»   » തന്നെ കാത്തിരുന്ന എല്ലാ ആരാധകരോടും ലാലേട്ടന്‍ ക്ഷമ ചോദിച്ചിരിക്കുകയാണ്, എന്തിനാണെന്ന് അറിയാമോ?

തന്നെ കാത്തിരുന്ന എല്ലാ ആരാധകരോടും ലാലേട്ടന്‍ ക്ഷമ ചോദിച്ചിരിക്കുകയാണ്, എന്തിനാണെന്ന് അറിയാമോ?

By: Teresa John
Subscribe to Filmibeat Malayalam

എല്ലാ മാസവും 21-ാം തീയതി മോഹന്‍ലാലിന്റെ ആരാധകര്‍ കാത്തിരിക്കുന്നത് അദ്ദേഹം എഴുതുന്ന ബ്ലോഗുകള്‍ വായിക്കുന്നതിന് വേണ്ടിയാണ്. എന്നാല്‍ ഇത്തവണ ലാലേട്ടന്‍ എല്ലാവരോടും ക്ഷമ ചോദിച്ചിരിക്കുകയാണ്.

ഷൂട്ടിങ്ങിന്റെ തിരക്കുകള്‍ കാരണം ഇത്തവണ എന്റെ ആശയങ്ങള്‍ എഴുതാന്‍ സമയം കിട്ടിയിട്ടില്ലെന്നാണ് മോഹന്‍ലാല്‍ പറയുന്നത്. അടുത്തമാസം താന്‍ തിരിച്ചു വരുമെന്നും എന്റെ പുതിയ ആശയങ്ങള്‍ നിങ്ങളുമായി പങ്കുവെക്കുമെന്നും മോഹന്‍ലാല്‍ പറയുന്നു.

mohanlal

അടുത്ത് തന്നെ റിലീസിന് തയ്യാറെടുത്ത് കൊണ്ടിരിക്കുന്ന നിരവധി സിനിമകളിലാണ് മോഹന്‍ലാല്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ബി ഉണ്ണി കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന വില്ലനാണ് ഉടന്‍ തന്നെ തിയറ്ററുകളിലെത്തുന്നത്. ഒന്നിലധികം സിനിമകളുടെ തിരക്കുകളിലാണ് മോഹന്‍ലാല്‍.

മേയ് 21-ാണ് മോഹന്‍ലാലിന്റെ പിറന്നാള്‍. എല്ലാ മാസവും 21-ാം തീയതി അദ്ദേഹം പുതിയ ഓരോ ആശയങ്ങള്‍ ആരാധകരുമായി പങ്കുവെക്കുന്നത് ബ്ലോഗ് എഴുത്തിലുടെയായിരുന്നു. സിനിമയുടെ തിരക്കുകളിലായതോടെ അത് മുടങ്ങി പോവുകയായിരുന്നു.

English summary
Mohanlal has apologized to all the fans waiting for him.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam