവിക്കുന്നവര്‍ക്ക് ഒരിടത്തും ഒരു സഞ്ചാര പാതയില്ല. ഞങ്ങളെ പോലെയുള്ള മനുഷ്യരും ഈ സമൂഹത്തില്‍ ഉണ്ട് എന്ന് ആരും കരുതാറില്ല. അതുകൊണ്ട് ഞങ്ങളുടെ ജീവിതം എങ്ങോട്ടും പോകാതെ ഈ ചക്രകസേരയില്‍ ഒതുങ്ങുന്നു. ജനലിലൂടെയ പുലരി വരുന്നതും പകല്‍ പറന്ന് പോകുന്നതും സന്ധ്യമായുന്നുതം നോക്കി, സ്വതന്ത്രമായി പറക്കുന്ന പക്ഷിക്കൂട്ടങ്ങളെ നോക്കി.. അങ്ങനെ.. അങ്ങനെ...

  അത് കേട്ടപ്പോള്‍ ഞാന്‍ വല്ലാതെയായി പോയി. എത്ര ശരിയാണ് അദ്ദേഹം പറഞ്ഞത്. ആരോഗ്യത്തോടെ നടക്കുന്ന നാം നമ്മെപ്പറ്റി മാത്രമേ ചിന്തിക്കുന്നുള്ളു. നമുക്ക് വേണ്ടി മാത്രമേ നാം എല്ലാം ഉണ്ടാക്കുന്നുള്ളു. നമ്മുടെ സൗകര്യങ്ങളെയും ആവശ്യങ്ങളെയും മാത്രമേ നാം തൃപ്തിപ്പെടുത്താറുള്ളു. നമ്മുടെ ആഹ്ലാദിച്ചു മറയുന്ന വേഗമാര്‍ന്ന ജീവിതത്തെ എത്ര നിസ്സഹായമായിട്ടായിരിക്കും വീല്‍ചെയറില്‍ ഇരുന്ന് കൊണ്ട ഇവര്‍ നോക്കി കാണുന്നത്. ഒരു മനുഷ്യന്‍ സാംസ്‌കാരികമായും ആത്മീയമായും മുന്നേറുന്നത് തന്നെ പറ്റി മാത്രം ആലോച്ചിരിക്കുമ്പോഴല്ല.. തനിക്ക് ചുറ്റുമുള്ള ലോകത്തെ കുറിച്ചും ആ ലോകത്തെ തന്നെക്കാള്‍ ചെറിയവരെയും അശരണരേയും, ആലംബമില്ലാത്തവരെയും കുറിച്ച് ഓര്‍ക്കുകയും അവര്‍ക്ക് തന്നാല്‍ കഴിയുന്നത് ചെയ്യുമ്പോഴുമാണ്. അവരുടെ ജീവിതം കൂടുതല്‍ നല്ലതാക്കാന്‍ സഹായിക്കുമ്പോഴാണ്. വ്യക്തികള്‍ ഇത്തരം ഒരു ബോധത്തിലേക്ക് ഉയരുമ്പോള്‍ സമൂഹവും ആ വികാസത്തിലേക്കും വളര്‍ച്ചയിലേക്കും പുരോഗമിക്കും. വേനലില്‍ പക്ഷികള്‍ക്ക് ദാഹം തീര്‍ക്കാനായി വെള്ളം വെച്ച് കൊടുക്കുകയും മരങ്ങള്‍ വെട്ടുമ്പോള്‍ അതിനോടും നിത്യേന അതില്‍ വന്ന് ചേക്കേറി കൂട് ഒരുക്കിയിരിക്കുന്ന പക്ഷികളോട് പൊറുക്കാന്‍ പറയുകയും ചെയ്തിരുന്ന സംസ്‌കാരമാണ് ഭാരതത്തിന്റേത്.

  മരങ്ങളെയും പക്ഷികളെയും കുറിച്ച് നാം എത്രമാത്രം ബോധവാന്മാരായിരുന്നു. കാരുണ്യവാന്മാരായിരുന്നു എന്നതിന്റെ തെളിവാണ് ഇതെല്ലാം. എന്നാല്‍ നാം ഇപ്പോള്‍ തൊട്ടടുത്തിരിക്കുന്ന മനുഷ്യന്റെ അവസ്ഥയെകുറിച്ച് പോലും ഓര്‍ക്കാറില്ല. അവരുടെ നിസ്സഹായതകളെ കാണാതെ അതിവേഗം നാം പാഞ്ഞുപോകുന്നു. വീല്‍ചെയറില്‍ ജീവിക്കുന്നവരോടുള്‌ല നമ്മുടെ അവഗണന ഈ മനോഭാവത്തിന് ഉത്തമോദാഹരണമാണ്. നമ്മെപ്പോലെ ആഗ്രഹങ്ങളും ആകാംഷകളും നിരാശകളുമുള്ള മനുഷ്യരായി അവരെ നാം പരിഗണിക്കാറില്ല. ഭൂരിപക്ഷ മനുഷ്യരുടെ ആരോഗ്യസ്ഥിതിക്കനുസരിച്ചാണ് നമ്മുടെ എല്ലാ നിര്‍മ്മിതികളും. അതുകൊണ്ട് ഇനിയെങ്കിലും എല്ലാ മനുഷ്യരും വന്ന് ചേരുന്നിടത്ത് സ്ത്രീകളെ, വൃദ്ധരെ, കുട്ടികളെ പരിഗണിക്കുന്നത് പോലെ ഇത്തരത്തില്‍ ചക്രക്കസേരകളില്‍ ഒതുങ്ങി പോയവരെ കൂടി നാം ഓര്‍ക്കണം. അത്തരം സ്ഥലങ്ങള്‍ ഒരുക്കുമ്പോള്‍ ഈ മനുഷ്യര്‍ക്ക് സുഖമായി കടന്ന് വരാനുള്ള പാത ഒരുക്കണം.

  ഈ ഒരു ബോധം നമ്മില്‍ ഉണ്ടാവണം, ഇവരും മനുഷ്യരാണ്. വീല്‍ചെയറില്‍ ഇരുന്ന് രാജാക്കന്മാരെ പോലെ ഇവരും നമുക്കിടയില്‍ സഞ്ചരിക്കട്ടെ. ഇത് മോഹന്‍ലാല്‍ എന്ന നടന്‍ എഴുതുന്ന കുറിപ്പല്ല. വീല്‍ചെയറില്‍ ഉള്ള അമ്മയുടെ വിഷമതകള്‍ കണ്ട ഒരു മകന്റെ വിനീതമായ അഭിപ്രായമാണ്. പൊതുഇടങ്ങളില്‍ നമുക്ക് ഈ മനുഷ്യരെ കൂടി പരിഗണിക്കാം. ഇവര്‍ക്ക് വേണ്ടി വഴിയും ഇടങ്ങളും ഒരുക്കാം. നമ്മെപോലെ അവരും കാണട്ടേ ഈ ലോകത്തിന്റെ ഭംഗികള്‍. സ്‌നേഹപൂര്‍വ്വം മോഹന്‍ലാല്‍ എന്നും പറഞ്ഞാണ് ഇത്തവണത്തെ ബ്ലോഗ് അവസാനിക്കുന്നത്.

  നിവിന്‍ പോളിയുടെ വിജയം! ചെന്നൈയില്‍ നിന്നും ഹേയ് ജൂഡ് മറ്റൊരു റെക്കോര്‍ഡ് നേടി, ജൈത്രയാത്ര തുടരുന്നു

  ഈസ്റ്ററിനും വിഷുവിനും ടെലിവിഷനിലേക്ക് എത്തുന്നത് കിടിലന്‍ സിനിമകള്‍! എല്ലാം ഒന്നിനൊന്ന് മെച്ചം!

  English summary
  Mohanlal has apologized to all the fans waiting for his new blog
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X